ബന്ധങ്ങള്‍! ജീവിത-പുസ്തകത്തില്‍-മുന്‍കൂട്ടി എഴുതിചേര്‍ത്തവ.നീ അറിഞ്ഞും അറിയാതെയുംവന്നു ചേരുന്നു.
രക്തത്താല്‍ കൂട്ടിച്ചേര്‍ത്തവ-
മനസ്സ് കൊണ്ട് കൂടെ കൂട്ടിയവര്‍-
സാഹചര്യങ്ങള്‍ സമ്മാനിച്ച് പോയവര്‍-
അങ്ങിനെ ഒട്ടേറെ ബന്ധങ്ങള്‍.
ചിലത്, ബന്ധനങ്ങളായി മാറുന്നു.
നാവിനാല്‍ അറ്റുപോകുന്നവരും
ഒരു നോക്കില്‍ ഓര്‍മയില്‍ നിറയുന്നവരും
രക്ത-ബന്ധത്തിന് അര്‍ഥം ചികയുന്നവരും ഇവരില്‍ ചിലര്‍.
ഓരോ യാത്രയും ഓരോ ജീവിതകഥകള്‍ പറയും
ഇനിയും ഈവിധം കാണാനിടവരല്ലേയെന്ന്-
വിലപിക്കാനിടയാക്കുന്ന മനുഷ്യര്‍!
പിരിയും നേരം മനസ്സിനെ വിഴുങ്ങി-വീണ്ടും,
കണ്ടെങ്കില്‍ എന്ന് കേണ്‌പോകുന്നവര്‍...
സ്വപ്നം കാണാന്‍ അനുവാദത്തിനായ് കൈനീട്ടുന്നവര്‍!
നീട്ടികിട്ടിയ ആയുസ്സില്‍ ജീവിതത്തെ സ്നേഹിക്കാന്‍ ഉപദേശിച്ചു-
പോവുന്ന യാതനയുടെ മുഖങ്ങള്‍....
അങ്ങിനെ എത്രയെത്ര അനുഭവങ്ങള്‍ !
ഇന്ന് , നീ എന്നിലുണ്ട്-
നാളെ, അത് വെറും സങ്കല്പമല്ലേ!
ഈ രാവില്‍ മാഞ്ഞുപോവാതെ പുലരി എന്നെ തഴുകുമെങ്കില്‍ ,
ഒരു ഉണര്‍ത്തു പാട്ടിന്റെ താളമായ് നീ എന്നിലുണ്ട്!
കൈമോശംവരാതെ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കാം!