അരിമുല്ലകൾ പൂത്തൊരു നാളിലാണ്
അതിരാവിലെ ഞാനുണർന്നത്
പുതുമഴ പെയ്ത പുലരിയൊന്നിൽ
വിരൽ തേടി ചെറുവള്ളികൾ
വേലിയെല്ലാം പടര്ന്നു കയറി
ഇളവെയില്‍ തൊടും മുന്നേ
ഇടവഴിയിലവള്‍ ഇണങ്ങി നിന്നു
ഒന്ന് തൊട്ടു തലോടിയാ മേനി നോവാതെ
നുള്ളിയെടുത്തെന്‍റെ സ്വന്തമാക്കി
പൂക്കൂടയിൽ നിന്നും വാരിയെടുത്തു
കറുത്ത മുടിയിഴകളിൽ പടര്ത്തിയ സുഗന്ധം
ചന്തം തിരഞ്ഞെൻ കണ്ണാടിയരുകത്ത് നിന്നു
ഉലഞ്ഞുവാടാതെ മിഴികളിൽ കുളിർന്ന്
പകലിനീറൻ മോഹങ്ങൾ
അവന്റെ മുന്നിലിരുന്നു ......













