RSS
Container Icon

സൗഹൃദങ്ങൾ വിൽപ്പനയ്ക്ക്




ഇപ്പോൾ,
സൗന്ദര്യം ഒട്ടുമില്ല പോലും.....
പൊയ്മുഖങ്ങളുടെ
പൊരുളറിയാപ്പൊയ്കയിൽ
മനസ്സ് മുങ്ങിപ്പൊങ്ങുന്നത്  കണ്ട്
വെറുതെ കരയുന്നതെന്തേ ?

കറുത്തതെന്തോ
അത്, കരൾ ആണെന്നും
ചുവന്ന ചായം പുരട്ടിയ വാക്കുകൾ
കോടിയൊതുങ്ങുന്നതൊരു
ചിരിയിലേക്കെന്നും
തലങ്ങും വിലങ്ങും
തളച്ചിട്ട മഞ്ഞ തലകൾ
പറയാതെ പറയുന്നുവത്രേ ....

കഥയറിയാതെ കാതോർത്തെന്നോ
ഒരു നോക്കിൽ മൊട്ടിട്ട്
മറു നാളിൽ വില പേശും
കയ്ക്കുന്ന കപട സൗഹൃദം
മുഖപുസ്തക കൽബെഞ്ചുകളിൽ
മൊത്തമായും ചില്ലറയായും
വില്പ്പനയ്ക്കെന്ന് ......



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

7 comments:

AnuRaj.Ks said...

യതാര്‍ത്ഥ സൌഹൃദം വില്പനച്ചരക്കല്ല.......

ajith said...

വിലയ്ക്ക് വാങ്ങാനും വില്‍ക്കാനും കഴിയാത്ത സൌഹൃദങ്ങളുണ്ടാകട്ടെ

ബൈജു മണിയങ്കാല said...

വിലയുള്ളത് വിലപേശി വിൽക്കുക വിലകുറഞ്ഞത്‌ വാങ്ങി വയ്ക്കുക

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല കവിത

ഡെയ്സി said...

:)
പ്രതീക്ഷ... :)
സന്തോഷം അനു രാജ്, അജിത്തേട്ടാ, ബൈജു nd ജെയിംസേട്ടാ.

Unknown said...

നല്ല സൌഹൃദങ്ങള്‍ ഉണ്ടാവാന്‍ പ്രാര്തിക്കാം

സൗഗന്ധികം said...

നല്ല സൗഹൃദങ്ങൾക്ക്‌ ഒരു സൗന്ദര്യമുണ്ട്‌.ഈ കവിതയ്ക്കുള്ളതു പോലെ.

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

ശുഭാശംശകൾ...

Post a Comment

Related Posts Plugin for WordPress, Blogger...