RSS
Container Icon

ദാഹജലം

ഈയൊരു തുള്ളി മതിയെന്റെ ദാഹം തീര്‍ക്കാന്‍, 

അന്യമാവുന്ന മഴക്കും കടുക്കുന്ന ചൂടിനും 

എനിക്കായി കരുതാന്‍ നീ കൂടെയില്ലെങ്കില്‍-

നിനക്കൊപ്പം ഈ കുഞ്ഞു ജീവനും കരിഞ്ഞുവീഴും-

കാടും മേടും മറന്നു പോവുന്ന മനുഷ്യര്‍-

കെട്ടി പൊക്കുന്ന കോണ്‍ഗ്രീറ്റ് മാളികയില്‍-

ചില്ല് കൂട് തീര്‍ത്തെന്റെ ശരീരം കോര്‍ത്തു വെക്കും.

ഒരിക്കല്‍ ജീവന്‍ തുടിച്ച അത്ഭുത വസ്തുവായെന്നെ കാഴ്ച്ചവെക്കും.

പ്രതികരിക്കാനും മത്സരിക്കാനും കഴിയാതെ-

വെന്തുവീഴുന്ന ഞാനും ‍ നിന്റെ ജീവന്റെ ഭാഗം

മറക്കുന്നയീ സത്യത്തിനൊപ്പം നാളയെ-കുറിച്ചോര്‍ത് നീ ഭയപ്പെടുക

ശ്വാസം നിലക്കും നേരം നിന്നെ പൊതിയുന്ന ചൂട് ശമിക്കാന്-

ഒരു ഉറവ കരുതാന്‍ മക്കള്‍ക്ക്‌ കഴിയട്ടെ!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

നാണം കുണുങ്ങി

നാണിച്ചു മുഖം താഴ്ത്തി നിന്ന-

അവളുടെ നിഴല്‍ തീര്‍ത്ത ലോകത്ത് -

സ്വപ്നം കാണുമൊരു പെണ്ണ്.

ചെന്നിണം കവര്‍ന്ന-ഇഴകള്-

കോതി ഒതുക്കും നേരം

പുഞ്ചിരി വിടര്‍ത്തി ഒന്നൊളിച്ചു നോക്കി

മൊഴിയാതെ മുറിഞ്ഞുപോയ വാക്കിനെന്നപോലെ-

മുഖമൊന്നുയര്‍ത്താതെ തെല്ലോതുങ്ങി നിന്നു

പറയാതെയൊന്നുലച്ചുപോയ കാറ്റിനോടവള്-

പകച്ചൊന്നു പരിഭവിച്ചു നിന്നു

പിണക്കം മാറ്റി തന്‍ തേന്‍ നുകരാനെത്തിയ-

വണ്ടിനായവള്‍ വിരിയാനൊരുങ്ങി നിന്നു!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ദൈവങ്ങള്!‍


പ്രാര്‍ത്ഥനക്കുത്തരം തേടിയോരെന്‍ വഴിയില്‍-

ദൈവങ്ങളെ വില്‍ക്കാനിറങ്ങിയ-

സഞ്ചിയൊന്നഴിഞ്ഞു വീണു, 

വര്‍ണ്ണാഭമായ ചിത്രങ്ങളില്‍ പ്രതിഫലിച്ച വിരൂപമെന്‍-

ഛായയുള്ളതേതു ദൈവത്തിനെന്നു തിരഞ്ഞു!


അന്നം മുടങ്ങിയ വയറുകള്‍ -

കടത്തിണ്ണയില്‍ അന്തിയുറങ്ങുമ്പോള്, 

കോടികള്‍ കരയുമൊരു മണിമാളികയെ-

മോടിപിടിപ്പിച്ച് തൂങ്ങിയാടുന്നു, 

ഒട്ടനേകം ദൈവങ്ങള്!‍ 


താലി അറുത്ത് ഞാനിന്നെന്‍-

മകള്‍ക്കായൊരു ജീവിതം കൊതിച്ചോരിറ്റു-

പൊന്നിനായ് ഉരികിയപ്പോള്‍-

സര്‍വാഭരണ വിഭൂഷിതരായ, 

ദൈവങ്ങളിലവളെ കണ്ടില്ല! 


