പ്രഹേളിക
കാറ്റിന്റെ ചിറകിലേറി മഴയുടെ നാട്ടിലേക്കൊരു യാത്ര പോവണം
പച്ചപുതച്ച മലഞ്ചെരുവില്‍ മഴയെ കാത്ത് തനിച്ചിരിക്കണം
അവള്‍ വരുമ്പോള്‍ ആദ്യതുള്ളിക്കായൊന്നുയര്‍ന്നു ചാടണം
കൈക്കുമ്പിളിലവളുടെ തണുത്ത രുചി നിറയ്ക്കണം
ചന്നം പിന്നം ചാറിത്തുടങ്ങുമ്പോള്
കലപില പറഞ്ഞവളെ ആര്‍ത്തു പെയ്യിക്കണം
നടന്നും ഇരുന്നും കിടന്നും മഴ കാണേ-
മനസ്സില്‍ ഒതുക്കിയ മോഹങ്ങളെല്ലാം നനഞ്ഞറിയണം
രാഗലയങ്ങളിഴ ചേരുകില്ലെങ്കിലും
എന്‍ പ്രിയ ഗാനങ്ങള്‍ ഉറക്കെ പാടണം
ഓര്‍മയിലെ ചിരിനുറുങ്ങില് തലയറഞ്ഞെന്‍ മിഴിയുതിരണം,
മഴയൊച്ചയതിനെയും കവച്ചെന്നെ നനയിക്കുമ്പോള്‍-
ചുമരുകളെ ഭയക്കാതെനിക്ക് പൊട്ടിക്കരയണം
തമ്മിലറിഞൊടുവില്‍ തിരികെയെത്തുമ്പോള്‍-
വിലക്കുകളും ശാസനകുളും എന്നെ ബന്ധിക്കരുത്.
നനഞ്ഞ താരയിന്‍ പൊരുള്‍ തേടിയവരന്നെ താണ്ടുമ്പോള്‍
കാറ്റിന്റെ ചിറകിലേറി എനിക്കൊരു പ്രഹേളികയാവണം !
ചന്നം പിന്നം ചാറിത്തുടങ്ങുമ്പോള്
കലപില പറഞ്ഞവളെ ആര്‍ത്തു പെയ്യിക്കണം
നടന്നും ഇരുന്നും കിടന്നും മഴ കാണേ-
മനസ്സില്‍ ഒതുക്കിയ മോഹങ്ങളെല്ലാം നനഞ്ഞറിയണം
രാഗലയങ്ങളിഴ ചേരുകില്ലെങ്കിലും
എന്‍ പ്രിയ ഗാനങ്ങള്‍ ഉറക്കെ പാടണം
ഓര്‍മയിലെ ചിരിനുറുങ്ങില് തലയറഞ്ഞെന്‍ മിഴിയുതിരണം,
മഴയൊച്ചയതിനെയും കവച്ചെന്നെ നനയിക്കുമ്പോള്‍-
ചുമരുകളെ ഭയക്കാതെനിക്ക് പൊട്ടിക്കരയണം
തമ്മിലറിഞൊടുവില്‍ തിരികെയെത്തുമ്പോള്‍-
വിലക്കുകളും ശാസനകുളും എന്നെ ബന്ധിക്കരുത്.
നനഞ്ഞ താരയിന്‍ പൊരുള്‍ തേടിയവരന്നെ താണ്ടുമ്പോള്‍
കാറ്റിന്റെ ചിറകിലേറി എനിക്കൊരു പ്രഹേളികയാവണം !
ഉറങ്ങുന്ന പകലുകള്‍
ഉറങ്ങുന്ന പകലുകള്‍ .
കത്തുന്ന സൂര്യന്റെ ജ്വലിക്കുന്ന കിരണങ്ങളില്‍
കണ്ണ് നീര്‍ വറ്റിയൊരു സൂര്യകാന്തി,
അന്തമെഴാത്ത ഓര്‍മകളില്‍-
വിഷാദത്തിന്റെ താളം.
മീട്ടുവാന്‍ മടിച്ച വീണയില്‍ പാട്ട് മറന്നപോല്-
നിറമില്ലാത്ത സ്വപ്‌നങ്ങള്‍,
ശോകപുഷ്പങ്ങള്‍ ഉറങ്ങാത്ത രാത്രികളില്‍,
രാക്കിളിതന്‍ വിരഹാര്‍ദ്ര ഗാനം കേള്‍ക്കാന്‍-
മറന്നുപോയ താരകം.
വിടപറയുമ്പോഴും,
ഓമലേ, നിന്നെയെനിക്കിഷ്ടമാണ്!
സ്നേഹനൊമ്പരങ്ങള്‍ മായാത്ത വെന്‍താരകമേ-
അനുദിനം നീയെന്നില്‍ തെളിയുക-
നിലയ്ക്കാത്ത പ്രാര്‍ത്ഥനയായ്!
