RSS
Container Icon

ചുവന്ന ഹൃദയം







പാതിമയക്കത്തിലെന്‍ ചില്ലുജാലകം-

ഞരങ്ങിയതോ അതോ-

നിന്റെ കരടുള്ള പ്രണയത്തിലെന്‍-

ഹൃദയം കിനിഞ്ഞു കരഞ്ഞതോ! ‍



തൂവെള്ള തൂവാലയില്‍ -

നീ തന്ന പനിനീര്ദലങ്ങള്‍,

ചോരതുപ്പി ചുവന്നിന്നെന്നെ മറന്നതോ-

അതോ അവ സ്വയം മരിച്ചതോ!


ഇളം വെയില്‍ പതിച്ചെന്‍-

കണ്കള്‍ തുടിച്ചു നിന്നെ തിരഞ്ഞൊരു -

തുള്ളി പൊഴിച്ചതോ അതോ 

അറിഞ്ഞുകൊണ്ട് തന്നെ നീ അടര്ന്നതോ!


ഓര്‍മ്മകള്‍ക്കിപ്പുറം,

വീഞ്ഞിന്റെ ചുവപ്പില്‍ കരടേതുമില്ല

നിന്റെ പ്രണയം കരുതാന്‍ തൂവാലയുമില്ല 

സന്തോഷത്തിന്നശ്രുധാരയില്-

നോവുന്ന വിരഹമില്ല ദു:സ്വപ്നങ്ങളുമില്ല!


പ്രണയം, അതെന്റെ മനസ്സാണ്-

തുടിപ്പുകള്‍ ശേഷിച്ച അമൂല്യ ജീവന് ‍വസിക്കുമെന്‍-

ചുവന്ന ഹൃദയം, അതെന്നിലിന്നും ഭദ്രം

നീ മറന്നതുമതാണ് ‌!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അന്ധവിശ്വാസം




പച്ചപുല്‍ച്ചാടി,

പണവുമായ് ചാടി വരുന്നവന്‍! 

മനുഷ്യന്റെ കണ്ടുപിടുത്തം!

പണം എന്തെന്നറിയാത്തവന്-

കൌതുകത്തിന് വിളിച്ച ‍പേരാവാം! 

ഒരുവന്റെ നാവു പോലും-

അറിയാതെ പോവുന്ന,

ഏവരിലും നിന്റെ മൌനം -

ഒരു പ്രതീക്ഷയാണ്!

മറവിയുടെ മേശവലിപ്പില്‍ ‍-

കാര്ന്നുപോവാതെ കുറച്ചുറുപ്പിക കിട്ടിയെങ്കില്‍-

അവന്റെ ഭാഗ്യം ചുമന്നിനി-

വേറിടത്തേക്ക് പറക്കാന്‍ അനുവാദമില്ല -

ചോനനുറുമ്പുകള് നിന്നെ പൊതിയുമ്പോള്‍-

നിന്റെ സമ്പാദ്യം അവനില്‍ സുരക്ഷിതം,

അവിടെ, നിന്റെ മരണമല്ല,

അവന്റെ വിശ്വാസമാണ് പ്രധാനം!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നൈമിഷിക വൈരം








മുളം തണ്ടില്‍ കാച്ചിക്കുറുക്കിയ -

വൈരത്തിന്‍ ‍ തിളക്കത്തിലിന്നൊരു -

പുലരി കൂടി പിറന്നെന്നില്‍ നിറഞ്ഞു. 

ചെത്തിമിനുക്കാത്തയീ കല്ലിന്‍-

വിലമതിക്കാത്ത സാമിപ്യത്തിലോ ,

ഉയര്ന്നുനില്‍ക്കുമീ മുളയിലക്കും ഭാരം.

കത്തുന്ന രശ്മിയിലുരുകാതെ നീയെന്റെ-

കാതിനിത്തിരി-വട്ടത്തിലിടം തേടിയാല്‍-

ഏഴുനിറത്തിലും സുന്ദരിയായ നിന്റെ-

ചൈതന്യത്തില് ഞാനൊരു പൌര്‍ണമിയാവും !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സൈക്കിള്‍








മുറിവേറ്റതെങ്കിലും,

കാല്മുട്ടിലും കൈമുട്ടിലും-

മാഞ്ഞുപോവാതെ പോറലായ്-

കൈവിട്ടു പറന്ന സുഖമുള്ള ഓര്‍മ്മകള്‍. 

കമ്മ്യുണിസ്റ്റ് പച്ചയും ഉപ്പും-

നീറി ഒഴുകുമ്പോഴും-

ആശ്രയമില്ലാതെ ആദ്യമായ്-

വീഴ്ചകളെ മറന്നു,

ചവുട്ടിപ്പോയ ഇടവഴികള്‍!

