RSS
Container Icon

കാഴ്ച്ചപ്പാടുകള്‍ മാറുന്നത്



സ്വയം വിലയിരുത്തലുകളില്‍ 
പ്രത്യേകതകളില്ലാതെ 
കടന്നു പോകുന്ന ദിനങ്ങളിലും 
വ്യവസ്ഥിതികള്‍ കണ്ടെത്തുന്ന 
വ്യത്യസ്ത തലങ്ങള്‍ 
നമ്മെ അലോസരപ്പെടുത്തിയേക്കാം 

ചെയ്തികള്‍ 
നിര്‍ണ്ണായകം തന്നെയെങ്കിലും 
അടിസ്ഥാന വ്യാഖ്യാനങ്ങള്‍ ഇല്ലയെങ്കില്‍
വ്യര്‍ത്ഥം തന്നെ... 

അതിനാല്‍, 
അപ്രധാനമെങ്കിലും 
വിശദീകരണ യോഗ്യമായ ചെറുകാര്യങ്ങളില്‍
സന്തോഷം കണ്ടെത്താന്‍ കഴിയുമെങ്കില്‍ 
അത് തന്നെ മേല്‍...

ഫലങ്ങള്‍ 
വ്യാഖ്യാനങ്ങളേക്കാള്‍ 
മെച്ചമാണെന്നത് കൊണ്ടുതന്നെ... . 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

2 comments:

സൗഗന്ധികം said...

ജീവിതത്തിൽ അപ്രധാനമെന്നു തോന്നുന്ന ചെറിയ ചെറിയ കാര്യങ്ങളില്പ്പോലും സന്തോഷിക്കാൻ മനസ്സിനെ പാകപ്പെടുത്തുകയെന്നത് നല്ലൊരു ജിവിതദർശനമാണ്‌. ആദ്യം മനസ്സ് മുഖം വീർപ്പിക്കും. കൊച്ചുകുഞ്ഞുങ്ങളെപ്പോലെ. അന്നേരം കുഞ്ഞുങ്ങളോട് പറയുന്ന പോലെ തന്നെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയാൽ മനസ്സ് നിസ്സാരതകളുടെയും സൗന്ദര്യം കാണാൻ തുടങ്ങും. ഒരിളം കാറ്റ് തട്ടിയാലും ആനന്ദിക്കും. ഒരു കാക്കപ്പൂവ് വിരിഞ്ഞു നില്ക്കുന്നതു കണ്ടാലും ആഹ്ളാദഭരിതമാവും. ഉറുമ്പിന്റെ ജീവനു പോലും വില കല്പിക്കും ! രമണമഹർഷിയും ജിദ്ദുകൃഷ്ണമൂർത്തിയു മൊക്കെ ഇത്തരം മനസ്സിനുടമകളായിരുന്നെന്നു കേട്ടിട്ടുണ്ട്. വ്യാഖ്യാനാതീതമായ മനസ്സിന്നുടമകൾ ! നമ്മളൊക്കെ ആരാ പുള്ളികൾ.. ഞാനാണേൽ എന്റെ ഒരു കാലേലെങ്ങാനും ഒരുറുമ്പു കടിച്ചാൽ ഒന്നു കുനിഞ്ഞതിനെ നോക്കുക പോലുമില്ല. മറ്റേ കാലു കൊണ്ടതിനെ ശമ്മന്തിയാക്കിയതു തന്നെ :) വ്യാഖ്യാനം പോയിട്ട് ഒരു വായനയ്ക്കു പോലുമർഹതയില്ലാത്ത മനസ്സിന്നുടമകൾ..!!

കവിത അല്പം ഗൗരവത്തിലാ നില്പ്പെങ്കിലും മനോഹരമായിട്ടുണ്ട്.

ശുഭാശംസകൾ......

ajith said...

കൊച്ചുകാര്യങ്ങളുടെ തമ്പുരാന്മാര്‍

Post a Comment

Related Posts Plugin for WordPress, Blogger...