RSS
Container Icon

അരികെ തൊട്ടരികെ



കറുത്ത കിനാക്കളുടെ മേഘപാളികള്‍
വകഞ്ഞുമാറ്റി ‍നിന്റെ നീലിമയില്‍ അലിയണമെനിക്ക്
നിന്റെ സ്നേഹമാണ് ഈ നിറത്തിന്.
മിഴികളടഞ്ഞ മാത്രയില്‍ ചുമ്പിച്ചു കവര്‍ന്ന മേഘത്തുണ്ടുകള്‍-
നീലയായെന്റെ സിരകളില്‍ തെളിയും.
എനിക്കപ്പോള്‍ നിന്റെ മണമായിരിക്കും.
ഒരിക്കല്‍,
കൈതൊടും ദൂരമുള്ളോരമ്പിളിയില്‍ ഞാനെന്റെ ഹൃദയം കോര്ക്കും,
ലോകത്തിന്റെ നെറുകയില്‍ എന്റെ സ്നേഹം പ്രകാശിച്ച്-
നിലം തൊട്ടു നിന്റെ പേര് വിളിക്കും,
നിലാവിലെങ്ങും തെളിയുന്ന ഞാന്‍ നിന്റെ കൈക്കുമ്പിളില്‍ തുടിക്കും.
ദിക്കറിയാത്ത കാറ്റിന്റെ ദൂതിനെ കാണാതെ എന്നില്‍ ചേര്‍ന്ന് നിന്നപ്പോഴെല്ലാം ‍
മൊഴിയാന്‍ മടിച്ച നാവില്‍,
നിന്റെ ഹൃദയം ചേര്‍ത്തൊരു വാക്ക് ഞാനിവിടെ എഴുതിച്ചേര്‍ക്കും ,
അരികെ തൊട്ടരികെ....
നിന്റെ ചിന്തകള്‍ വാനോളമുയരുമ്പോള്‍ മഞ്ഞിന്റെ മുഖമുള്ള എന്നെ കാണും,
നീയെന്നെ തിരിച്ചറിയുന്ന നിമിഷം, ഞാനൊരു നക്ഷത്രമായ്‌ മാറും.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മറവിയില്‍ നിന്നൊരു വരം





എല്ലാം മറവിയിലേക്കാണ് ,

മഴയുടെ ആരവം അറിയാതെ പോവുന്ന ബാല്യങ്ങള്‍,

ഓര്‍മയില്‍ ചികഞ്ഞു ഒരു കഥയില്‍ പെയ്യിക്കാന്‍,

വാക്കുകള്‍ക്കു കഴിയുമോ!

ആ, കുളിരു പകരാന്‍ വരികള്‍ക്കാവുമോ!

പച്ചപ്പില്‍ പൊതിയുന്ന സ്നേഹമാണ് മഴ.

മണ്ണിന്റെ ഗന്ധത്തില്‍ മനസ്സ് നിറയുന്ന അനുഭൂതി.

വര്‍ണ്ണിക്കാന്‍ കഴിയാതെ മനസ്സിലും,

പകര്ത്തിയവ പുസ്തകതാളിലും ഒതുങ്ങുമോ!.

തപിക്കുന്ന ഹൃദയത്തില്‍ ഒരിറ്റു തുള്ളിക്കായ് -

വിയര്ക്കുമ്പോള്,‍ ഗന്ധര്‍വനെ കാക്കാതെ -

മഴക്കായ് ‍ഞാനൊരു മരം നടുന്നു,

വിണ്ടുകീറുന്ന മനസ്സുകളെ നികത്താന്‍‍ അവള്‍ക്കു കഴിയും!

സങ്കല്‍പ്പങ്ങളില്‍ മഴ മെനയാതെ,

എന്റെ മക്കളും,അവളെ നനഞ്ഞറിയട്ടെ!


 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഓര്‍മ്മച്ചെപ്പ്




ചിതലിനോട് മത്സരിച്ചിന്നുഞാനെന്‍ ഓര്‍മ്മച്ചെപ്പ് തുറന്നു.

വരികള്‍ മാഞ്ഞും മറഞ്ഞും കീറലുകള്‍ വീണ എന്റെ മനസ്സുപോലെ,

മണ്ണ് ചികഞ്ഞു മാറ്റിയോരെഴുത്തെന്‍-നേര്‍ക്ക്‌ നീണ്ടു.

കരളിന്റെ പാതിയില്‍ നിന്റെ മുഖവും ചിരിയും ചിത്രങ്ങളും-

ഏതു ലഹരിയിലുമെന്നെ തളര്ത്തുമ്പോഴും,

അമൂല്യമായതൊന്നും ഇല്ലാതിരുന്നയെന്‍ കലവറയില്‍-

നിധിപോലെ സൂക്ഷിച്ച നാല് വരികള്‍.

നിറമുള്ളതും നിറമില്ലാത്തതുമായനേകം കുപ്പികളില്‍-

നുരഞ്ഞു പൊങ്ങിയ പ്രണയമിന്നിതായെന്‍ പാനപാത്രം നിറക്കുന്നു.

സിരകളില്‍ പടരുന്ന തീയ്യിലും കത്തിതീരാതെ നീ- 

ഓരോ അണുവിലും പടര്‍ന്നു കയറുന്നു വിഷം തീണ്ടിയപോല്!‍ 

പാതിമരിച്ച എന്നെ സ്വതന്ത്രമാക്കുക! 