നിറഞ്ഞു തുടങ്ങിയ ഭണ്ടാരപെട്ടിയില്-

ഞാനിട്ട നാണയങ്ങള്‍ കിലുങ്ങി വീഴുമ്പോള്‍-

ഭിക്ഷതേടി കൈകള്‍ എന്നിലേക്ക് നീളുന്നു-

അലക്കിതേച്ച വസ്ത്രമില്ലാതെ, ആഡംഭരങ്ങളില്ലാതെ,

പണത്തിനുമുകളില്‍ കുടിയിരുത്താത്ത ചില ദൈവങ്ങളിതാ-

ഇങ്ങനെയും അലയുന്നു.

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ഇടവഴികള്‍. ~ ,~


അകലമില്ലാതെ അടുത്തുപിടിച്ചും-

തൊട്ടും തലോടിയും ചേര്‍ത്തുപിടിച്ച 

ഇടവഴികള്‍. 

മനസ്സിനൊരു കുളിര്‍മയും ഓര്മകളിലെക്കൊരു-

നെടുവീര്‍പ്പും കാത്തുവച്ച ഇടുങ്ങിയ വഴികള്‍.

ഇവിടെ,

ഒപ്പം നടക്കാന്‍ കൊതിച്ച്-പിന്തുടരാനൂഴവും കാത്ത്-

കാതോരം മൊഴിഞ്ഞും

കൊച്ചു തമാശകളില്‍ ചിരിപ്പിച്ചും

സൌഹൃദവും പ്രണയവും വിരിയിച്ച വഴികള്‍.

വേലിപ്പടര്‍പ്പിലോരോ കുഞ്ഞുപൂവിന്റെയും സൌന്ദര്യം-

അത്ഭുതത്തോടെ നോക്കിനിന്ന നാളുകള്‍

പുത്തനുടുപ്പു പോലും പോറി-

നീ മാത്രമാണെന്നെ കരയിച്ചത്.

തൊട്ടുവാടിച്ചെന്റെ ദേഷ്യം തീര്‍ക്കുമ്പോള്‍-

കാക്കപൂവും മുക്കുറ്റിയും എന്നൊടടുത്തതില്‍ ചൊടിച്ച്-

അടഞ്ഞുപോയ നിന്നിലകള്‍ കണ്ടു വേദനിച്ചതും-

ഓര്‍മകള്‍..... ഓര്‍മ്മകള്‍ മാത്രം!

തെല്ലും ഭയക്കാതെ നടന്നറിഞ്ഞ നിന്നെ-

ഇന്നിതാ ഉയരുന്ന നെഞ്ചിടിപ്പില്‍ കനക്കുന്ന കാലടികളില്‍-

ഞാന്‍ കണ്ട സുന്ദരമായ കാഴ്ചകള്‍ കാണാതെ-

കുഞ്ഞുപാദങ്ങള്‍ വേഗത്തില്‍ ഓടിയകലുന്നു.

എന്നിലെ കൌതുകമായ നിന്നെ തൊട്ടറിയാന്‍ -

കൈവിരലില്‍ കോര്‍ത്തു ഞാനവര്‍ക്കൊപ്പം വരും-

എന്നോളം നിന്നെ അറിയും വരെ....

നിന്നിലീവിധം നടന്നു ചേരുംവരെ. 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

നിദ്രയിലേക്ക് *_*

പെയ്തുതോര്‍ന്നൊരു മനസ്സുമായി

എനിക്കിന്നുറങ്ങണം.

കാലങ്ങള്‍ക്കപ്പുറം ആഴ്ന്നിറങ്ങിയ-

ഒരു മുള്ള് നീങ്ങിയ നോവ്‌ മറന്ന്!

നിഴലുകള്‍ കാണാതെ എന്നിലെ വരികളായുതിരാന്‍--

കിളിവാതിലിലൂടെ നീ കാണുന്ന മഴനൂലുകള്‍-

ധാരാളം മതിയെനിക്ക്.

