RSS
Container Icon

ജ്വലനം,


നനഞ്ഞു കുതിര്‍ന്ന 
കൊച്ചു പിണക്കങ്ങളെ 
വീണ്ടും തൊട്ടു വിളിച്ച്
കണ്ണ്പൊത്തി, ആ കൗമാരം
ഓടിയൊളിക്കുന്നതെങ്ങോട്ടാണ്? 

സ്വപ്നങ്ങളെക്കുറിച്ച്
വാചാലമാകുമ്പോഴെല്ലാം
എന്തേ ആ കണ്ണുകളിലിത്ര വിഷാദമെന്ന്
വായിക്കാന്‍ ശ്രമിച്ചിരുന്നു.
എന്റെ തോന്നലുകളെയെല്ലാം
ഭ്രാന്തെന്നോതി തളച്ചിടുന്ന
നിന്നിലെ നിസ്സഹായത ഞാന്‍ തന്നെയോ?

കൈവെള്ളയില്‍ കോറിയിട്ട
ഏതോ അക്ഷരങ്ങളില്‍ ഒളിപ്പിച്ച
നിന്റെ ചിരിയില്‍
വേദന ചേര്‍ന്നിരുന്നു
നിന്നില്‍ നിന്നൊളിക്കുവാനോ
കണ്ണുകള്‍ ഇറുക്കിയടച്ചത്?

മുറിവേറ്റ നീര്‍ത്തുള്ളിയെ
തുടച്ചു നീക്കി
വെറുതെ നിന്നോടിനിയും
മനസ്സില്‍ വഴക്കിടുക വയ്യ !
ശബ്ദമില്ലെന്നറിഞ്ഞും
എന്താണ് ഞാന്‍
കേള്‍ക്കാന്‍ ശ്രമിക്കുന്നത്?

ഞാന്‍ എന്ത് ചെയ്യണം?
ഒരു കുറിപ്പ് പോലും
അവശേഷിപ്പിക്കാതെ,
സമാധാനത്തിന്റെ കൊമ്പില്‍
തൂങ്ങി മരിച്ച, ആ തണുത്ത
മുഖത്തെ തേടിപ്പോവണോ?

ഒരു അലസമായ തിരച്ചിലില്‍
കണ്ടെത്താതെ നഷ്ടമാക്കിയത്,
കാത്തിരുന്നു തളര്‍ന്ന വേളയില്‍
കാതുകളറിയാതെ പോയത്,
നിന്റെ പ്രേമനാദമൊളിഞ്ഞിരുന്ന
വെണ്ശംഖ് തന്നെയായിരുന്നോ??.


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

8 comments:

ajith said...

വളരെ നന്നായിരിയ്ക്കുന്നു

vijin manjeri said...

ഞാന്‍ എന്ത് ചെയ്യണം?
ഒരു കുറിപ്പ് പോലും
അവശേഷിപ്പിക്കാതെ,
സമാധാനത്തിന്റെ കൊമ്പില്‍
തൂങ്ങി മരിച്ച, ആ തണുത്ത
മുഖത്തെ തേടിപ്പോവണോ? നല്ല വരികള്‍ ...

സൗഗന്ധികം said...

The frozen soul in tranquility...

how is my translation? :)

nice poem

ഡെയ്സി said...

അജിത്തേട്ടാ
വിജിന്‍
നന്ദി ....സന്തോഷം :)

ഡെയ്സി said...

സൗഗന്ധികം എന്നു വിളിക്കുന്നതിലും എനിക്കിഷ്ടം ആ പേര് വിളിക്കാനായിരിക്കും. പേരൊന്നു പറയൂ =D

നന്നായി, translation കുറെ കൂടെ വരികളില്‍ നോക്കാരുന്നു. വായിക്കാന്‍ സുഖം.

സൗഗന്ധികം said...

ബ്ലോഗ് തുടങ്ങിയപ്പോൾ സൗഗന്ധികമെന്ന പേര് മനസ്സിൽ യാദൃശ്ചികമായി എങ്ങനെയോ വന്നു കൂടിയതാ. Let it b as it..

''what signifies knowing d names, if u know not d nature of things''?

ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ വാക്കുകളാ.മഹാന്മാരിങ്ങനെ പലതും പറഞ്ഞുവച്ചിരിക്കുന്നത് കൊണ്ട്, എന്നെപ്പോലെ സാധാരണക്കാർക്ക് ഉത്തരം മുട്ടുമ്പൊ, ഒരു നാണവുമില്ലാതെ ഇതുപോലങ്ങ് പകർത്തിയാൽ മതിയെന്നായി. :)

When the topic is Dreams,
I don't know, what that tears mean?!

ഹമ്മേ...ഇപ്പൊത്തന്നെ ഞാൻ തളർന്നു. Translation; അതറിയാവുന്നവർ തന്നെ ചെയ്യുന്നതാ നല്ലത്.ഞാൻ പോന്നേയ്..ഹ..ഹ..


ശുഭാശംസകൾ......

ഡെയ്സി said...
This comment has been removed by the author.
ഡെയ്സി said...

അദ്ദേഹം , സ്വന്തം പേരില്‍ നിന്ന് കൊണ്ടാണ് ഇങ്ങിനെ പറഞ്ഞത് എന്നൂടെ ഓര്‍ക്കണം. :)

ഞാന്‍ എന്റെ പേരിനെ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടും,
ഇഷ്ടപ്പെടുന്നവരുടെ പേരുകള്‍ പോലും പലപ്പോഴും ബലഹീനത ആവേം ചെയ്യുന്ന ഒരു മനസ്സയത് കൊണ്ട് , യോജിക്കാന്‍ പ്രയാസം.

സാരമില്ല, Yes - S!!

സ്വപ്നങ്ങളില്‍ കണ്ണ് നീര്‍ കലര്‍ന്നു കാണാന്‍ ഒരു രസം ;)

Post a Comment

Related Posts Plugin for WordPress, Blogger...