അടയുന്ന കണ്ണുകളില്‍ കാഴ്ചകളെല്ലാം ഒടുങ്ങുമ്പോള്‍, 

അവശേഷിച്ച തുടിപ്പുകള്‍ നേര്‍ത്തു തുടങ്ങുമ്പോള്‍, 

എന്റെ ഹൃദയം എനിക്കുവേണം!

പലതവണയുരുവിടും നാവിലൊരു നുണ സത്യമാവുമെങ്കില്‍-

പറയുക, നീ എന്നെ സ്നേഹിച്ചിരുന്നുവെന്ന്!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നൊമ്പരമഴ



ഒരു മഴപ്പാതിരയ്ക്കാണ്,

പവിഴം പോല്‍ തിളങ്ങുമവള്‍-

ഒരു തുള്ളിയുടെ ഭാരത്തിലൊതുങ്ങി,

എന്നിലേക്ക്‌ ഞെട്ടറ്റു വീണത്. 

സാന്ത്വന സ്പര്‍ശത്തില് ഉയരുന്ന ഹൃദയസ്പന്ദനം.

തലോടിയ വിരല്‍തുമ്പില്‍ മരണമിടുപ്പുകള്‍,.! 

മിഴിനീര്‍ പൊഴിച്ചു ഞാനവളെ നനച്ചില്ല,

മോഹഗന്ധത്തിലമരുമവള്‍ ഒരുവേള, ഉണര്ന്നെങ്കിലോ!

സ്നേഹത്തിന്റെ വെളുത്ത ഇതളുകള്‍, 

കരച്ചിലായ്  പെയ്തു വീഴുന്ന മഴയില്‍ ഒരോര്‍മ്മ!‍

കിനിഞ്ഞിറങ്ങുന്ന സ്വപ്നങ്ങളില്‍ താനേ ചുവക്കുന്ന-

അവള്‍ നഷട്ടവസന്തത്തിന്‍ പവിഴമല്ലി ! 

ഇന്നും,കരള്‍പൂവില്‍ വിരിഞ്ഞു നില്‍ക്കും മഴനൊമ്പരം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

കരിവള



കരിവള തുണ്ടില്‍ നിന്റെ കൈമുറിഞൊരിറ്റു- 

ചുവപ്പെന്നില്‍ പുരണ്ടപ്പോള്‍ കരള്‍-

പിടഞ്ഞിറങ്ങിയ തുള്ളിയൊന്നില്‍‍,

നിറചേര്‍ച്ചയെന്തെന്ന് ഞാനറിഞ്ഞു,

ഉറക്കത്തില്‍ ഇളം ചുണ്ടില്‍ വിരിഞ്ഞു മാഞ്ഞ-

പുഞ്ചിരിയില്‍ നിറമെല്ലാം മറന്നു നിന്നു,

കാലം മാറിയും, നീ വളര്‍ന്നും 

ഇരുട്ടിന്റെ മറ മാറ്റി പിറന്ന താരകത്തിന്‍ ‍-

പാല്‍പല്ലും, ഇടറുന്ന ചുവടും-

അമ്മതന്‍ ഹൃത്തില്‍ വളരാത്ത ഓര്‍മ്മകള്‍!!!1!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പരാതി

 
 
ഞാന്‍ 

....നിന്നില്‍ നിന്നും അടര്‍ന്നു വീഴാന്‍-

തുടങ്ങുമൊരു മൊട്ട്.

കരയാതെ പിടിച്ചു നില്‍ക്കാന്‍-

കരളില്‍ ഉറപ്പു പോര! 

കനക്കുന്നു എന്‍ ഹൃദയം- 

നുറുങ്ങി നിന്‍ ഓര്‍മകളാല്‍‍!

മുഖം തരാതെ മൗനം പേറുന്ന-

കറുത്തദിനങ്ങളെന്നില്-

ചിരി മറന്നു നില്‍ക്കുന്നു. 

ചെവിയോരം പിറുപിറുത്-

ചിന്തകള്‍ എന്നെ ഭ്രാന്ത്-പിടിപ്പിക്കുന്നു.

മടങ്ങികൊള്‍ക-

പരിഭവിച്ചു നിന്റെ വഴിമുടക്കാതെ-

വിരിയാന്‍ മറന്നൊരു മൊട്ടായി-

ഞാന്‍ പൊഴിഞ്ഞു തീരാം!‍

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പരിഭവം



തേങ്ങി തുടങ്ങിയ എന്റെ വരികളെ-

ഇഷ്ട്ടപ്പെടാന്‍ മറന്നൊരു താള്.

വാക്കുകള്‍ക്കിടയിലൂടെ നിന്‍ നേര്‍ക്കുമാത്രം-

നീളുമെന്‍ കണ്കളെ -

എന്നോളമിന്നും അറിയാത്ത-

വ്യര്‍ത്ഥ-ബന്ധങ്ങള്‍ക്കിടയില്‍ ഒളിപ്പിക്കുന്നുവല്ലോ!

പ്രണയം മണക്കുന്ന നിന്റെയൊരു വാക്കില്പോലും-

സ്വര്‍ഗം തീര്‍ക്കുമീയെന്നെ-

സ്നേഹത്തിന്നായലഞ്ഞു-വീണൊരു ചങ്ങലയില്‍-

മറന്നുപോയോ!!

ഇന്നിനും നാളെയ്ക്കുമിടയിലെ ദൂരത്തുപോലും -

നിന്നില്‍- ഞാനില്ലാതെ പോകുന്നുവെങ്കില്‍-

ഒരുമിച്ചൊരായുസ്സിന്റെ വാഗ്ദാനം നീയെനിക്കെങ്ങിനെ നല്‍കും! 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...