RSS
Container Icon

വഴി മറന്ന വസന്തം




കുസൃതിയാമൊരു ചിത്രശലഭത്തെപ്പോല്‍ പാറിയിരുന്നു മനസ്സ്. 
വസന്തം അതിന്‍റെ പൂവല്‍ക്കിടക്കയില്‍ നിന്നുമെന്നെ ഉണര്‍ത്തി ആനയിച്ചതാ  നൃത്തവേദിയിലേക്ക്.. 
കിളികള്‍ പിന്നണി പാടി രജനി തിരശ്ശീല നീക്കി ഇനി ആടാതെ വയ്യ.. 
ഇന്ന്, 
വയലില്ല വേലയുമില്ലയെങ്കിലും വറുതിയില്ലെനിക്ക് വസന്തമേ വാക്കുകള്‍ തരിക നീ.. 
എഴുതാം പ്രകൃതിയിലലിഞ്ഞു മറഞ്ഞു പോകേണമെനിക്ക് എടുത്തു കൊള്‍കെന്നെ 
ചിതറിയോടുമീ അക്ഷരക്കൂട്ടങ്ങളെ നിന്നേഴു നിറങ്ങളും നിറച്ചു നിരത്തൂ നല്‍വാക്കുകള്‍ ആയെന്നെ.. 
നിനക്ക് മാത്രമിരു മറന്ന വാക്കുകള്‍ ഒതുക്കി വയ്ക്കാമവ എടുത്തു വായിക്കുക.. 
അടര്‍ന്നു വീണ ചുടുമിഴിമുത്തുകള്‍ കൊണ്ട് പടര്‍ന്നു പോയ്‌ 
ഇനിയാര്‍ക്കും വായിക്കുവാന്‍ വയ്യാതെ കണ്ടു തളര്‍ന്നു പോയ വാക്കുകള്‍.. 
അതില്‍ നിറങ്ങള്‍ മാത്രം പറന്നു പൊങ്ങി നിന്‍ മനസ്സിലെങ്ങു വഴി മറന്നു നില്‍പ്പൂ.. 
നീ കേള്‍ക്കുന്നില്ലേ.. ഹൃദയ താളമല്ലത്
ജാലകവിരി നീക്കിയും അപരിചിതയാക്കപ്പെട്ടു വാതില്‍ക്കല്‍ നില്‍ക്കുമെന്‍ അവസാന ശ്രമങ്ങളാണ്..    


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

ajith said...

ചിത്രശലഭത്തെപ്പോല്‍ പാറിവരുന്നൊരു കവിത

Unknown said...

സുഹൃത്തെ ഞാന്‍ ബ്ലോഗ്‌ എഴുത്തില്‍ ഒരു പുതുമുഖം ആണ്....എന്‍റെ കുഞ്ഞു ബ്ലോഗിലും വന്നു കഥകള്‍ വായിച്ചു താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കുമല്ലോ അല്ലേ???? ലിങ്ക് താഴെ നല്‍കുന്നു....


http://kappathand.blogspot.in/2015/08/blog-post_2.html

സൗഗന്ധികം said...

പ്രകൃതി തൻ ചാരുചിത്രം ചിത്രം !
ചിത്രശലഭത്തിൻ വർണ്ണപത്രം ചിത്രം !
വസന്തത്തിൻ ലാസ്യനൃത്തം ചിത്രം !
ഒക്കെ നിറയുമീ കാവ്യചിത്രം ചിത്രം !

നന്നായി എഴുതിയിരിക്കുന്നു :)

ശുഭാശംസകൾ.......


Post a Comment

Related Posts Plugin for WordPress, Blogger...