RSS
Container Icon

തുളസി









അന്നാണ് ഞാനത്രയേറെ നിന്നെ ശ്രദ്ധിച്ചത്-

കൊരുത്തിട്ട മാലയില്‍ ഒന്നാവുന്ന-

രണ്ടു ജീവിതങ്ങള്‍.

ഒപ്പം, നീ എന്റെ മനസ്സിലും.

പിന്നെ ഉണര്‍ന്ന പുലരിയിലെല്ലാം ‍ കണ്ടു,

ചാരെഅണഞ്ഞ കണങ്ങള്‍ ഓരോന്നും -

നിന്‍ നറുമണം നുകര്‍ന്ന് മനം മറന്നിരിക്കുന്നത്..

അവയോടു മത്സരിച്ചെന്നവണ്ണം-

ഇളം വെയിലവയില്‍ മഴവില്‍ തീര്‍ത്ത്‌ രസിക്കുന്നു.

നൈര്‍മല്യമേറും കതിരുകള്‍ പൊഴിഞ്ഞിടം-

നിന്നോളം ശുദ്ധമായ്‌ പവനനില്‍ അലിയുന്നു

അത്ഭുതപ്പെടുത്തുന്ന-എന്‍ ലാളിത്യമേ-

അസൂയ-പൂണ്ടെന്റെ വിരലുകള്‍-

നിന്നെ നുള്ളിയെടുത്ത് മുടിയില്‍ ചൂടി-

അഹങ്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"ആള്‍ക്കൂട്ടത്തില്‍ തനിയെ"







ഇവിടെ ഇത്തിരി നേരം ,

ഓര്‍മകളില്‍ കളി വള്ളം തുഴഞ്ഞൊരു, 

കുഞ്ഞു പാദസരം കിലുങ്ങി കരയിച്ചതില്‍,

പൊഴിഞ്ഞ മുത്തിനായ് തിരഞ്ഞു കുറച്ചു ദൂരം !


കരിയില കരയുമൊരിടവഴിയില്‍,

കണ്ടെടുത്തൊരാ വെള്ളിമുത്തിന്റെ മനസ്സ് പോലെ, 

നുറുങ്ങിയും കിലുങ്ങാതെ പിണങ്ങിയും, 

ഒരു തൊട്ടാവാടിയായ് ഞാനിന്നും നിന്നരികെ!


ചിന്തകളെ ഭ്രാന്ത് പിടിപ്പിച്ചുരുകിനീറും, 

ദിനങ്ങളോരോന്നും പിറുപിറുത്തിഴയുമ്പോള്,‍ 

നിഴല്‍ വീഴ്ത്താത്ത നിലാവിന്റെ ശോഭയില്‍,

നിന്നെ മറന്നൊരു കോണിലിത്തിരിനേരം!


പതഞ്ഞു പാറിയ നീര്‍കുമിളകള്‍ പോലെ, 

മിഥ്യാസങ്കല്‍പ്പങ്ങളില്‍ ഞാനുമലഞ്ഞെങ്കില്‍,

മറവിയെ മോടിപിടിപ്പികാത്തമനസ്സുമായ്,

കുപ്പിവള തുണ്ടിലെന്‍ ‍ചിരിവിതറി ഇന്നുമിരുന്നേനെ!


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചുവന്ന ഹൃദയം







പാതിമയക്കത്തിലെന്‍ ചില്ലുജാലകം-

ഞരങ്ങിയതോ അതോ-

നിന്റെ കരടുള്ള പ്രണയത്തിലെന്‍-

ഹൃദയം കിനിഞ്ഞു കരഞ്ഞതോ! ‍



തൂവെള്ള തൂവാലയില്‍ -

നീ തന്ന പനിനീര്ദലങ്ങള്‍,

ചോരതുപ്പി ചുവന്നിന്നെന്നെ മറന്നതോ-

അതോ അവ സ്വയം മരിച്ചതോ!


ഇളം വെയില്‍ പതിച്ചെന്‍-

കണ്കള്‍ തുടിച്ചു നിന്നെ തിരഞ്ഞൊരു -

തുള്ളി പൊഴിച്ചതോ അതോ 

അറിഞ്ഞുകൊണ്ട് തന്നെ നീ അടര്ന്നതോ!


ഓര്‍മ്മകള്‍ക്കിപ്പുറം,

വീഞ്ഞിന്റെ ചുവപ്പില്‍ കരടേതുമില്ല

നിന്റെ പ്രണയം കരുതാന്‍ തൂവാലയുമില്ല 

സന്തോഷത്തിന്നശ്രുധാരയില്-

നോവുന്ന വിരഹമില്ല ദു:സ്വപ്നങ്ങളുമില്ല!


പ്രണയം, അതെന്റെ മനസ്സാണ്-

തുടിപ്പുകള്‍ ശേഷിച്ച അമൂല്യ ജീവന് ‍വസിക്കുമെന്‍-

ചുവന്ന ഹൃദയം, അതെന്നിലിന്നും ഭദ്രം

നീ മറന്നതുമതാണ് ‌!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അന്ധവിശ്വാസം




പച്ചപുല്‍ച്ചാടി,

പണവുമായ് ചാടി വരുന്നവന്‍! 

