RSS
Container Icon

മഴ നനഞ്ഞ മലര്‍




സാമീപ്യം കൊണ്ട് ഉച്ഛസ്ഥായിയിലാവുന്ന 
സ്പന്ദനങ്ങളുടെ താളക്കൊഴുപ്പില്‍ 
ഹൃദയങ്ങള്‍ നൃത്തമാടുന്നതും 
സ്നേഹത്തിന്‍റെ പ്രകാശവേഗങ്ങളില്‍
മിഴികള്‍ അന്ധമാകുന്നതും 
അവര്‍ക്കിടയില്‍ ഒരത്ഭുതമായിരുന്നില്ല.. 
സമാനതകളില്ലാത്ത 
സമര്‍പ്പണം മാത്രം മതിയായിരുന്നു 
എല്ലാ ആശങ്കകളെയും ദൂരീകരിക്കാന്‍.. 
അപ്പോള്‍ 
പ്രണയത്തിന്‍റെ മാലാഖമാര്‍ 
മനസ്സിന്‍റെ മണിയറവാതില്‍ മലര്‍ക്കെ തുറന്നു 
അനുഭൂതിയുടെ അനന്തവിഹായസ്സിലേക്ക്‌ 
അവരെ കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോകും..    
അവിടെ അവന്‍ മഴയും അവള്‍ മലരുമാവും..
കണ്ണുകള്‍ കൊണ്ട് പ്രണയിക്കാനും 
മനസ്സ് കൊണ്ട് മന്ദഹസിക്കുവാനും 
അവര്‍ പ്രതിജ്ഞയെടുക്കും.. 
ആത്മാവുകള്‍ ആവാഹിച്ച 
ഒരു ചൊരിമണല്‍ ഘടികാരത്തിനുള്ളില്‍  
അവര്‍ അവരുടെ നാഴികകളെ മറന്ന് വെക്കും.. 
സ്നേഹത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമാകും.. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

2 comments:

Salim kulukkallur said...

പ്രണയത്തിന്‍റെ ജീവശാശ്ത്രം ..!

ajith said...

സ്നേഹത്തിന്റെ അര്‍ത്ഥം എത്ര പൂര്‍ണ്ണമായാലും പിന്നെയും കാണും അറിയാന്‍ എന്തെങ്കിലും!!

Post a Comment

Related Posts Plugin for WordPress, Blogger...