RSS
Container Icon

ഉറങ്ങുന്ന പകലുകള്‍


ഉറങ്ങുന്ന പകലുകള്‍ .
കത്തുന്ന സൂര്യന്റെ ജ്വലിക്കുന്ന കിരണങ്ങളില്‍
കണ്ണ് നീര്‍ വറ്റിയൊരു സൂര്യകാന്തി,
അന്തമെഴാത്ത ഓര്‍മകളില്‍-
വിഷാദത്തിന്റെ താളം.
മീട്ടുവാന്‍ മടിച്ച വീണയില്‍ പാട്ട് മറന്നപോല്-
നിറമില്ലാത്ത സ്വപ്‌നങ്ങള്‍,
ശോകപുഷ്പങ്ങള്‍ ഉറങ്ങാത്ത രാത്രികളില്‍,
രാക്കിളിതന്‍ വിരഹാര്‍ദ്ര ഗാനം കേള്‍ക്കാന്‍-
മറന്നുപോയ താരകം.
വിടപറയുമ്പോഴും,
ഓമലേ, നിന്നെയെനിക്കിഷ്ടമാണ്!
സ്നേഹനൊമ്പരങ്ങള്‍ മായാത്ത വെന്‍താരകമേ-
അനുദിനം നീയെന്നില്‍ തെളിയുക-
നിലയ്ക്കാത്ത പ്രാര്‍ത്ഥനയായ്!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ജീര്‍ണ്ണയാനം



അഴുക്കുചാലിന്റെ മൂലക്കിരുന്ന്-

വ്രണപ്പെട്ട മനസ്സിന്റെ വിങ്ങലില്‍-

പെണ്ണെന്തെന്നറിയാത്ത ചില കോമരങ്ങള്‍-

നഗ്നതയുടെ നാവെറിയുന്നു.


മറക്കാത്ത മാറിലും, ഒളികണ്ണിട്ടരക്കെട്ടും -

അളക്കുമവന്റെ ജീര്‍ണ്ണിച്ച മനസ്സില്‍-

മുലയൂട്ടിയ അമ്മയവളും-

പെണ്ണെന്ന പേരില്‍ പരിഹാസ്യയാവുന്നു . 


പൌരുഷം മുഖത്തണിഞ്ഞു നപുംസക-

ജീവിതം നയിക്കുന്ന ഭോഷാ,

നിന് ‍നാവു ചെന്നായ്ക്കും കണ്ണുകള്‍ കഴുകനും നല്ക-

മേലില്‍, തൃഷ്ണയറിയുവാനുതകാതെ പോകട്ടെ !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രതീക്ഷ


 



എനിക്കറിയാമായിരുന്നു നീ, എന്നെ മറക്കുമെന്ന്,

എന്നാകുലതയില്‍ അടഞ്ഞ കാതുകള്‍- ‍

അലസമായ് കേട്ട് മറന്ന വാക്കുകള്‍ -

മുഴുമിക്കാനാവാതെ നൊമ്പരപ്പെട്ടു വഴിമാറിയത്,

ഞാനറിഞ്ഞുമറിയാതെ പോയോ!


ഹൃദയത്തിന്‍ പാതിയില്‍ ബന്ധിച്ച,

കൈകളെന്നെ കവര്‍ന്നടുപ്പിച്ച നിമിഷമോ, 

ഏതോ ഏകാന്തയാമത്തിലുണര്‍ത്തി-

എന്നിലേക്ക്‌ പറന്നടുക്കുമാ കിളി കൂജനമോ,

വീണ്ടുമെന്‍ കണ്ണ് നിറയ്ക്കുന്നു. 


കൂരിരുള്‍ മൂടിയോരന്ത്യ ചുമ്പനത്തില്-

തളര്‍ന്ന ചന്ദ്രനും മറഞ്ഞു തുടങ്ങി.

ഉരുകിയുറഞ്ഞ ചിന്തകള്‍ ,

നിന്നിലെരിഞ്ഞു തീരുന്നതേ ഉത്തമമെന്നോതി-

യോരിറ്റു വെളിച്ചമെന്നെ ഉറ്റു നോക്കുന്നു. 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

തുളസി









അന്നാണ് ഞാനത്രയേറെ നിന്നെ ശ്രദ്ധിച്ചത്-

കൊരുത്തിട്ട മാലയില്‍ ഒന്നാവുന്ന-

രണ്ടു ജീവിതങ്ങള്‍.

ഒപ്പം, നീ എന്റെ മനസ്സിലും.

പിന്നെ ഉണര്‍ന്ന പുലരിയിലെല്ലാം ‍ കണ്ടു,

ചാരെഅണഞ്ഞ കണങ്ങള്‍ ഓരോന്നും -

നിന്‍ നറുമണം നുകര്‍ന്ന് മനം മറന്നിരിക്കുന്നത്..

അവയോടു മത്സരിച്ചെന്നവണ്ണം-

ഇളം വെയിലവയില്‍ മഴവില്‍ തീര്‍ത്ത്‌ രസിക്കുന്നു.

