വശ്യമാര്‍ന്നൊരു പുലരി.
മറുപുറം മറച്ചെന്നെ പുണര്‍ന്നു നിന്ന-
മഞ്ഞിന്റെ സുന്ദരി.
അവളുടെ കവിളില്‍ ,
വൈകി ഉണര്‍ന്നു ദേവന്റെ തലോടല്‍!
പതിയെ തെന്നി നീങ്ങുമവളുടെ സുഗന്ധം
എന്നെ ഉത്തമഗീതത്തിലേക്ക് നടത്തി.
വീഥിയിലെങ്ങും പൂത്തുലഞ്ഞ ലില്ലിപൂക്കള്‍
അവനെനിക്കായ് ഒരുക്കിയ-
സ്വപങ്ങളുടെ താഴ്വാരമെന്നു തോന്നിച്ചു,
ഇവിടെ ഞാനൊരു മണവാട്ടി;
ബൈബിള്‍ പ്രണയ കാവ്യം
സിരകളില്‍ ഈണമായ് അലിയവെ,
നിരത്തുകളാലാപനത്തില്‍ മയങ്ങി നിന്നു.