കാവല്‍ നില്‍ക്കുന്ന പടനായകന്റെ ഉറപ്പുള്ള ഹൃദയം-

എന്‍ നേര്‍ക്ക്‌ നീളുമ്പോള്‍ -

എരിയാന്‍ മടിക്കുമീ നേര്‍ത്ത നാളം-

കാറും-കോളുമേറ്റ് അണയുമെന്ന ഭയമില്ല്ല .

തിരശ്ശീലക്കപ്പുറം എന്നെ ഓര്‍ക്കുന്നതിന്റെ ഭാരം-

ഞാനിവിടെ അറിയുന്നു.

വിറയാര്‍ന്ന വിരലുകളാല്‍ നീയെഴുതിയെറിയുന്ന-

കടലാസ്സു തുണ്ടുകളില്‍ മനസ്സും തളര്‍ന്നു വീഴുമ്പോള്‍-

എന്റെയൊരു വിളിയിലുയിര്ക്കാനുള്ള വ്യഗ്രതയും കാണുന്നു

നിന്റെ ഭ്രാന്തമായ സ്നേഹം തീര്‍ക്കുമീ വിരഹം,

നാളെയുടെ തുടിപ്പുള്ള നിമിഷങ്ങള്‍ക്ക് സ്വന്തം!

മഴയുടെ സാന്നിധ്യമറിയിച്ച് തണുത്ത കാറ്റെന്നെ-

തഴുകിയകന്നു പോവുന്നു

ഒരു ചാറലിലവശേഷിച്ച വെള്ളത്തിലൂടെ-

തലയൊന്നുനീട്ടിയാ അര്ദ്ധ ചന്ദ്രനും മടങ്ങി.

കുളിരുപടരുന്ന ശരീരവും മനസ്സും-

നിന്നില്‍ ഉണരാന്‍ കൊതിക്കുന്ന സ്വപ്നവും പുതച്ച്-

ഉറങ്ങാനൊരുങ്ങുന്നു ......നിന്നെയും പറ്റിച്ചേര്‍ന്ന്!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ബോൺസായി * എന്റെ ബോഗന്‍വില്ല

"രണ്ടു ചില്ലകള്‍

എണ്ണിയെടുക്കാന്‍ മാത്രമുള്ള ഇലകള്‍,

ഈ കൊടും ചൂടില്‍

എന്തിനോടെന്നില്ലാതെ മല്ലടിക്കുന്നു,

കരിഞ്ഞുണങ്ങി വീഴാനാവാതെ.


ഇടയ്ക്കെപ്പോഴോ


പതിയെ തലോടുന്ന തെന്നലിനോടവള്‍

പരിഭവിക്കുന്നു

എന്നെ താങ്ങുന്ന മണ്ണിനു ഉറപ്പില്ലെന്ന് ചൊല്ലി.


എങ്കിലും നീയറിയുക,

എന്നിലെക്കൊഴുകുന്ന ദാഹജലത്തിന്‍-

പങ്കുപറ്റാനെത്തുന്ന

കുഞ്ഞിക്കിളികളോട് പറക,

ഈ ഉണങ്ങി നില്‍ക്കുന്ന ചെറു ചില്ലകള്‍ പോലും-

എന്‍റെ വേരുകള്‍ക്ക് ഭാരമാണെന്ന്."

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

വിരഹം ♥


കരയാത്തൊരു കണ്ണുവേണമെനിക്ക് 

നിന്നില്‍ ഉരുകാത്തൊരു കരളും

നോവാത്തൊരു മനസ്സിനൊപ്പം-

ചിരി മായാത്തൊരധരവും.

വരികള്‍ക്കിടയിലെ സ്വപ്നങ്ങളെ-

വിരിയിക്കാന്‍ ശ്രമിച്ചൊരു യാത്രയില്‍-

കാതമിന്നേറെ പിന്നിട്ടിരിക്കുന്നു. 

