RSS
Container Icon

ദിവ്യ പ്രണയം



പഴയ പുസ്തകക്കെട്ടുകളില്‍ 
വില്പ്പനക്കൊരുങ്ങിയ 
നിരയൊത്ത വരികളില്‍ 
നിര്‍മ്മലമായ നിന്റെ ഹൃദയവും, 
മോചനം നേടിയ എന്റെ 
സ്വപ്നങ്ങളും കണ്ടുമുട്ടുന്നു ....

ഞാനെഴുതുന്ന ഫലിതപംക്തിയിലെ
ആദ്യ തമാശയില്‍
നിന്റെ പേരാണ് ചേര്‍ക്കുക,
ദുരാഗ്രഹങ്ങള്‍ക്ക്‌ വില പറഞ്ഞ,
താടി വച്ച വിരഹ നായകന്‍റെ
മുഖം നിനക്ക് നന്നേ ഇണങ്ങുന്നുണ്ട്..

ഞാന്‍ നിന്നെ സ്നേഹിക്കുന്നു!
എന്റെ ആത്മാര്‍ത്ഥ
പ്രണയത്തിലേക്കുള്ള
ചിരിവഴിയില്‍
നിന്നോട് പറഞ്ഞ,
ഏറ്റവും മനോഹരമായ നുണ!
അത് കേള്‍ക്കെ ,
വസന്തനിബിഡമായ
വികാരങ്ങളില്‍ നിന്നുമുയിര്‍ത്ത്
ഒരിക്കലും നീയെന്നെ
ചുംബിക്കേണ്ടിയിരുന്നില്ല,
വളരുന്ന വര്‍ഷങ്ങള്‍
വാചാലമാക്കിയ ദിവ്യപ്രേമം
അന്യമായരോചകമായ്,
തകര്‍ന്നു വീണതന്നല്ലേ !

നീ എനിക്കാരായിരുന്നു?
സിനിമാ ഗാനരംഗങ്ങളിലെ
മരം ചുറ്റി പ്രേമി!!
ഹാ, അതാവും ഞാനിപ്പോള്‍
പാട്ടുകള്‍ പോലും വെറുക്കുന്നത്.
"നിന്നെ എനിക്കിഷ്ടമാണ്",
ഇന്നത്‌ എന്നോ കേട്ടൊരു കഥയിലെ
പ്രിയപ്പെട്ട ഒരു വരി മാത്രം,
വീണ്ടും ഒരു വേള,
അതെന്നിലേക്ക് നീളുമോയെന്നു ഭയന്ന്
കാതുകളടച്ച്, ഞാന്‍ അകന്നു നില്ക്ക്ന്നു !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

സൗഗന്ധികം said...

പണ്ടൊക്കെ പ്രണയത്തിന് ചിരിവഴികളാരുന്നു.ഇന്ന് മിക്കതും ചതിവഴികൾ തന്നെ.!!

നല്ല കവിത

ശുഭാശംസകൾ.....

ajith said...

പ്രണയം എപ്പോഴും ദിവ്യം. അല്ലേ?

vijin manjeri said...

നിര്‍വചിക്കാന്‍ കഴിയാത്ത വികാരം ...പ്രണയം ....കവിത നന്നായി ...

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

ഇന്നുമെന്നുള്ളിന്റെ ഉള്‍ത്തട്ടില്‍, താലോലിയ്ക്കുന്നു ഞാനാ നിരയൊത്ത വരികള്‍;
വരുമോ വീണ്ടും വസന്തം, വളര്‍ത്തുവാനായ് വര്‍ഷവും, വേണ്ടെന്ന് പറയുമ്പോഴും
മുഴങ്ങുന്നു ദിവ്യമാം മനുരാഗത്തിന്നുള്‍വിളി 'വേണമിനിയും കൊതിയെന്നുള്ളില്‍ നിറഞ്ഞിടുന്നു'

ഡെയ്സി said...

Thank You All

Post a Comment

Related Posts Plugin for WordPress, Blogger...