എന്‍ മിഴിത്തിളക്കമാകാന്‍
രാത്രിയുടെ അപാരതയില്‍
വേറിട്ടു നില്‍ക്കുകയും
പിന്നെ എപ്പൊഴോ
മൂകമായി പൊലിയുകയും
ചെയ്ത വെണ്നക്ഷത്രമാണ് നീ.
പ്രഭാതത്തിന്റെ ചിറകു ധരിച്ച്
കാഴ്ച്ചയുടെ ഓടാമ്പലുകള്‍ നീക്കി
പറന്നുയര്‍ന്ന ധൂളിയിലെങ്ങും
നിന്‍റെ ചാരം തിരഞ്ഞിറങ്ങി.
ഉടലെടുത്ത തിളക്കങ്ങളെന്നെ
വലയം ചെയ്ത് കണ്ണ് മഞ്ഞളിപ്പിച്ചു
അധരങ്ങളില്‍ പതറിയ രാഗവും
പദങ്ങളിടറിയ നൃത്തവും
ആത്മാവിലലിഞ്ഞ നിന്നോര്‍മകളാല്‍
ദുഖത്തിന്‍ തളം തീര്‍ത്തു.
ഇനിയും എത്ര നാള്‍?
മേഘങ്ങള്‍ സാന്ദ്രമാവുമ്പോഴും
ഓരോ ആസുര വര്‍ഷത്തിനൊടുവിലും
നീ വീണ്ടും വരുമെന്നും
എന്നില്‍ പ്രകാശം പരത്തുമെന്നും
ഞാന്‍ പ്രതീഷിച്ചു.
മഞ്ഞു പൊഴിയുമിരവുകളില്‍
ഈ ഗഗനവീഥി നിഷ്പ്രഭം!
വിരഹത്തിന്‍ കനം തൂങ്ങി
തളര്‍ മിഴിചാരി നിദ്ര പുതയ്ക്കും വരെ
ഞാന്‍ നിന്നെ കാത്തിരിക്കും !!!










.jpg)


