ഒരു ക്ഷണത്തില്‍
ജനിച്ചോരെന്‍ കോപത്തില്‍
അകലം വളരുന്നതറിയാതെ,
തളര്‍ന്ന സ്നേഹവുമായി
ഞാനിന്നും നിന്നില്‍ തന്നെയാണ്.
മോചനം നേടിയ വാക്കുകള്‍
സംശയം മാത്രം ശേഷിപ്പിച്ച്
എവിടേയ്ക്കാണ് നടന്നകന്നത് !
കഥയറിയാത്ത കണ്ണുകളിന്നും,
കാലം മറന്നു
നിന്‍റെ വാക്കിന്‍ വക്കുകള്‍
തേച്ചു മിനുക്കുകയാണ് .
ഉടഞ്ഞു പോയ ഹൃദയമൊന്നു
പൊതിഞ്ഞു പിടിക്കാനല്ലേ
ആ കരങ്ങള്‍ കാത്തത്
ഊര്‍ന്നു ചിതറിയ ചീളുകളില്‍
മറച്ചു പിടിച്ച നിന്‍ മനസ്സും
പ്രതിഫലിക്കാതെ പോയതെന്തേ?
നീയെന്‍റെ
ചോദ്യങ്ങളെയാണ് വെറുക്കുന്നതെങ്കില്‍,
മത്സരിക്കാന്‍ മടിച്ചു
അവയെന്നോ എന്നില്‍ തന്നെ
ഇല്ലാതായിരിക്കുന്നു...


.jpg)