നൈര്‍മല്യമേറും കതിരുകള്‍ പൊഴിഞ്ഞിടം-

നിന്നോളം ശുദ്ധമായ്‌ പവനനില്‍ അലിയുന്നു

അത്ഭുതപ്പെടുത്തുന്ന-എന്‍ ലാളിത്യമേ-

അസൂയ-പൂണ്ടെന്റെ വിരലുകള്‍-

നിന്നെ നുള്ളിയെടുത്ത് മുടിയില്‍ ചൂടി-

അഹങ്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"ആള്‍ക്കൂട്ടത്തില്‍ തനിയെ"







ഇവിടെ ഇത്തിരി നേരം ,

ഓര്‍മകളില്‍ കളി വള്ളം തുഴഞ്ഞൊരു, 

കുഞ്ഞു പാദസരം കിലുങ്ങി കരയിച്ചതില്‍,

പൊഴിഞ്ഞ മുത്തിനായ് തിരഞ്ഞു കുറച്ചു ദൂരം !


കരിയില കരയുമൊരിടവഴിയില്‍,

കണ്ടെടുത്തൊരാ വെള്ളിമുത്തിന്റെ മനസ്സ് പോലെ, 

നുറുങ്ങിയും കിലുങ്ങാതെ പിണങ്ങിയും, 

ഒരു തൊട്ടാവാടിയായ് ഞാനിന്നും നിന്നരികെ!


ചിന്തകളെ ഭ്രാന്ത് പിടിപ്പിച്ചുരുകിനീറും, 

ദിനങ്ങളോരോന്നും പിറുപിറുത്തിഴയുമ്പോള്,‍ 

നിഴല്‍ വീഴ്ത്താത്ത നിലാവിന്റെ ശോഭയില്‍,

നിന്നെ മറന്നൊരു കോണിലിത്തിരിനേരം!


പതഞ്ഞു പാറിയ നീര്‍കുമിളകള്‍ പോലെ, 

മിഥ്യാസങ്കല്‍പ്പങ്ങളില്‍ ഞാനുമലഞ്ഞെങ്കില്‍,

മറവിയെ മോടിപിടിപ്പികാത്തമനസ്സുമായ്,

കുപ്പിവള തുണ്ടിലെന്‍ ‍ചിരിവിതറി ഇന്നുമിരുന്നേനെ!


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചുവന്ന ഹൃദയം







പാതിമയക്കത്തിലെന്‍ ചില്ലുജാലകം-

ഞരങ്ങിയതോ അതോ-

നിന്റെ കരടുള്ള പ്രണയത്തിലെന്‍-

ഹൃദയം കിനിഞ്ഞു കരഞ്ഞതോ! ‍



തൂവെള്ള തൂവാലയില്‍ -

നീ തന്ന പനിനീര്ദലങ്ങള്‍,

ചോരതുപ്പി ചുവന്നിന്നെന്നെ മറന്നതോ-

അതോ അവ സ്വയം മരിച്ചതോ!


ഇളം വെയില്‍ പതിച്ചെന്‍-

കണ്കള്‍ തുടിച്ചു നിന്നെ തിരഞ്ഞൊരു -

തുള്ളി പൊഴിച്ചതോ അതോ 

അറിഞ്ഞുകൊണ്ട് തന്നെ നീ അടര്ന്നതോ!


ഓര്‍മ്മകള്‍ക്കിപ്പുറം,

വീഞ്ഞിന്റെ ചുവപ്പില്‍ കരടേതുമില്ല

നിന്റെ പ്രണയം കരുതാന്‍ തൂവാലയുമില്ല 

സന്തോഷത്തിന്നശ്രുധാരയില്-

നോവുന്ന വിരഹമില്ല ദു:സ്വപ്നങ്ങളുമില്ല!


പ്രണയം, അതെന്റെ മനസ്സാണ്-

തുടിപ്പുകള്‍ ശേഷിച്ച അമൂല്യ ജീവന് ‍വസിക്കുമെന്‍-

ചുവന്ന ഹൃദയം, അതെന്നിലിന്നും ഭദ്രം

നീ മറന്നതുമതാണ് ‌!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അന്ധവിശ്വാസം




പച്ചപുല്‍ച്ചാടി,

പണവുമായ് ചാടി വരുന്നവന്‍! 

മനുഷ്യന്റെ കണ്ടുപിടുത്തം!

പണം എന്തെന്നറിയാത്തവന്-

കൌതുകത്തിന് വിളിച്ച ‍പേരാവാം! 

ഒരുവന്റെ നാവു പോലും-

അറിയാതെ പോവുന്ന,

ഏവരിലും നിന്റെ മൌനം -

ഒരു പ്രതീക്ഷയാണ്!

മറവിയുടെ മേശവലിപ്പില്‍ ‍-

കാര്ന്നുപോവാതെ കുറച്ചുറുപ്പിക കിട്ടിയെങ്കില്‍-

അവന്റെ ഭാഗ്യം ചുമന്നിനി-

വേറിടത്തേക്ക് പറക്കാന്‍ അനുവാദമില്ല -

ചോനനുറുമ്പുകള് നിന്നെ പൊതിയുമ്പോള്‍-

നിന്റെ സമ്പാദ്യം അവനില്‍ സുരക്ഷിതം,

അവിടെ, നിന്റെ മരണമല്ല,

അവന്റെ വിശ്വാസമാണ് പ്രധാനം!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...