RSS
Container Icon

“ഇത് എന്‍റെ മഴ – നിനക്കായ്”





ഓരോ മഴയും  നിന്‍റെ ഓര്‍മ്മപ്പെടുത്തലുകളാണ്
ആ ഓര്‍മ്മകളില്‍ ഒരായിരം കിളിനോവുകളില്‍ 

അനസ്യൂതം എന്നെ ആഗിരണം ചെയ്യുന്ന 
ഈ മഴത്തുള്ളികളില്‍... 
ഇടയ്ക്കിടെ, നനഞ്ഞൊട്ടിയ ചിറകുകളില്‍
പ്രിയമുള്ള ഒരു കൊക്കുരുമ്മുന്ന സുഖം!!
എനിക്ക് ചുറ്റും കനത്ത
നിശ്ശൂന്യ നിശബ്ദത
നീ കൊണ്ട് വന്നത്
നിനക്കായ് പൊഴിച്ചെങ്ങോ നഷ്ടമായെന്നു
ഞാന്‍ കരുതിയൊരു വര്‍ണ്ണത്തൂവല്‍!!
അറിയാമെനിക്കു...
നിനക്ക് കൂട്ടിനു കന്യയാം മരുഭൂമിയും
പതിതയാം കടലും തപ്തനിശ്വാസങ്ങളും ഉണ്ടെന്ന്..
മുറിയാത്ത മഴനൂലുകളില്‍ 
ഞാന്‍ കൊരുത്ത് അയച്ചോരീറന്‍ കൊഞ്ചലുകള്‍
നിന്‍റെ മാനം കുലുക്കി മനസ്സുലച്ച്
പെയ്യട്ടെ വിരഹമഴയായ്!!
ആ മഴയില്‍, ഇലഭാരത്തില്‍ 
കുനിഞ്ഞ് പോയൊരു ചില്ലയുടെ തുമ്പത്തെ
ഇത്തിരിപ്പൂവിന്റെ നെഞ്ചില്‍
കരുതി വയ്ക്കാം നിനക്കായ്
എന്റെ മഴ..
പ്രണയം ചിതറുന്ന തൂലികത്തുള്ളികളില്‍
നിന്‍ മിഴിയൊളി തെളിയിക്കുന്ന ഓര്‍മ്മവില്ല്!!
ഊഷരതയിലും വസന്തം വിരിയിക്കുന്ന
നിന്‍റെ മായാജാലം.. 
അതിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്
പ്രാണന്‍ കൊളുത്തുന്ന വേദനയിലാണ്
നിന്‍റെ വാക്കുകള്‍ അപൂര്‍ണ്ണമാകുന്നതും
എന്നിലേതോ ആഴങ്ങളിലേക്ക്
ഒരു അശ്രവ്യ മുഴക്കമായ്
അതലിഞ്ഞു പോകുന്നതും!!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

ajith said...

ജൂണ്‍ മുതല്‍ ഈ സെപ്റ്റംബര്‍ വരെ എവിടെയായിരുന്നു എന്ന് പറഞ്ഞിട്ട് ക്ലാസില്‍ കേറിയാല്‍ മതി കേട്ടോ. ഡെയ്സി!!

Harinath said...

സുന്ദരമായ മഴ...

ഡെയ്സി said...

നാട്ടില്‍ പോയതാരുന്നു അജിത്തേട്ടാ. :)

ഡെയ്സി said...

നന്ദി ഹരി

Post a Comment

Related Posts Plugin for WordPress, Blogger...