ജീര്‍ണ്ണയാനം
അഴുക്കുചാലിന്റെ മൂലക്കിരുന്ന്-
വ്രണപ്പെട്ട മനസ്സിന്റെ വിങ്ങലില്‍-
പെണ്ണെന്തെന്നറിയാത്ത ചില കോമരങ്ങള്‍-
നഗ്നതയുടെ നാവെറിയുന്നു.
മറക്കാത്ത മാറിലും, ഒളികണ്ണിട്ടരക്കെട്ടും -
അളക്കുമവന്റെ ജീര്‍ണ്ണിച്ച മനസ്സില്‍-
മുലയൂട്ടിയ അമ്മയവളും-
പെണ്ണെന്ന പേരില്‍ പരിഹാസ്യയാവുന്നു .
പൌരുഷം മുഖത്തണിഞ്ഞു നപുംസക-
ജീവിതം നയിക്കുന്ന ഭോഷാ,
നിന് നാവു ചെന്നായ്ക്കും കണ്ണുകള്‍ കഴുകനും നല്ക-
മേലില്‍, തൃഷ്ണയറിയുവാനുതകാതെ പോകട്ടെ !
മറക്കാത്ത മാറിലും, ഒളികണ്ണിട്ടരക്കെട്ടും -
അളക്കുമവന്റെ ജീര്‍ണ്ണിച്ച മനസ്സില്‍-
മുലയൂട്ടിയ അമ്മയവളും-
പെണ്ണെന്ന പേരില്‍ പരിഹാസ്യയാവുന്നു .
പൌരുഷം മുഖത്തണിഞ്ഞു നപുംസക-
ജീവിതം നയിക്കുന്ന ഭോഷാ,
നിന് നാവു ചെന്നായ്ക്കും കണ്ണുകള്‍ കഴുകനും നല്ക-
മേലില്‍, തൃഷ്ണയറിയുവാനുതകാതെ പോകട്ടെ !
പ്രതീക്ഷ
എനിക്കറിയാമായിരുന്നു നീ, എന്നെ മറക്കുമെന്ന്,
എന്നാകുലതയില്‍ അടഞ്ഞ കാതുകള്‍-
അലസമായ് കേട്ട് മറന്ന വാക്കുകള്‍ -
മുഴുമിക്കാനാവാതെ നൊമ്പരപ്പെട്ടു വഴിമാറിയത്,
ഞാനറിഞ്ഞുമറിയാതെ പോയോ!
ഹൃദയത്തിന്‍ പാതിയില്‍ ബന്ധിച്ച,
കൈകളെന്നെ കവര്‍ന്നടുപ്പിച്ച നിമിഷമോ,
ഏതോ ഏകാന്തയാമത്തിലുണര്‍ത്തി-
എന്നിലേക്ക് പറന്നടുക്കുമാ കിളി കൂജനമോ,
വീണ്ടുമെന്‍ കണ്ണ് നിറയ്ക്കുന്നു.
കൂരിരുള്‍ മൂടിയോരന്ത്യ ചുമ്പനത്തില്-
തളര്‍ന്ന ചന്ദ്രനും മറഞ്ഞു തുടങ്ങി.
ഉരുകിയുറഞ്ഞ ചിന്തകള്‍ ,
നിന്നിലെരിഞ്ഞു തീരുന്നതേ ഉത്തമമെന്നോതി-
യോരിറ്റു വെളിച്ചമെന്നെ ഉറ്റു നോക്കുന്നു.
ഞാനറിഞ്ഞുമറിയാതെ പോയോ!
ഹൃദയത്തിന്‍ പാതിയില്‍ ബന്ധിച്ച,
കൈകളെന്നെ കവര്‍ന്നടുപ്പിച്ച നിമിഷമോ,
ഏതോ ഏകാന്തയാമത്തിലുണര്‍ത്തി-
എന്നിലേക്ക് പറന്നടുക്കുമാ കിളി കൂജനമോ,
വീണ്ടുമെന്‍ കണ്ണ് നിറയ്ക്കുന്നു.
കൂരിരുള്‍ മൂടിയോരന്ത്യ ചുമ്പനത്തില്-
തളര്‍ന്ന ചന്ദ്രനും മറഞ്ഞു തുടങ്ങി.
ഉരുകിയുറഞ്ഞ ചിന്തകള്‍ ,
നിന്നിലെരിഞ്ഞു തീരുന്നതേ ഉത്തമമെന്നോതി-
യോരിറ്റു വെളിച്ചമെന്നെ ഉറ്റു നോക്കുന്നു.
തുളസി
അന്നാണ് ഞാനത്രയേറെ നിന്നെ ശ്രദ്ധിച്ചത്-
കൊരുത്തിട്ട മാലയില്‍ ഒന്നാവുന്ന-
രണ്ടു ജീവിതങ്ങള്‍.
ഒപ്പം, നീ എന്റെ മനസ്സിലും.
പിന്നെ ഉണര്‍ന്ന പുലരിയിലെല്ലാം കണ്ടു,
ചാരെഅണഞ്ഞ കണങ്ങള്‍ ഓരോന്നും -
നിന്‍ നറുമണം നുകര്‍ന്ന് മനം മറന്നിരിക്കുന്നത്..
