RSS
Container Icon

മറവി മറന്നുവച്ച നീലക്കണ്ണുകള്‍



ഒടുവില്‍ ഹിമാംശു,
വിലാസവതിയായ നിശയ്ക്ക് 
പൂര്‍ണ്ണമായും കീഴടങ്ങിയിരിക്കുന്നു.. 
താരകങ്ങള്‍, തടഞ്ഞു നിര്‍ത്തിയ സുഖദനിദ്രയെ 
ആലസ്യമിഴികളാല്‍ കടാക്ഷിക്കുന്നു.. 
അഭൂതവേദനം നിന്നോര്‍മ്മകള്‍..
ഏതു നിരാശകുന്ധത്തില്‍ നിന്നുമുയിര്‍പ്പിക്കാന്‍ പോന്നത്!
കനത്ത കരങ്ങളാല്‍ കമ്പിളി പുതപ്പിച്ചു നീ 
കാതിലോതിയത്, ചുവടു തെറ്റാതെ പട വെട്ടി 
തോല്‍ക്കാനരുതാതെ തളര്‍ന്നു വീണിരുവരും ജയിച്ച, 
യുദ്ധങ്ങളുടെ കഥകള്‍.. 
കണ്ഠത്തില്‍ നിന്നുമുയരുന്ന 
രാഗത്തിന്റെ ആരോഹണാവഹരോഹണങ്ങള്‍ക്ക്, 
പിന്‍കഴുത്തില്‍ പതിയെയുരസ്സുന്ന താടിയെല്ലിന്‍റെ ചലനങ്ങള്‍ക്ക്, 
കടലിളക്കാന്‍ പോന്ന കൊടുങ്കാറ്റിന്റെ താളമായിരുന്നു.
ഇനി അരുണോദയകിരണങ്ങള്‍ 
അതിലോലം ഒരപ്സരസ്സിന്നഴകാര്‍ന്നു 
ഈ വാതായനങ്ങളിലൂടൊഴുകിയിറങ്ങിത്തുടങ്ങും...
പിന്നെ പതിവ് തന്ത്രങ്ങളുമായ് 
അവള്‍ ഈ ഇമ്പതല്‍പ്പത്തിലേക്കിഴഞ്ഞു കയറും.. 
കണ്ണടയ്ക്കാനും കരളുറങ്ങാനും മറന്നു തുടങ്ങവേ 
അധരങ്ങളില്‍ നിന്നും അവധിയെടുത്ത് പോകുന്ന 
ഓരോ ചുടുനിശ്വാസത്തിലും 
എന്റെ മുറിയിലെ അന്ധകാരത്തിന്‍റെ അതിര്‍വരമ്പുകള്‍ 
ഒന്നൊന്നായി മുറിച്ചെറിയപ്പെടും.. 
പക്ഷെ, നീ ഒരിക്കലും അറിയുകയില്ലല്ലോ 
ആ നീലക്കണ്ണുകളെ,
ഞാനെവിടെയാണ് മറച്ചു വച്ചതെന്ന്...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

സൗഗന്ധികം said...

മറവികൾ നേർക്കുനേർ യുദ്ധം ചെയ്യും. എന്നാൽ ഓർമ്മകൾ ഒളിഞ്ഞും തെളിഞ്ഞും യുദ്ധസജ്ജരാണെന്നൊരു വ്യത്യാസമുണ്ടെന്നു തോന്നുന്നു.

നല്ല കവിത


ശുഭാശംസകൾ......


ajith said...

:)

പദസ്വനം said...

നിന്‍റെ ഹൃദയത്തില്‍..... ;)

Post a Comment

Related Posts Plugin for WordPress, Blogger...