നിന്നില്‍ നിന്നും നടന്നുതുടങ്ങിയപ്പോഴാണ്-

അറിയാതെ, ആഗ്രഹിക്കാതെ മറവിയിലേക്ക്-

വീണുപോയ മുഖങ്ങളെയോര്‍ക്കുന്നത്.

അരലിവൃക്ഷങ്ങളില്‍ ചിതറിക്കിടക്കുന്ന-

മൊട്ടുകളെന്നപോലെ ബന്ധങ്ങളെന്നില്‍ തൂങ്ങിയാടുന്നു. 

ഒരിക്കല്‍, വിവേകമെന്റെ വിചാരങ്ങളെ കൈവരിയുമ്പോള്‍-

ഞാനുമെന്റെ മുഖം മറച്ചേക്കാം!അന്നും, 

എന്നിലെ ഓരോ കണ്ണിയെയും കൂട്ടിയിണക്കുന്ന നിന്നെ-

നഷ്ടപ്പെടാന്‍ ഭയക്കുന്നില്ലയെങ്കില്‍-

ഒരു കളിമണ്‍പാവപോല്‍ എന്നിലെയെന്നെ-

മറന്നുപോവാതിരുന്നെങ്കില്‍-

പകര്‍ന്നാടിയ വേഷത്തിന്‍ കഥയറിയാത്ത-

വിഡ്ഢികണക്കെ ഒരു തിരച്ചില്‍ നടത്തും

കാലത്തിനൊപ്പം ചിറകുമുളച്ച്- 

തൂവലുകളാലെന് കാഴ്ച്ചമറച്ച്,

നിന്നിലേക്കെത്തിയന്നുമുതലുള്ളോരന്വേഷണം!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

സിന്ദൂരംസന്ധ്യ ചുവന്നു തുടുക്കുന്നു

നിന്റെ പ്രണയമെന്റെ കരള്‍ നിറച്ച്-

ചുണ്ടുകള്‍ ചുവപ്പിച്ചപോലെ.

ഉയന്നു നില്‍ക്കുന്ന കരിമ്പനകള്‍,

നിന്നെ പ്രതീക്ഷിച്ചുഴലുന്ന-

എന്റെ കണ്ണുകള്‍ പോലെ

ഇടയ്ക്കിടെ ഈ ചുവപ്പിലലിയുന്ന -

വെള്ളി മേഘങ്ങള്‍ കാത്തിരിപ്പിനൊടുവില്‍ ,

എന്നില്‍ നിന്നുമാടരുന്ന കണ്ണ് നീര്‍ കണക്കെ..

തീര്‍ന്നും, തീരാതെ പിന്നെയും തളിര്‍ക്കുകയും ചെയുന്ന-

നിന്റെ പ്രണയം

എന്റെ നെറുകയില്‍ നീ പടര്‍ത്തുന്ന സിന്ധൂരത്തിന്റെ-

ചുവപ്പെന്നപോലെ സുന്ദരം

ഇന്നിതാ സന്ധ്യയും സിന്ദൂരവും ഈ ചുവപ്പും

പടര്‍ന്നു പടര്‍ന്നു നിറയുന്നു

ഇവിടെ,

എന്നിലും പിന്നെ.....നിന്നിലും.

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

പ്രഭാതം
ഉദിച്ചുയരുന്ന ചുവന്ന കിരണങ്ങളാല്‍ കണ്ണുകള്‍ നോവുമ്പോള്‍-

എന്നെ ഞാനാക്കുന്ന- ഊര്ജമെന്നില്‍ നിറയും! 

ഇന്നിതാ, ഒന്നുകാണാന്‍ ഓടിയെത്തിയ എന്റെ- 

കാഴ്ച മറച്ച് വിളിക്കാതെ വിരുന്നുവന്നൊരഥിതി -

അന്തിച്ചുനിന്ന എന്നെയും പൊതിഞ്ഞു നീങ്ങുന്നു-

മഞ്ഞു മൂടികെട്ടിയ കാഴ്ചയില്‍ മിഴികള്‍ അടഞ്ഞു പോയി.

