ചിന്തകളും സ്വപ്നങ്ങളും
ഒന്നിച്ചൊരു പൂവായ് വിടരില്ലെന്ന്
അറിയുമ്പോഴും ,
ആശകളത്രയും
നിശബ്ദതയുടെ ഇതളുകളില്‍
മായ്ച്ചു മായ്ച്ചെഴുതി
നീറിക്കരഞ്ഞൊരു
പേരറിയാപ്പൂവ്..
വ്യഥയുടെ വേലിപ്പടര്‍പ്പില്‍
പരിഭവ പടവുകള്‍
ഒന്നൊന്നായ് ഇറങ്ങിയ വെളിച്ചം,
അവളെ തഴുകവേ
ഒരു ചിത്രശലഭം പോലുയിര്ത്ത്
പിന്നെ ചിറകൊതുക്കി
വീണ്ടും തിരഞ്ഞെത്തിയ
അതിഥിയുടെ മാറോടണഞ്ഞു..
കതിരവവിരലുകളവളെ
നിലാവിന്നിഴ ചേര്‍ത്ത
പുതപ്പാല്‍ മൂടി
ഹൃദയത്താല്‍ വിളിച്ചു
അര്ത്ഥമറിയാപ്പൂവേ,
നീ "നിലാക്കുറുമ്പി!"
5 comments:
നിലാക്കുറുമ്പി നല്ല പേര്
കൊള്ളാം
നിലാദീപ്തി പോലെ വരികൾ
നല്ല കവിത
ശുഭാശംസകൾ......
നന്ദി എല്ലാവര്ക്കും
ശുഭരാത്രി :)
നന്നായിരിക്കുന്നു, ആശംസകൾ !
Post a Comment