ഇന്ന്
ഉറ്റവര്‍ തിരയുന്നുണ്ടാവാം
ഉള്‍വലിഞ്ഞുപോയ എന്നെ
മനസ്സിന്റെ പിന്നാമ്പുറങ്ങളില്‍
ഏകാന്തത തേടിയുള്ള
എന്റെ യാത്രയിലെങ്ങും
അവരില്ല തന്നെ...
തിരസ്കരണത്തിന്റെ ചായമടിച്ച
മനസ്സിന്റെ വാതിലില്‍ ഒന്ന് മുട്ടാതെ
അവര്‍ തിരിച്ചു പോയേക്കാം...
പക്ഷെ
ഒരു നീണ്ട ഇടവേള ഉണ്ടാവില്ല
പ്രിയതരമായ സ്വകാര്യതയും
വൈകാരിക സുരക്ഷിതത്വവും
അണിയറയില്‍ ഒതുക്കിവച്ച്
ഞാന്‍ വരും, എന്റെ വേദിയിലേക്ക്..
ഉറ്റുനോക്കുന്നൊരായിരം കണ്ണുകളെ
കാണാതെയെന്നോണം
എനിക്ക് മാത്രമായ് ആടിതിമിര്‍ക്കും
അത് ലാസ്യമാവില്ല...
ഉഗ്രതാണ്ഡവം!! അതിനൊടുവില്‍
കാപട്യമില്ലാത്തത് മാത്രം ബാക്കിയാവട്ടെ.....
2 comments:
അർത്ഥവത്തായ വരികൾ
ഇഷട്ടപെട്ടു
അന്തിമ കണക്കെടുപ്പില്‍ കാപട്യമില്ലാത്തതേ ബാക്കിയാവൂ
Post a Comment