വീണ്ടും ഉണര്‍വ് നല്‍കിയത് നിന്റെ മുഖമാണ്,

സൂര്യന്റെ തേജസ്സില്‍-സ്വര്‍ണനിറമുള്ള -

നിന്നിലാണെന്റെ ചെഞ്ചോടികള്‍ തിളങ്ങിയത്.

ഇതളിന്നാഴങ്ങളില്‍‍ ഒളിപ്പിച്ചിരിക്കുന്ന നിഗൂഡ സൌന്ദര്യത്തിലാണ് -

ഓരോ ആയുസ്സും മറഞ്ഞിരിക്കുന്നതെന്ന് തോന്നി

ഇനിയുമൊരു ജന്മമുണ്ടെങ്കില്‍-

നിന്നോളം സുകൃതം ചെയ്തൊരു പൂവായ് വിരിഞ്ഞില്ലയെങ്കിലും-

പ്രഭാതങ്ങളിലിറ്റ് വീഴുന്ന പ്രകൃതിതന്‍ വിയര്‍പ്പു കണമായ്-

നിന്നെ ഉണര്ത്താനൊരു ‍ മോഹം ബാക്കിവെക്കുന്നു!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ഒരു കുഞ്ഞു പ്രണയംപുകഞ്ഞു തുടങ്ങിയ കരിന്തിരിയണച്ച്-

അവസാനയാളും പോയി. 

ചിറകടിച്ചുയരുന്ന വെള്ളരിപ്രാവുകളെ-

അവിടെങ്ങും ഞാന്‍ കണ്ടില്ല.

ഒന്നിച്ച് പറക്കാനും ഒരു സമയമുണ്ടല്ലോ!

ആ കാലത്തിലേക്കൊരു നാളു കുറിച്ചിരുന്നെങ്കില്‍-

അതും സ്വപ്നം കണ്ടവര്‍ ജീവിച്ചേനെ!

ഒരു പക്ഷെ, കാലം മായ്ച്ച് കളയുമായിരുന്ന-

കുഞ്ഞു പ്രേമത്തിന്നവകാശികള്‍-

വേറൊരു ജീവിതത്തിനു നിറം കൊടുത്തേനെ!

അധ:പതിച്ച തലമുറയെന്നു മുദ്ര കുത്തി,

അകറ്റി നിര്‍ത്തിയീ-പുകയുതിര്‍ത്ത സമൂഹം,

പേരിട്ടു വിളിക്കുന്നു വിഡ്ഢിക്കുട്ടികള്!

തിരുത്തിയ കണക്കു പുസ്തകത്തിലെ-

താളുകള്‍ മറിഞ്ഞു തുടങ്ങിയപ്പോള്‍-

ഏദന്‍തോട്ടം വീണ്ടും പൂത്തു തുടങ്ങി.

വിരല്‍ തുമ്പില്‍ സഫലമാവുകയും, പൊലിയുകയും ചെയ്യുന്ന-

പ്രണയ പൂക്കളൊന്നും അവിടെ കണ്ടില്ല. 

വിളഞ്ഞ ചെറിമരങ്ങള്‍ക്കിടയില്‍,

കൊക്കുരുമ്മിയിരിക്കുന്ന ഇണപ്രാവുകളില്‍---

എന്റെയും നിന്റെയും ഹൃദയം തുടിക്കട്ടെ!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

കടല്‍"നിന്റെ പരപ്പെനിക്ക് ഭയമാണ്,

എങ്കിലും,

അടുക്കും മുമ്പേ കാല്‍തൊട്ടു പുണരുന്ന നിന്നെ ‍-

ആഴമെന്തെന്നറിയാതെ ഇഷ്ട്ടപെട്ടുന്നു

പ്രണയവും വിരഹവും വേര്‍പാടും-

ആര്‍ത്തലക്കുന്ന നിന്നില്‍ ചേര്‍ത്തു മടങ്ങുന്നു പലരും

ഓര്മയാകാതെ മായ്ച്ചു കളയുന്ന-

ഒരായിരം കാലടികള്‍ക്കും നിനക്കുമിടയിലെ-

നൊമ്പരങ്ങളാണോ ഇടയ്ക്കിടെ നിന്നെ-

നീണ്ട മൌനത്തിലാഴ്തുന്നത്!

