RSS
Container Icon

തിര, തിരയുന്നത്...



ആഴിയുടെ അടിത്തട്ടില്‍ 
ആരുമറിയാതുറങ്ങുന്നൊരു പേടകം
അതില്‍, 
കടലിലും കലരാത്ത 
കണ്ണുനീരുറഞ്ഞതിന്‍ ഘനമുണ്ട്. 
അതിനാലൊരിക്കലും,
ഉയര്‍ന്ന് വരികയില്ലെന്നുറപ്പുള്ളൊരു ഹൃദയം

കണ്ണെതിരെ നിന്നും 
കണ്ണതിരിലേക്ക് 
കടല്‍ നിറയെ താരകക്കുഞ്ഞുങ്ങള്‍....
അതിനിടയിലങ്ങു ദൂരെയൊരു കപ്പല്‍ച്ചാലില്‍
അടയാള വിളക്ക് തെളിച്ചവളുടെ 
ആത്മാവും പേറി 
ആഴങ്ങള്‍ പുല്‍കിയവന്‍!

അവളുടെ അപ്രാപ്യവാഞ്‌ഛകളെ 
അതിജീവിക്കാനാവാതെ
ഈ അനന്ത സാഗരം...
നനഞ്ഞ പാദങ്ങളെ തഴുകി 
മണല്‍മുത്തി ഓടുന്ന കാറ്റ് നുകര്‍ന്നത് 
കടലിലെ ഉപ്പോ, കണ്ണു നീരോ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

ഡെയ്സി said...

"ജാലകത്തില്‍" അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ടാണ് ഞാനിവിടെ കവിതകള്‍ പോസ്റ്റ്‌ ചെയ്യാതിരുന്നത്.എന്നിട്ടും, എന്നെ അന്വേഷിച്ചിരുന്ന ചില സുഹൃത്തുക്കള്‍ക്കായി പുതിയ കവിത ആഡ് ചെയ്യുന്നു. :)

pravaahiny said...

കടലിലെ ഉപ്പും കണ്ണുനീരാണോ. നല്ല വരികൾ


സ്നേഹത്തോടെ പ്രവാഹിനി

സുധി അറയ്ക്കൽ said...

കൊള്ളാം.എഴുതൂൂ.

asrus irumbuzhi said...

ഇസ്‌തം

Post a Comment

Related Posts Plugin for WordPress, Blogger...