RSS
Container Icon

ചന്ദ്രകാന്തിസ്വപ്നനിലാവേ 
ആകാശചരിവിലെ സ്വര്‍ണതളിയില്‍
ചാഞ്ഞുറങ്ങും ചന്ദ്രികചിറകുള്ള
ദൂതോ നീ!

മേഘശീലുകളിൽ ഒളിച്ചു നിന്റെ 
മിഴികളിൽ കരിയെഴുതി
മുഖം താഴ്ത്തിയെന്നെ
കൊതിപ്പിക്കല്ലേ!

നിന്നിൽ നുരഞ്ഞ്
തെന്നിത്തെറിച്ച് പരന്നുപോവും
ഒളിയില്‍ തിളങ്ങും തെരുവിനു-
മിന്നൊരു മിന്നാമിന്നി ചന്തമാണേ !

നിന് നൂലിഴചുണ്ടിലൂറിയൊരു
കള്ളച്ചിരിയാലെൻ
ഹൃദയം കവര്‍ന്നെടുത്ത്
പൂർണ്ണനാവുന്നതുമൊരു വിസ്മയമല്ലോ!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

അടരുവാനാവാതെ


നീയെനിക്കാരുമല്ലായിരുന്നു !
എന്നിട്ടും,
നീ കരയുകയും തളരുകയും 
നിശബ്ദമാവുകയും ചെയ്തപ്പോഴെല്ലാം 
എന്നിലെ വരികൾ പൂക്കുന്ന 
മനസ്സും ചേതനയറ്റ് നിന്നു!

നമുക്കിടയിൽ മൗനം
ജയിച്ചത്‌ കൊണ്ടാവാം
ആയുസ്സ് കൂട്ടുന്ന സ്വപ്നങ്ങള്ക്ക്
മറവിതട്ടിയതും
ചര്യകൾ എന്നെ വെറുക്കുകയും
വിശപ്പ്‌ അകന്നു പോവുകയും ചെയ്തത് !

വേദനകൾ വിങ്ങി
പറയാനുമരുതാതെ
പകൽ മുഴുവൻ ഉരുകി
ഉറഞ്ഞു പോയ എന്നിൽ
ഇനിയെങ്കിലും
നിന്റെ മിഴിനാളമേറ്റെങ്കിൽ ! • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ഒരു ചിത്രംഒറ്റച്ചിറകുള്ളവൾ 
പറന്നേറെ തളര്ന്നവൾ 
ചുവപ്പ് പുരണ്ട തൂവലുകൾ 
കാറ്റത്തു പാറുന്ന പതിരുകൾ പോലെ
സന്ധ്യയിലലിയാൻ ഉയര്ന്നു താഴുന്നു. !
കളഞ്ഞു പോയ ചട്ടങ്ങൾ 
നിഴലിനെ ചേർത്ത്
ഏകമനസ്സോടെ പുതിയ കല്പനകൾ
തിരയുന്നു. !
കരിയിലകളിൽ അടയിരുന്ന്-
നീലിമ കാണേ
കടാക്ക്ഷിക്കാത്ത ആകാശപരപ്പിൽ
ദുരാലോചനകൾ ചൈതന്യമറ്റ്
ഭൂമിയെ നോക്കുന്നു
വേദനകൾ
വിഴുങ്ങുന്ന തീജ്വാലകളിൽ
പിന്തുടരുമെന്ന് ഭയക്കുന്നു !
എങ്കിലും
കൊത്തിയെടുത്ത ചുള്ളിക്കമ്പിൽ
നേര്ത്തുപോവും ഓര്മയുടെ
അന്ത്യത്തിൽ കൂടണയാൻ
കൊതിക്കുന്നുമുണ്ട്
തന്നിലേക്കുറ്റു നോക്കും
രഹസ്യപാപങ്ങൾ കണ്ണുകളിൽ
പ്രതിഫലിക്കേ
ചിറകറ്റവള്‍ നിലം പതിക്കുന്നു.
ചിത്രം വരച്ച എന്റെ കൈകളിതാ
ചായകൂട്ടിലടർന്നു വീഴുന്നു.