വേറിട്ട കഥകളാല്‍ കരയിക്കുന്ന ചെറു-

മനസുകളില്‍ നിന്നും വ്യത്യസ്തമല്ല ഈ ഞാനും

പക്ഷെ, ഇന്ന് വയ്യ

എന്റെ ഒരു തുള്ളി കണ്ണീരിനാല്‍ നീ നനയുന്നത് കാണാന്‍!‍

തിരകള്‍- ഒന്നിലൊന്നില്‍ ലയിച്ച് -

ഉയര്‍ന്നുതാഴ്ന്നമരുന്ന സ്വപ്നങ്ങളും പേറി-

കാലിടറിയാ ചിപ്പിയെതൊട്ടു മടങ്ങിയ തിരയേയും പിന്നിട്ടു-

ഞാനും നടന്നു നീങ്ങുന്നു. 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

സ്വപ്നം

എനിക്കും ഒരു കൂര വേണം.

എന്റെ കൈകളാല്‍ മെടഞ്ഞ ഓലയില്‍ തീര്‍ത്തൊരു കുടില്‍.

പച്ചനിറത്തില്‍ പ്രകൃതിയോടു ചേര്‍ന്നൊരു കൊച്ചുകുടില്‍. 

പകുക്കാത്ത മുറിയൊന്നില്‍ നമ്മുടെ കാഴ്ചകള്‍ ഒന്നാവണം

പേരറിയാത്ത, നിറമുള്ള പൂക്കളാലെന്റെ മുറ്റം വിരിയണം

പുല്‍ക്കൊടികളില്‍ മൊട്ടിട്ട മഞ്ഞുതുള്ളികളില്‍ നോക്കി മുഖം മിനുക്കണം,‍

നാലുപുറവും ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ-

സൂര്യനെയും, ചന്ദ്രനേയും, നക്ഷത്രങ്ങളെയും കാണണം,

ഉണങ്ങിയ ചില്ലകള്‍ ദ്രവിച്ചുപോവാതെ എനിക്ക് വേണം,

നിലാവുള്ള രാത്രികളില്‍ മിന്നാമിനുങ്ങിന്റെ തിളക്കം കണ്ട്-

അത്താഴത്തിന്‍ രുചി അറിയണം.

കത്തിതീരുന്ന താരങ്ങളെ നോക്കി എന്റെ സ്വപ്നങ്ങളെ പേരിട്ടു വിളിക്കണം!

ഇരുണ്ടുകൂടുന്ന കാര്‍മേഘങ്ങളില്‍ മിന്നലുകള്‍ മുഴങ്ങുമ്പോള്‍-

നിന്നില്‍ മുഖം ചേര്‍ത്തിരിക്കണം

ചോര്‍ന്ന കൂരയില്‍ ചൂട് പടരുമ്പോള്‍ തെളിയുന്ന മഴവില്ലില്‍ -

എന്റെ ഇഷ്ടനിറം ചേര്‍ക്കാനൊരു ശ്രമം നടത്തണം

ഈ മോഹങ്ങളില്‍ മടക്കുകള്‍ തീര്‍ത്ത് -ചെന്തെങ്ങിന്‍ ഓലയൊന്നു മെടഞ്ഞു തീരവേ,

കരച്ചിലോടെ, ഒരു കേരത്തിന്‍ മുളപൊട്ടുന്നു എന്റെ കുടിലിലും. 

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

മൌനം


കൂട്ടം തെറ്റി പറക്കുന്ന പക്ഷിയെ കണ്ട്-
ചിറകിനായ് വിതുമ്പിയ എന്റെ ചുണ്ടില്‍ 
വിരിഞ്ഞത് നിന്റെ ചിരിയായിരുന്നു,
നീ വരച്ചിട്ട എന്റെ മുഖമുള്ള ഒരു പക്ഷിയില്‍ പിറന്ന ചിരി!
എനിക്കും നിനക്കുമിടയില്‍ അക്ഷരങ്ങളില്ലായിരുന്നു-
എന്റെ മൌനം പോലും വായിച്ചെടുത്ത നിനക്ക്-
വാക്കുകളുടെ ആവശ്യം എന്തിന്!!!

