RSS
Container Icon

അന്വേഷി




ഇഴഞ്ഞു നീങ്ങുന്ന സമയരഥത്തിലിരുന്നു 
ഞാനെന്നെ തിരഞ്ഞു നോക്കി. 
എന്റെ ചിന്തകളെ മറികടന്നു പോവുന്ന 
കാലത്തിനു പിന്നെയും പരിഹാസം, 
കുറിച്ചിട്ട എന്റെ പേരിനപ്പുറം 
ഞാനാരാണ്?!!
ഞാനെന്റെ പ്രിയര്‍ക്ക് ആരെല്ലാമോ ആണ് ?
സ്നേഹത്തോടെ വിളിച്ചയനേകം പേരുകളില്‍
ഞാനില്ല,
വാക്കുകള്‍ മാത്രം!
എന്നെ എഴുതി തുടങ്ങിയ കഥയില്‍ നിന്ന്,
വരയും വാക്കുമംഗങ്ങളും സമാനമാം
നിഴലുകള്‍ കടം കൊണ്ടതിന്,
മൂകസാക്ഷിയായ എന്‍ ആത്മാവ് ബാക്കി!
സ്വത്വമന്വേഷിച്ചു ഞാനെത്തി നിന്നത്
എന്നില്‍ അഥവാ നിന്നിലാണ്!
നമ്മുടെ ഹൃദയങ്ങള്‍ ഒരേ താളത്തില്‍ മിടിച്ചു,
തുടങ്ങിയപ്പോള്‍ ദൂരേക്ക് പറന്ന താളുകളില്,
ഞാനെന്റെ പേരും നീയെന്റെ ചോദ്യവും
എന്നെന്നേക്കുമായി മറന്നു പോയി!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

Amal das.s said...

ഒരു വാക്ക് മനസിലായില്ല "വാക്കുമംഗങ്ങള്‍ " എന്നാലെന്താണ്..

Daisy George said...

വര-Picture , വാക്ക് -name or description, അംഗം -part of the body.

എന്നില്‍ സാമ്യമുള്ള പലരിലും (നിഴലുകള്‍ എന്നിവിടെ പറഞ്ഞത് ) പങ്കിട്ടു പോയി!

Sougandhikam said...

അന്വേഷിപ്പിന്‍ .. കണ്ടെത്തും എന്നല്ലേ ദൈവ വചനം ..
ശുഭാശംസകള്‍.........

ajith said...

ഞാനെന്റെ പേരും നീയെന്റെ ചോദ്യവും
എന്നെന്നേക്കുമായി മറന്നു പോയി!


ഡോ. പി. മാലങ്കോട് said...

സ്വത്വമന്വേഷിച്ചു ഞാനെത്തി നിന്നത്
എന്നില്‍ അഥവാ നിന്നിലാണ്!
നല്ല ഭാവന, അവതരണം.
ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

Post a Comment

Related Posts Plugin for WordPress, Blogger...