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ഒരു തുള്ളിയായ് നീ
യാത്ര പറഞ്ഞുപോയ ഇന്നലെകളിൽ
എന്നെ നനയാതെ പോയൊരു
മഞ്ഞുതുള്ളി.
ഏകാന്തതതകളിൽ
നനുത്ത ഓര്മ്മകളിലൂടെ
അവളെന്നെ തിരഞ്ഞെത്താറുണ്ട്
സ്നേഹം കൊണ്ടാൽ ചിതറുമവൾ,
കാറ്റിനൊപ്പം
ചൂട് തട്ടാതെ
പുല്ലിലും പൂവിലും
ശലഭത്തിൻ ചിറകിലും
ഒളിച്ച് യാത്ര തുടരുന്നു
വെയിൽ ചിരിക്കുമ്പോൾ
എന്റെ മനസ്സ് പിടയാറുണ്ട് !
ഉടയാതെ ഉലയാതെ
അവളെന്നെ അണയാൻ
ഞാനും കൊതിക്കുന്നുവല്ലോ ?
വസന്തം വന്ന്
സുഗന്ധം പരക്കുമ്പോൾ
ഓര്ക്കാതെ തൊടുന്ന മഴയിൽ
മണ്ണ് കുതിരുമ്പോൾ
അവളെ ഞാൻ പ്രതീക്ഷിക്കാറുണ്ട് !
ആ ചുണ്ടുകൾ
രുചിയുടെ നറുതേൻകണം
എന്നിൽ പകരുവാനായ്
എന്നരികെ എവിടെയോ
ഉണ്ടെന്ന് ഞാനറിയുന്നു. • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

തിരിച്ചറിവ്ഈ തീരമിന്നു ശൂന്യമാണ് !
കാഴ്ചകള്‍ ബാക്കിയാക്കി 
തിരക്കിട്ട് മടങ്ങുന്ന തിരകള്‍ക്കൊപ്പം 
കാലം മായ്ച്ചുകളഞ്ഞോ ഓര്‍മയുടെ 
കാല്‍പ്പാടുകള്‍ ??
സ്നേഹിക്കാന്‍ ഒരു മനസ്സും 
നോവാനൊരു ഹൃദയവുമുണ്ടെന്ന്
നീ അറിയിക്കും വരെ,
ഞാന്‍ കരഞ്ഞിരുന്നില്ല!
വിരല്തുമ്പിനാല്‍ തൊട്ടെടുത്ത
പ്രണയമെന്റെ നെറ്റിയില്‍ പടര്‍ത്തി
ചിന്തകളില്‍ വിരുന്നു വരും വരെ
പരിഭവങ്ങള്‍ വരികളില്‍ ഒളിച്ചിരുന്നില്ല !
ആരോ നെയ്ത സ്നേഹനൂലിനാല്‍
നീയെന്‍ മോതിരവിരല്‍ മറക്കും വരെ
ഞാനെന്നെ അറിയാതിരുന്നുമില്ല!
ഇന്നീ തീരം നീയാണെന്നും
തിരകള്‍ എന്റെ ഉള്തുടിപ്പുകളാണെന്നും
ഞാന്‍ തിരിച്ചറിയുന്നു.

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

പറയാ നൊമ്പരങ്ങള്അവള്‍ ചിരിക്കാറുണ്ട് 
ഇമകള്‍ പൂട്ടി 
ചൊടികള്‍ ചുവപ്പിച്ച് 
ആര്‍ത്തു ചിരിക്കുമ്പോള്‍ 
അടരാന്‍ തുടങ്ങും നീര്‍മണിക്കു-
വീഴാനിടം നല്‍കാതെ വണ്ണം !
ഇരുളില്‍ മുഖം പൂഴ്ത്തി
എന്തിനോ തിരഞ്ഞെന്നപോല്‍
തേങ്ങലുകളെ ഒതുക്കി
വെളിച്ചത്തില്‍ തിളങ്ങുന്ന
നനഞ്ഞ കവിള്‍ തടങ്ങള്‍
ചേലതുമ്പില്‍ മറച്ചും
വിയര്‍പ്പിനെ പഴിചാരി
ഓരം ചേര്‍ന്നു പോവുമൊരു ചിരി !
വരികള്‍ക്കിടയിലുറങ്ങും
മൗനത്തില് വിടരുമര്‍ദ്ധസ്മിതം
ഒരു മഴയെ തിരയാറുണ്ട്,
ആരുമറിയാതെ!
ഒരു കളിവാക്കിനു പോലും പൊട്ടിക്കരഞ്ഞ്,
അവന്റെ ചുമലില്‍ മഴയാകാറുമുണ്ട് !
ചിരി അണിഞ്ഞൊരു ചിത്രത്തില്‍
ഒളിഞ്ഞിരിക്കുമവളെ
മോഹിക്കരുത് !
അവളെ,
കാറ്റ് വസന്തത്തിനു
ഒറ്റു കൊടുത്തത് നീയറിഞ്ഞില്ലേ?