നിറമുള്ള പേനകള്‍ വിറ്റ തെരുവോരങ്ങളില്‍-
നീ വിലയെറിഞ്ഞ ഒന്നിനും തെളിയുന്ന മഷിയില്ലായിരുന്നു .
ശബ്ദമറിയുന്നതിനുമുന്‍പേ ദിശതെറ്റിയെങ്കിലും -
ആ പേനയില്‍ പിറന്ന വരികള്‍ നീ വായിച്ചു!

മുറിവേറ്റതും മുറിവേല്‍പ്പിക്കുന്നതും നാവിനാലത്രേ!
ശബ്ദവും അക്ഷരങ്ങളും ഇല്ലാത്ത നമ്മുടെ ഹൃദയം-
നോവാതിരുന്നതും എന്തുകൊണ്ടെന്ന് ഞാനറിയുന്നു-
നിശബ്ദമായ ലോകത്ത്- ഇനിയും
മൌനമായി ഞാന്‍ നിന്നെ പ്രണയിക്കും

ഇന്നുവരെ അനുഭവിക്കാത്ത- ആത്മാവില്‍ പടരുന്ന സ്നേഹം,
നിന്റെ ചിന്തകള്‍ തീരും മുമ്പേ അറിയും,
ഇങ്ങു ദൂരെ ഈ പാതിജീവന്‍ പിടയുന്ന വേദന!
കാഴ്ചക്കപ്പുറം ഒരു ദിവ്യാനുഭൂതി!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

പറയാതെ. !!


അപൂര്‍ണമായ ചിന്തകളില്‍ നീ  എന്നെ ഒതുക്കിയില്ല, 

അറിയാനായി  അന്വേഷിച്ചതുമില്ല,

മുറിഞ്ഞു പോവാതെ നിന്റെ കൈവെള്ളയിലൊരു കോണില്‍ -

വളരുന്ന രേഖയായ് ‍ ഞാനുണ്ടെന്ന് പറഞ്ഞതുമില്ല 

സ്വപ്നത്തില്‍ പൊതിഞ്ഞൊരു ചരടിലെന്റെ-

ഹൃദയം കോര്‍ത്തിട്ടു ധൂതയച്ചുമില്ല,

അക്ഷരങ്ങള്‍ പതിക്കാത്ത വെള്ളക്കടലാസ്സില്‍ -

ചുവചുവക്കെ കുങ്കുമം തൂവി നെറുകയും ചുവപ്പിച്ചില്ല,

എല്ലാം പറയാതെ പറഞ്ഞൊരു മിടിപ്പിന്റെ ദൂരത്തില്‍-

കൂടെയുണ്ടെന്ന് തോന്നിപ്പിച്ചതുമില്ല, 

എന്നിട്ടും, കാലത്തിന്‍ ഒരേടില്‍ വരച്ചിടാന്‍ ഒരു ചിത്രവും ഇല്ലെന്നോ!

ഉത്തരങ്ങള്‍ മാത്രം നോക്കിയിരുന്ന എന്നെയൊരു-

ചോദ്യചിഹ്നത്തില് സ്വയമണിഞ്ഞുരുകുന്നു,

എങ്കിലും നിന്നെ ഞാനറിയുന്നു, 

നീ എഴുതാതെ പോയ വരികളിലാണെന്റെ മനസ്സ് 

പകര്‍ത്തുമ്പോള്‍ തുല്യ അകലത്തില്‍ തങ്ങി നില്‍ക്കുന്ന -

മൌനത്തിലാണ് നീ എന്നെ അറിഞ്ഞിരുന്നത്,

പതിഞ്ഞെങ്കില്‍, തിരുത്താതെ നീളുന്ന വാക്കുകളില്‍ ‍-

ഒഴുകി നടക്കാനായിരുന്നു എനിക്കിഷ്ടം! • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...