RSS
Container Icon

അവള്‍



വിരൽതുമ്പുകൾ കണ്ടെടുത്ത 
പ്രണയത്തിൻ 
കൂട്ടുകാരീ,
എന്നോട് മത്സരിക്കാൻ 
മാത്രമായ് 
എന്റെ പേര് പോലുമിനിയും 
നിനക്ക് മുന്നിൽ
വെളിപ്പെടുത്തിയില്ലല്ലോ !!


ചമഞ്ഞു നിന്നപ്പോഴെല്ലാം
വരികൾക്കിടയിൽ
വിടര്‍ന്നു നിന്ന നിന്‍റെ
കണ്ണുകളോടല്ലേ ഞാന്‍
മിണ്ടിയത് !!
ഒന്ന് തൊട്ടു നിന്നെ
അലോസരപ്പെടുത്താൻ പോലും
തുനിഞ്ഞില്ലല്ലോ പെണ്ണെ !

മുഖപുസ്തക താളുകളില്‍
മറഞ്ഞിരുന്ന
നീ മൂകയായൊരു
പ്രണയിനിയെ മാത്രമാണ്
കാണിച്ചു തന്നത് !!

അന്ന്
ഒരു മുഖം മൂടിയുടെ മറവില്‍
ഒളിച്ചിരുന്ന നീ
എനിക്കപരിചിതയായിരുന്നു
ഇന്നീ പൊയ്മുഖങ്ങളെ
താങ്ങുന്ന നിന്റെ കൈകൾ
അത്,
നീ തന്നെയെന്ന്‍
വീണ്ടും വീണ്ടും
ഓര്‍മ്മിപ്പിക്കുന്നതെന്ത് !!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

സൗഗന്ധികം said...

നല്ല കവിത.

ങ്ഹേ...സല്മാൻ ഖാനേപ്പോലെയിരിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞോ ??!! ഹ...ഹ...ഹ..ഹ... സ്വന്തം മുഖം തന്നെ നല്ലത് അല്ലേ? അപ്പൊപ്പിന്നെ യാതൊരു ശല്യവുമില്ലല്ലൊ.ഹ..ഹ..

പുതുവത്സരാശംസകൾ...

ajith said...

പുതുവര്‍ഷാശംസകള്‍

vijin said...

കവിതയ്ക്ക് ആശസകള്‍ ....

ഡെയ്സി said...

സല്‍മാന്‍ ഖാനെ കണ്ട് ഞാന്‍ എന്നെ മറക്കുന്നെന്ന് ;)
=D ഞാന്‍ തന്നെ മതി എന്ന് കരുതി.

ഏറെ വൈകാതെ, ;)
S നും, അജിത്തെട്ടനും പുതുവത്സരാശംസകള്‍

നന്ദി വിജിന്‍.

Post a Comment

Related Posts Plugin for WordPress, Blogger...