സ്വയം വിലയിരുത്തലുകളില്‍
പ്രത്യേകതകളില്ലാതെ
കടന്നു പോകുന്ന ദിനങ്ങളിലും
വ്യവസ്ഥിതികള്‍ കണ്ടെത്തുന്ന
വ്യത്യസ്ത തലങ്ങള്‍
നമ്മെ അലോസരപ്പെടുത്തിയേക്കാം
ചെയ്തികള്‍
നിര്‍ണ്ണായകം തന്നെയെങ്കിലും
അടിസ്ഥാന വ്യാഖ്യാനങ്ങള്‍ ഇല്ലയെങ്കില്‍
വ്യര്‍ത്ഥം തന്നെ...
അതിനാല്‍,
അപ്രധാനമെങ്കിലും
വിശദീകരണ യോഗ്യമായ ചെറുകാര്യങ്ങളില്‍
സന്തോഷം കണ്ടെത്താന്‍ കഴിയുമെങ്കില്‍
അത് തന്നെ മേല്‍...
ഫലങ്ങള്‍
വ്യാഖ്യാനങ്ങളേക്കാള്‍
മെച്ചമാണെന്നത് കൊണ്ടുതന്നെ... .












