RSS
Container Icon

സ്നേഹശോണിമ




അന്നാദ്യാനുരാഗം തന്‍ പ്രാണരക്തത്താല്‍
അധികാരമറിയിച്ചപ്പോള്‍ 
ഹൃദയധമനികള്‍ പിടഞ്ഞത് 
ഞാനിന്നുമോര്‍ക്കുന്നു.. 
ഒരു സ്പര്‍ശത്തില്‍ സ്നിഗ്ദ്ധമായ് 
എന്നുള്ളം പോലും ഉണര്‍ന്ന് 
ഒരുക്കിയോരായിരത്തിരികള്‍..
ആ നിമിഷങ്ങളിലാണ് 
നീ സൃഷ്ടികളിലേറ്റം സുന്ദരമായത് 
ഞാനും ഞാനും തമ്മില്‍ 
നടക്കാറുള്ള സംവാദങ്ങളില്‍ 
നീയും നീയും പങ്കു ചേരവേ 
ജയിക്കുന്നതെപ്പോഴും നമ്മള്‍..
ആത്മവഞ്ചനയുടെ ഒരംശവുമില്ലാതെ
നമുക്ക് സ്നേഹിക്കാന്‍ കഴിയട്ടെ; 
നിന്‍റെ ചുണ്ടുകള്‍ ചോപ്പിച്ച 
എന്‍റെ നെറുകയിലെ സിന്ദൂരത്തിനു 
സായന്തനസൂര്യനെക്കാള്‍ ഭംഗിയുണ്ട്
ഞാന്‍ കാണുന്നു നീ മുങ്ങിപ്പോകുന്നത്... 
എന്‍റെ കണ്ണുകളുടെ കടലാഴങ്ങളിലേക്ക്.. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

2 comments:

സൗഗന്ധികം said...

ഉള്ളമുണർന്നൊരുക്കിയോരായിരത്തിരികൾ... ഇത് മനോഹരമാമൊരു വാങ്മയചിത്രമായി.

ആത്മസംവാദങ്ങളുടെ (തിരക്കിട്ട ജീവിതയാത്രയിൽ, ഇടയ്ക്ക് ഗൗരവപൂർവ്വമായൊരു ആത്മസംവാദം ഏവർക്കും വളരെ നല്ലൊരു കാര്യം തന്നെ ) ചില ഘട്ടങ്ങളിൽ, അവിശ്വസ്സനീയമാം വണ്ണം മനുഷ്യമനസ്സിനു പോരാടിനിൽക്കേണ്ടി വരും. അവിടെ തോൽക്കാനാണെളുപ്പം. അതുകൊണ്ട് തന്നെ ജയമെന്നത് അങ്ങേയറ്റം പ്രശംസനീയവുമായിരിക്കും. കാരണം, ജയിച്ചു കയറേണ്ടത് നൈമിഷികമായ വികാരങ്ങൾക്കെതിരേയാണ്. അവരുടെ ചതിയങ്കങ്ങളെ തടുക്കാൻ കൂടെ നിൽക്കുന്നത് അനശ്വരമായ വിചാരങ്ങളായിരിക്കും ! വടക്കൻ വീരഗാഥ സിനിമയിൽ, അരിങ്ങോടരുടെ ചതി വെട്ടുകളിൽ നിന്ന് ആരോമലിനെ, (ചതിയനല്ലാത്ത) ചന്തു ചാടി വീണ് രക്ഷിക്കുന്നതു പോലെ. ഹ..ഹ..ഹ..
ഒടുവിൽ, വിജയസോപാനമേറി നിൽക്കുമ്പോൾ ദൈവം ജീവിതത്തിൽ സമ്മാനമായി നൽക്കുന്നത് മേൽപ്പറഞ്ഞ സന്തോഷവും,സമാധാനവും തന്നെയായിരിക്കും !!! ആഹ്ളാദവും, സമാധാനവും; ഇവയുടെ പ്രകാശം ജീവിതത്തിലെന്നും കൂടെയുണ്ടാവട്ടെ.


നിന്നു കൂടുതൽ വാചകമടിക്കാതെ, കവിതയിഷ്ടപ്പെട്ടെങ്കിൽ അതു പറഞ്ഞിട്ടു പോകരുതോയെന്നു ചോദിച്ചാൽ, എനിക്കൊരു വിഢ്ഢിച്ചിരിയല്ലാതെ മറുപടിയില്ല. :)

കവിത വളരെ മനോഹരമായി. :)


ശുഭാശംസകൾ....

ഡെയ്സി said...

...ചിന്തകള്‍ പറഞ്ഞു കൊണ്ടേയിരിക്കൂ.... രസമുണ്ട് വായിക്കാന്‍ :)
കഥകള്‍ കേള്‍ക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്.... സന്തോഷം ഇത്രേം എഴുതിയതിന്..... (y)

Post a Comment

Related Posts Plugin for WordPress, Blogger...