മരണം,
അത് സുഖമുള്ള ഓര്മ മാത്രമായിരിക്കാം,
നഷ്ടങ്ങളില്ലാതെ എല്ലാം നേടിയൊരു യാത്ര.
നോവിക്കുന്ന നാവും,
അഴുകുന്ന ശരീരവും കൈമുതലില്ലാതെ,
അഹങ്കാരത്തില്‍ ആത്മാവ് മലിനമാവാതെ,
പുതിയൊരു കൂട് തേടിയുള്ള യാത്ര.
വാഗ്ദാനങ്ങളില്‍ എണ്ണപ്പെടാതെ-
പേരിന്റെ ഭാരത്താല്‍ വിളിക്കപ്പെടാതെ-
ഏതോ ഒരു ശക്തിയില്‍ മരണം എന്നപേരില്‍-
ഒന്നാവുന്ന യാത്ര.
അവിടെ നീയും ഞാനും ഇല്ലാതാവട്ടെ
കാത്തിരിപ്പുകളും കണ്ണീരും എന്തെന്നറിയാതെ പോവട്ടെ-
സ്നേഹത്തിന്നാഴക്കടലില് കാത്തിരിക്കുമവനിലേക്കുള്ള
ഉണരാതെ ഉറങ്ങിയൊരു മരണമെന്ന യാത്ര.
ഇന്നുവരെ അറിയാത്ത അളവില്ലാത്ത സത്യം.
അഴുകുന്ന ശരീരവും കൈമുതലില്ലാതെ,
അഹങ്കാരത്തില്‍ ആത്മാവ് മലിനമാവാതെ,
പുതിയൊരു കൂട് തേടിയുള്ള യാത്ര.
വാഗ്ദാനങ്ങളില്‍ എണ്ണപ്പെടാതെ-
പേരിന്റെ ഭാരത്താല്‍ വിളിക്കപ്പെടാതെ-
ഏതോ ഒരു ശക്തിയില്‍ മരണം എന്നപേരില്‍-
ഒന്നാവുന്ന യാത്ര.
അവിടെ നീയും ഞാനും ഇല്ലാതാവട്ടെ
കാത്തിരിപ്പുകളും കണ്ണീരും എന്തെന്നറിയാതെ പോവട്ടെ-
സ്നേഹത്തിന്നാഴക്കടലില് കാത്തിരിക്കുമവനിലേക്കുള്ള
ഉണരാതെ ഉറങ്ങിയൊരു മരണമെന്ന യാത്ര.
ഇന്നുവരെ അറിയാത്ത അളവില്ലാത്ത സത്യം.













