ശിശിരം നീങ്ങിയ ഈ പുലരിയിൽ
എന്റെ കണ്ണുകളിൽ ഒരു
ചുംബ്നമായ് പതിച്ചതെന്ത് ?
ഇതാ
ഞാനെന്റെ ഇന്നലെകൾ മറന്നിരിക്കുന്നു.
ദിനങ്ങളുടെ ഭാഗധേയമല്ലാതെ
ഊഴത്തിനു കാതോര്‍ത്ത്
നിശബ്ദം വഴിയരികെ നിന്ന കിനാക്കൾ
ആകാശം നൂലിട്ട ഓര്മകളിലെന്നെ കൊരുത്തിട്ടു
ഒരത്ഭുത കണം അടരുന്നതും കാത്തു
വിധിയെ പിന്തുടരുന്നു
ഇരുളണയവേ
ഉതിർന്നുലഞ്ഞ മൗനമായ്
മരണം കാമിച്ച വീര്പ്പായ്
ഇടയ്ക്കിടെ നീയെന്നെ തൊടുമ്പോൾ
ഒരൊന്നു ചേരലിൽ നഷ്ടമാവാൻ
ഞാനും കൊതിച്ചു പൊകുന്നു.
എന്റെ നൊമ്പരമാണ്
നിന്നിലൂടെ പെയ്യുന്നതെങ്കിൽ,
എന്റെ പ്രണയമേ നീയെന്നെ മറക്കുക
ഒടുവിൽ എന്റെ സ്വപ്നങ്ങളെ കവര്‍ന്നു
ഒരു ചിരി ധരിച്ചു മടങ്ങും മുൻപ്
കറുത്ത് വിങ്ങുന്ന നിന്നെ
എന്റെ ഹൃദയമൊന്നു തൊട്ടോട്ടെ !









4 comments:
ഭംഗിയായിട്ടുണ്ട് .
ആശംസകൾ
Nice.
ഇന്നലെകള്‍ മറന്നുപോയവള്‍
പെയ്തൊഴിയാതെ.........
ഇത് കാണാൻ വൈകി. ഇതും ജാലകത്തിൽ വന്നില്ലെന്നു തോന്നുന്നു.
നല്ല കവിത, വരികൾ
ശുഭാശംസകൾ...
Post a Comment