കാലത്തിനൊപ്പം പുതിയ രൂപങ്ങളില്‍ -

യാത്ര തുടരുമ്പോഴും-

നിന്നോളം സുന്ദരമായ ഓര്മ-

നല്‍കുവാന്‍‍ വേറൊന്നിനും ആവുന്നില്ലല്ലോ -

എന്റെ കൊച്ചു സുഹൃത്തേ!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"പ്രണയ മുല്ല"

 



 









രാവുകളെ മത്തുപിടിപ്പിക്കുന്ന പാതിരമുല്ലയായ് -

നീയെന്‍ വരികളില്‍ പൂക്കുക,

ഒരു ഞൊടിയില്‍ ‍ ശ്വാസം നിലപ്പിച്ചൊരു-

നെടുവീര്‍പ്പായുയരുമ്പോഴും -

ഈറനണിയാത്ത ഓര്മകളാലേ,

നിന്റെ നറുമണമെന്‍ തൂലികയെ നിറയ്ക്കട്ടെ

ഒരേ അകലത്തില്‍ കാണുന്ന താരങ്ങള്‍ തെളിച്ച‍ വഴിയെ-

എന്‍ വിരലുകള്‍ നിന്നിലെത്താന്‍ കൊതിക്കവേ,

എന്റെയിമകളിലൊതുങ്ങും പ്രണയാര്‍ദ്രമാം‍-‍ നിലാവും 

നിന്റെ സ്വരത്തിനായ് കാതോര്ത്തിടുന്നു ,

വിരഹിയാം സ്വപ്‌നങ്ങള്‍ ഉറക്കം നടിക്കിലും ,

സജലമെന്‍ മിഴികള്‍ നിന്നധരം മറക്കാത്തൊരു-

ചുമ്പനം തുളുമ്പവേ , തേനൂറും തെന്നലാലെന്‍ -

പുഞ്ചിരി പകുത്തു ‍ പാതിരാമുല്ലകള്‍ പൂത്തുലയുന്നു. ! 
 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മരണം







മരണം,

അത് സുഖമുള്ള ഓര്മ മാത്രമായിരിക്കാം,

നഷ്ടങ്ങളില്ലാതെ എല്ലാം നേടിയൊരു യാത്ര.

നോവിക്കുന്ന നാവും, 

അഴുകുന്ന ശരീരവും കൈമുതലില്ലാതെ,

അഹങ്കാരത്തില്‍ ആത്മാവ് മലിനമാവാതെ,

പുതിയൊരു കൂട് തേടിയുള്ള യാത്ര. 

വാഗ്ദാനങ്ങളില്‍ എണ്ണപ്പെടാതെ-

പേരിന്റെ ഭാരത്താല്‍ വിളിക്കപ്പെടാതെ-

ഏതോ ഒരു ശക്തിയില്‍ മരണം എന്നപേരില്‍-

ഒന്നാവുന്ന യാത്ര. 

അവിടെ നീയും ഞാനും ഇല്ലാതാവട്ടെ 

കാത്തിരിപ്പുകളും കണ്ണീരും എന്തെന്നറിയാതെ പോവട്ടെ-

സ്നേഹത്തിന്നാഴക്കടലില് കാത്തിരിക്കുമവനിലേക്കുള്ള ‍ 

ഉണരാതെ ഉറങ്ങിയൊരു മരണമെന്ന യാത്ര. 

ഇന്നുവരെ അറിയാത്ത അളവില്ലാത്ത സത്യം. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ബന്ധങ്ങള്‍!




ബന്ധങ്ങള്‍!
ജീവിത-പുസ്തകത്തില്‍-
മുന്‍കൂട്ടി എഴുതിചേര്‍ത്തവ.
നീ അറിഞ്ഞും അറിയാതെയുംവന്നു ചേരുന്നു.
രക്തത്താല്‍ കൂട്ടിച്ചേര്‍ത്തവ-
മനസ്സ് കൊണ്ട് കൂടെ കൂട്ടിയവര്‍-
സാഹചര്യങ്ങള്‍ സമ്മാനിച്ച് പോയവര്‍-
അങ്ങിനെ ഒട്ടേറെ ബന്ധങ്ങള്‍.
ചിലത്, ബന്ധനങ്ങളായി മാറുന്നു.
നാവിനാല്‍ അറ്റുപോകുന്നവരും
ഒരു നോക്കില്‍ ഓര്‍മയില്‍ നിറയുന്നവരും
രക്ത-ബന്ധത്തിന് അര്‍ഥം ചികയുന്നവരും ഇവരില്‍ ചിലര്‍.
ഓരോ യാത്രയും ഓരോ ജീവിതകഥകള്‍ പറയും
ഇനിയും ഈവിധം കാണാനിടവരല്ലേയെന്ന്-
വിലപിക്കാനിടയാക്കുന്ന മനുഷ്യര്‍!
പിരിയും നേരം മനസ്സിനെ വിഴുങ്ങി-വീണ്ടും,
കണ്ടെങ്കില്‍ എന്ന് കേണ്‌പോകുന്നവര്‍...
സ്വപ്നം കാണാന്‍ അനുവാദത്തിനായ്‌ കൈനീട്ടുന്നവര്‍!
നീട്ടികിട്ടിയ ആയുസ്സില്‍ ജീവിതത്തെ സ്നേഹിക്കാന്‍ ഉപദേശിച്ചു-
പോവുന്ന യാതനയുടെ മുഖങ്ങള്‍....
അങ്ങിനെ എത്രയെത്ര അനുഭവങ്ങള്‍ !
ഇന്ന് , നീ എന്നിലുണ്ട്-
നാളെ, അത് വെറും സങ്കല്പമല്ലേ!
ഈ രാവില്‍ മാഞ്ഞുപോവാതെ പുലരി എന്നെ തഴുകുമെങ്കില്‍ ,
ഒരു ഉണര്‍ത്തു പാട്ടിന്റെ താളമായ് നീ എന്നിലുണ്ട്!
കൈമോശംവരാതെ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കാം!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...