മനുഷ്യന്റെ കണ്ടുപിടുത്തം!

പണം എന്തെന്നറിയാത്തവന്-

കൌതുകത്തിന് വിളിച്ച ‍പേരാവാം! 

ഒരുവന്റെ നാവു പോലും-

അറിയാതെ പോവുന്ന,

ഏവരിലും നിന്റെ മൌനം -

ഒരു പ്രതീക്ഷയാണ്!

മറവിയുടെ മേശവലിപ്പില്‍ ‍-

കാര്ന്നുപോവാതെ കുറച്ചുറുപ്പിക കിട്ടിയെങ്കില്‍-

അവന്റെ ഭാഗ്യം ചുമന്നിനി-

വേറിടത്തേക്ക് പറക്കാന്‍ അനുവാദമില്ല -

ചോനനുറുമ്പുകള് നിന്നെ പൊതിയുമ്പോള്‍-

നിന്റെ സമ്പാദ്യം അവനില്‍ സുരക്ഷിതം,

അവിടെ, നിന്റെ മരണമല്ല,

അവന്റെ വിശ്വാസമാണ് പ്രധാനം!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നൈമിഷിക വൈരം








മുളം തണ്ടില്‍ കാച്ചിക്കുറുക്കിയ -

വൈരത്തിന്‍ ‍ തിളക്കത്തിലിന്നൊരു -

പുലരി കൂടി പിറന്നെന്നില്‍ നിറഞ്ഞു. 

ചെത്തിമിനുക്കാത്തയീ കല്ലിന്‍-

വിലമതിക്കാത്ത സാമിപ്യത്തിലോ ,

ഉയര്ന്നുനില്‍ക്കുമീ മുളയിലക്കും ഭാരം.

കത്തുന്ന രശ്മിയിലുരുകാതെ നീയെന്റെ-

കാതിനിത്തിരി-വട്ടത്തിലിടം തേടിയാല്‍-

ഏഴുനിറത്തിലും സുന്ദരിയായ നിന്റെ-

ചൈതന്യത്തില് ഞാനൊരു പൌര്‍ണമിയാവും !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സൈക്കിള്‍








മുറിവേറ്റതെങ്കിലും,

കാല്മുട്ടിലും കൈമുട്ടിലും-

മാഞ്ഞുപോവാതെ പോറലായ്-

കൈവിട്ടു പറന്ന സുഖമുള്ള ഓര്‍മ്മകള്‍. 

കമ്മ്യുണിസ്റ്റ് പച്ചയും ഉപ്പും-

നീറി ഒഴുകുമ്പോഴും-

ആശ്രയമില്ലാതെ ആദ്യമായ്-

വീഴ്ചകളെ മറന്നു,

ചവുട്ടിപ്പോയ ഇടവഴികള്‍!

കാലത്തിനൊപ്പം പുതിയ രൂപങ്ങളില്‍ -

യാത്ര തുടരുമ്പോഴും-

നിന്നോളം സുന്ദരമായ ഓര്മ-

നല്‍കുവാന്‍‍ വേറൊന്നിനും ആവുന്നില്ലല്ലോ -

എന്റെ കൊച്ചു സുഹൃത്തേ!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"പ്രണയ മുല്ല"

 



 









രാവുകളെ മത്തുപിടിപ്പിക്കുന്ന പാതിരമുല്ലയായ് -

നീയെന്‍ വരികളില്‍ പൂക്കുക,

ഒരു ഞൊടിയില്‍ ‍ ശ്വാസം നിലപ്പിച്ചൊരു-

നെടുവീര്‍പ്പായുയരുമ്പോഴും -

ഈറനണിയാത്ത ഓര്മകളാലേ,

നിന്റെ നറുമണമെന്‍ തൂലികയെ നിറയ്ക്കട്ടെ

ഒരേ അകലത്തില്‍ കാണുന്ന താരങ്ങള്‍ തെളിച്ച‍ വഴിയെ-

എന്‍ വിരലുകള്‍ നിന്നിലെത്താന്‍ കൊതിക്കവേ,

എന്റെയിമകളിലൊതുങ്ങും പ്രണയാര്‍ദ്രമാം‍-‍ നിലാവും 

നിന്റെ സ്വരത്തിനായ് കാതോര്ത്തിടുന്നു ,

വിരഹിയാം സ്വപ്‌നങ്ങള്‍ ഉറക്കം നടിക്കിലും ,

സജലമെന്‍ മിഴികള്‍ നിന്നധരം മറക്കാത്തൊരു-

ചുമ്പനം തുളുമ്പവേ , തേനൂറും തെന്നലാലെന്‍ -

പുഞ്ചിരി പകുത്തു ‍ പാതിരാമുല്ലകള്‍ പൂത്തുലയുന്നു. ! 
 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...