RSS
Container Icon

അന്ധവിശ്വാസം




പച്ചപുല്‍ച്ചാടി,

പണവുമായ് ചാടി വരുന്നവന്‍! 

മനുഷ്യന്റെ കണ്ടുപിടുത്തം!

പണം എന്തെന്നറിയാത്തവന്-

കൌതുകത്തിന് വിളിച്ച ‍പേരാവാം! 

ഒരുവന്റെ നാവു പോലും-

അറിയാതെ പോവുന്ന,

ഏവരിലും നിന്റെ മൌനം -

ഒരു പ്രതീക്ഷയാണ്!

മറവിയുടെ മേശവലിപ്പില്‍ ‍-

കാര്ന്നുപോവാതെ കുറച്ചുറുപ്പിക കിട്ടിയെങ്കില്‍-

അവന്റെ ഭാഗ്യം ചുമന്നിനി-

വേറിടത്തേക്ക് പറക്കാന്‍ അനുവാദമില്ല -

ചോനനുറുമ്പുകള് നിന്നെ പൊതിയുമ്പോള്‍-

നിന്റെ സമ്പാദ്യം അവനില്‍ സുരക്ഷിതം,

അവിടെ, നിന്റെ മരണമല്ല,

അവന്റെ വിശ്വാസമാണ് പ്രധാനം!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ഫസല്‍ ബിനാലി.. said...

വിശ്വാസം അതല്ലേ എല്ലാം
വിശ്വാസവും പണവും ഇരട്ട സഹോദരങ്ങളാണ്

Rainy Dreamz ( said...

വിശ്വാസങ്ങള്‍ എല്ലാം ഒരു തരത്തില്‍ അന്ധമാണല്ലോ...

വള്ളുവനാടന്‍ said...

പച്ചപുല്‍ച്ചാടി,ഒരു പ്രതീക്ഷയാണ്!പക്ഷെ ആരും ഒരിക്കലും , മനപ്പൂര്‍വ്വം പച്ചപ്പുല്‍ചാടിയെ കൊല്ലാന്‍ ശ്രമിക്കാറില്ല...ജീവിതം കുറച്ചു മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ എങ്കിലും ...അനുമോദനങ്ങള്‍ ...

Anonymous said...

Daisy,
Hridhyamaaya, hridhaya sparsiyaya kavithakku abhinadhanangal

ajith said...

നിന്റെ നിക്ഷേപമുള്ളിടത്ത് നിന്റെ ഹൃദയവും......

Post a Comment

Related Posts Plugin for WordPress, Blogger...