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

ലഹരി
ബോധം മറഞ്ഞു പോയ ലോകത്ത്
ആഹ്ലാദം മറന്ന് പൊടിയില്‍
വീണുപോയൊരോര്മ്മയുടെ
ബാക്കിപത്രമാണവള് !
വിഫലമാവുന്ന ഒഴിഞ്ഞുമാറല്‍
ചഷകം നിറയുവോളം കാത്തിരുപ്പ്
പടരും വിഷാദത്തിന്റെ കരിനിഴല്‍,
തീരാദുഖം !
അഭംഗിയും അശുദ്ധിയും മുഖലക്ഷണം.
കണ്ണീരും ശാപവും കൂടപിറപ്പുകള്‍
വിശേഷണങ്ങളാല്‍ സമ്പന്നമായവള്‍
വിഷം നെഞ്ചിലൊളിപ്പിച്ചു വച്ചവള്‍

വഴിതെറ്റിയവള് വഴിതെറ്റിക്കുമവള്‍,
അവളെ പുണര്‍ന്നാശ്വസിക്കും അന്തര്‍മുഖനും
വാ തുറക്കുകയും ചിരിപ്പിക്കുകയും
കരയിക്കുകയും ചെയുന്നു.
പണവും നിണവും ഒന്നെന്നും
മതവും മനുഷ്യനും രണ്ടെന്ന തത്വം
സ്വത്വത്തിനു വിലയിട്ടു
വഴിവക്കില്‍ കിടന്നു ചിരിക്കുമവള്‍
അവളില്‍ നുരയും സിരകളില്‍
വിപത്തായൊടുക്കും ലഹരി
അകത്തും പുറത്തും നിന്നെ
ഒരു പോലെ എരിക്കുമവള്‍

അളവുകള്‍ മാറവേ നിലതെറ്റും നിന്റെ
ശരീരമവള്‍ക്കൊരു കൗതുകം
അറിവുകള്‍ വഴിമാറും മനസ്സിലെ
മൃഗീയവാസനകള്‍ അവള്‍ക്കു സ്വന്തം
അന്ധകാരത്തില്‍ നിന്‍ വിയര്‍പ്പുതുള്ളികള്‍
ദൈന്യതയുടെ മുഖങ്ങളില്‍ നിലവിളിയായ്
പടരുമ്പോള്‍ നീ തലയറഞ്ഞ്
പൊട്ടിച്ചിരിക്കുന്നു..

നിന്റെ മരണമല്ല ,
ക്ഷയിച്ചു പോവുന്ന കുടിലില്‍
ജീവിതം കൊതിക്കുമാ-
കണ്ണുകള്‍ ആണെന്റെ ദുഖം
മേദസ്സുമൂടുന്ന നിന്റെ ഞരമ്പുകളെ
മരണം കാര്‍ന്നെടുക്കുമ്പോഴും
നിന്റെ തലക്കല്‍
തിരി കൊളുത്തിയവള്‍ കൂട്ടിരിക്കും!
ഉഴറാതെ തിരിച്ചു നടക്കാന്‍
പാതകള്‍ ഏറെയുള്ളപ്പോള്‍
ആത്മാവിനെ ദഹിപ്പിക്കുമഗ്നിക്കു മുന്‍പില്‍
നീ തലകുനിക്കുന്നതെന്തിനു!

 • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS

നിനക്കായ്
ദീപ്തമായ ചിന്തകള്‍ വഴിനടത്തിയ
നോവിന്റെ പാതയില്‍
പുനര്‍ജനിക്കും തിളങ്ങുമാകണ്ണുകള്‍
കൂട്ട് തന്നു മറുവാക്ക് പറയും മുന്നേ
നീയെങ്ങു പോയി.

തപിക്കുന്ന വേനലില് ‍
കൊഴിഞ്ഞുവീണ ഒരു പൂവ്
മാത്രമായിരുന്നു ഞാന്‍
നഷ്ടവസന്തത്തിന് പരിഭവക്കടലില്
എന്നെ തിരഞ്ഞെത്തിയതോ നീ

താളുകള്‍ക്കിടയില്‍ മരിക്കാതെ കിടന്ന
മയില്‍പീലിതുണ്ടുകള്‍ വെളിച്ചം കാണെ
അമര്തിപ്പിടിച്ച സ്വപ്നങ്ങളുടെ
ചിറകറ്റടര്‍ന്ന അക്ഷരക്കൂട്ടുകളെ
ചേര്‍ത്തൊരു തീരം തന്നതും നീ

ഇന്ന്, ഒരനുയായിയുടെ കരങ്ങളില്‍
ആരുമറിയാതെ ആഴിയില്‍ ഒളിഞ്ഞിരിക്കും
അക്ഷരതുമ്പികളെ ഞാനുമൊന്നു തൊട്ടോട്ടെ !
നീ വരുമ്പോള്‍ നിറങ്ങളുടെ നടനമൊരു കാഴ്ചയാക്കി
പ്രണയം വിടര്‍ത്തും ഒരു കവിത കാത്തു വെക്കാം !! • Digg
 • Del.icio.us
 • StumbleUpon
 • Reddit
 • RSS
Related Posts Plugin for WordPress, Blogger...