മഞ്ഞുതുള്ളികള്‍ നുകര്ന്നുറങ്ങിന്നിപ്പോഴും മരുക്കള്
മന്ദമാരുതന്റെ ഉണര്‍ത്തുപാട്ടുകള്‍ കേള്‍ക്കാതെ മിഴികളടച്ച്
മൗനമായ് പറന്നുപോകുന്നതാ ഒരു കിളിക്കൂട്ടം
മനോഹരിയീ പ്രകൃതിയെ കണ്ട് മൊഴികള്‍ മറന്നെന്ന പോല്‍
മരിച്ചുപോയ ഇന്നലെകളുടെ മറവിടങ്ങളില്‍
മഞ്ഞനിശ്വാസമുതിര്ത്തുണരുന്നു പൊന്‍പുലരി
മണലില്‍ മുത്തമിട്ടുണര്‍ത്തുന്നു ചെറുതിരകള്‍
മറക്കാനാക്കാത്ത മറ്റൊരു പ്രിയദിനത്തിന്നോര്മ്മകള്
3 comments:
കാലമിനിയുമുരുളും വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയോരോ പൂവിലും കായ് വരും..
പാറുന്നു, കിളികളിതോരോരോ
ചായങ്ങൾ കുടയും പോലെങ്ങോ..
മായുന്നു, മുഴുവനുമാകാതെ
തീരത്തിൽ തിരയുടെ കോലങ്ങൾ...
വളരെ മനോഹരമായൊരു കവിത. ഇതു ജാലകത്തിൽ വന്നില്ലേ ?
ശുഭാശംസകൾ......
പൊന്പുലരിയെന്നൊരു വാക്ക് മാത്രം മതി പ്രത്യാശ പകരുവാന്‍
Post a Comment