അവയോടു മത്സരിച്ചെന്നവണ്ണം-
ഇളം വെയിലവയില്‍ മഴവില്‍ തീര്‍ത്ത് രസിക്കുന്നു.
നൈര്‍മല്യമേറും കതിരുകള്‍ പൊഴിഞ്ഞിടം-
നിന്നോളം ശുദ്ധമായ് പവനനില്‍ അലിയുന്നു
അത്ഭുതപ്പെടുത്തുന്ന-എന്‍ ലാളിത്യമേ-
അസൂയ-പൂണ്ടെന്റെ വിരലുകള്‍-
നിന്നെ നുള്ളിയെടുത്ത് മുടിയില്‍ ചൂടി-
അഹങ്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.
പിന്നെ ഉണര്‍ന്ന പുലരിയിലെല്ലാം കണ്ടു,
ചാരെഅണഞ്ഞ കണങ്ങള്‍ ഓരോന്നും -
നിന്‍ നറുമണം നുകര്‍ന്ന് മനം മറന്നിരിക്കുന്നത്..
അവയോടു മത്സരിച്ചെന്നവണ്ണം-
ഇളം വെയിലവയില്‍ മഴവില്‍ തീര്‍ത്ത് രസിക്കുന്നു.
നൈര്‍മല്യമേറും കതിരുകള്‍ പൊഴിഞ്ഞിടം-
നിന്നോളം ശുദ്ധമായ് പവനനില്‍ അലിയുന്നു
അത്ഭുതപ്പെടുത്തുന്ന-എന്‍ ലാളിത്യമേ-
അസൂയ-പൂണ്ടെന്റെ വിരലുകള്‍-
നിന്നെ നുള്ളിയെടുത്ത് മുടിയില്‍ ചൂടി-
അഹങ്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.
"ആള്‍ക്കൂട്ടത്തില്‍ തനിയെ"
ഇവിടെ ഇത്തിരി നേരം ,
ഓര്‍മകളില്‍ കളി വള്ളം തുഴഞ്ഞൊരു,
കുഞ്ഞു പാദസരം കിലുങ്ങി കരയിച്ചതില്‍,
പൊഴിഞ്ഞ മുത്തിനായ് തിരഞ്ഞു കുറച്ചു ദൂരം !
കരിയില കരയുമൊരിടവഴിയില്‍,
കണ്ടെടുത്തൊരാ വെള്ളിമുത്തിന്റെ മനസ്സ് പോലെ,
നുറുങ്ങിയും കിലുങ്ങാതെ പിണങ്ങിയും,
ഒരു തൊട്ടാവാടിയായ് ഞാനിന്നും നിന്നരികെ!
ചിന്തകളെ ഭ്രാന്ത് പിടിപ്പിച്ചുരുകിനീറും,
ദിനങ്ങളോരോന്നും പിറുപിറുത്തിഴയുമ്പോള്,
നിഴല്‍ വീഴ്ത്താത്ത നിലാവിന്റെ ശോഭയില്‍,
നിന്നെ മറന്നൊരു കോണിലിത്തിരിനേരം!
പതഞ്ഞു പാറിയ നീര്‍കുമിളകള്‍ പോലെ,
മിഥ്യാസങ്കല്‍പ്പങ്ങളില്‍ ഞാനുമലഞ്ഞെങ്കില്‍,
മറവിയെ മോടിപിടിപ്പികാത്തമനസ്സുമായ്,
കുപ്പിവള തുണ്ടിലെന്‍ ചിരിവിതറി ഇന്നുമിരുന്നേനെ!
കരിയില കരയുമൊരിടവഴിയില്‍,
കണ്ടെടുത്തൊരാ വെള്ളിമുത്തിന്റെ മനസ്സ് പോലെ,
നുറുങ്ങിയും കിലുങ്ങാതെ പിണങ്ങിയും,
ഒരു തൊട്ടാവാടിയായ് ഞാനിന്നും നിന്നരികെ!
ചിന്തകളെ ഭ്രാന്ത് പിടിപ്പിച്ചുരുകിനീറും,
ദിനങ്ങളോരോന്നും പിറുപിറുത്തിഴയുമ്പോള്,
നിഴല്‍ വീഴ്ത്താത്ത നിലാവിന്റെ ശോഭയില്‍,
നിന്നെ മറന്നൊരു കോണിലിത്തിരിനേരം!
പതഞ്ഞു പാറിയ നീര്‍കുമിളകള്‍ പോലെ,
മിഥ്യാസങ്കല്‍പ്പങ്ങളില്‍ ഞാനുമലഞ്ഞെങ്കില്‍,
മറവിയെ മോടിപിടിപ്പികാത്തമനസ്സുമായ്,
കുപ്പിവള തുണ്ടിലെന്‍ ചിരിവിതറി ഇന്നുമിരുന്നേനെ!
Subscribe to:
Posts (Atom)













