മാലാഖമാര്‍ മരണപ്പെടുന്നതും
മഞ്ഞുതൂവല്‍ച്ചിറകുകള്‍ അരിയപ്പെടുന്നതും അവള്‍ക്കു കാണാം.
കാലൊടിഞ്ഞ ഒരു കുതിര, കരയുന്ന ഭൂമി?
ചത്ത മരത്തിന്റെ കൊമ്പുകളില്‍ തൂങ്ങിയാടുന്ന ചെറുത്തുനില്‍പ്പുകള്‍..
അനുശോചനപ്രകടനങ്ങളില്‍ മാത്രം ആശ്ലേഷിക്കപ്പെടുന്ന കുരുന്നുകള്‍..
കടലേ ഒരു കയ്യേറ്റത്തിന് നേരമായ്..
കഴുകിക്കളയുക ഈ കാപട്യങ്ങളുടെ ശേഷിപ്പുകള്‍..
ഈ അഴുക്ക്... പകുതി കരിഞ്ഞ കളിപ്പാട്ടം,
അശാന്തിയുടെ പുക,
ചൂടാറാത്ത ജഡങ്ങളില്‍ ചേരുന്ന നിഴലുകള്‍,
എല്ലാം.. എല്ലാം നിനക്ക് സ്വന്തം..
പാപഗ്രസ്തമീ ലോകത്തില്‍ ഒരു ശാപശിലയായ്
അവള് ഉറങ്ങിക്കൊള്ളട്ടെ..
മോക്ഷത്തിന്റെ പാദങ്ങളത്രയും വഴി മാറിപ്പോകുമ്പോള്‍,
കാത്തിരിപ്പിന്റെ കനല്‍ച്ചൂടില്‍
വിണ്ടു പോകാം ഈ വെറും കല്ല്..
പക്ഷെ അന്നതില്‍ നിന്ന് പിറക്കുന്നത്
കന്മദ ഗന്ധമുള്ള കവിതകള്‍ ആയിരിക്കും..
അത് കടലില്‍ അലകള്‍ തീര്‍ക്കുക തന്നെ ചെയ്യും

2 comments:
കന്മദ ഗന്ധമുള്ള കവിതകള്‍
അത് കടലില്‍ അലകള്‍ തീര്‍ക്കുക തന്നെ ചെയ്യും.
കൊള്ളാം...ആശംസകള്‍
http://strangersway.blogspot.in/
കടലേ ഒരു കയ്യേറ്റത്തിന് നേരമായ്..
കഴുകിക്കളയുക ഈ കാപട്യങ്ങളുടെ ശേഷിപ്പുകള്‍..
Post a Comment