RSS
Container Icon

അനാഥരാക്കപ്പെട്ടവര്‍



ഇവര്‍;
ചാരുകസേരയുടെ 
സ്നേഹക്കാലുകള്‍ തകരുമ്പോള്‍, 
പേരുകള്‍ നഷ്ടപ്പെട്ട് 
വെറും അക്കങ്ങളായവര്‍
ഉണര്‍ന്നുമുണരാത്തവരുടെ
ലോകത്ത് നിന്നും
ഉറങ്ങിയുമുറങ്ങാത്തവരുടെ
ലോകത്തിലെത്തിയവര്‍..
പേരിനു പോലും
സ്നേഹമില്ലാത്തിടത്തു നിന്നും,
പേ ചെയ്തയനുപാതങ്ങളില്‍ കാണാം
പേരുണ്ടതിനും "സ്നേഹഭവനം"..
പ്രതീക്ഷകളുടെ സ്നേഹക്കുമിളകള്‍
അപ്രതീക്ഷിതമായ് തകരുമ്പോള്‍
മക്കളില്‍ നിന്നുമെത്ര മറച്ചാലുമിവര്‍
മാറും നമ്മളായ്‌ - ഇത് നാളെയുടെ ചിത്രം

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

വഴിമരങ്ങള്‍ said...

ദീനം ഈ കവിതാ ചിത്രം ,,ആർദ്രസത്യം കവിത

kanakkoor said...

അനാഥരുടെ നേര്‍ക്കുറിപ്പ്‌

കുഞ്ഞൂസ് (Kunjuss) said...

പേ ചെയ്ത അനുപാതങ്ങളിൽ സ്നേഹവും .... സ്നേഹഭവനങ്ങളുടെ നേർക്കാഴ്ച ....

പൊള്ളിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വരികൾ ...!

സമാന്തരൻ said...

ഉറങ്ങിയുമുറങ്ങാത്തവരാൽ ഉണർത്തപ്പെടണം..

Muralee Mukundan , ബിലാത്തിപട്ടണം said...

Expectation reduces Joy..
പ്രതീക്ഷകളുടെ സ്നേഹക്കുമിളകള്‍
അപ്രതീക്ഷിതമായ് തകരുമ്പോള്‍
മക്കളില്‍ നിന്നുമെത്ര മറച്ചാലുമിവര്‍
മാറും നമ്മളായ്‌ - ഇത് നാളെയുടെ ചിത്രം

Post a Comment

Related Posts Plugin for WordPress, Blogger...