"നിന്റെ യുദ്ധമല്ലിത്" എന്ന്
ഉള്ളിലിരുന്നു ആരോ പറയുന്നുണ്ട്..
ആവര്‍ത്തനങ്ങളുടെ അഗാധതകളില്‍ നിന്ന്
ഉപരിതലത്തിന്റെ അപാരതയില്‍ വന്നു
കുറച്ചു ശുദ്ധവായു ശ്വസിക്കുന്നത് പോലെയാണ്
ചില ഓര്‍മ്മപ്പെടുത്തലുകള്‍..
കണ്‍തുറന്നു നോക്കുമ്പോള്‍
ആകാശത്തിന്റെ ഏതു കോണിലേക്കാണ്
പറക്കേണ്ടത് എന്ന് തീരുമാനിക്കും..
എനിക്ക് ചിറകുകള് ഇല്ലെന്നും
ഞാന്‍ ഒരു കുഞ്ഞു മത്സ്യമാണെന്നും
അപ്പോള്‍ ഞാന്‍ മറക്കും...
ഉള്ളിലിരുന്നു ആരോ പറയുന്നുണ്ട്..
ആവര്‍ത്തനങ്ങളുടെ അഗാധതകളില്‍ നിന്ന്
ഉപരിതലത്തിന്റെ അപാരതയില്‍ വന്നു
കുറച്ചു ശുദ്ധവായു ശ്വസിക്കുന്നത് പോലെയാണ്
ചില ഓര്‍മ്മപ്പെടുത്തലുകള്‍..
കണ്‍തുറന്നു നോക്കുമ്പോള്‍
ആകാശത്തിന്റെ ഏതു കോണിലേക്കാണ്
പറക്കേണ്ടത് എന്ന് തീരുമാനിക്കും..
എനിക്ക് ചിറകുകള് ഇല്ലെന്നും
ഞാന്‍ ഒരു കുഞ്ഞു മത്സ്യമാണെന്നും
അപ്പോള്‍ ഞാന്‍ മറക്കും...
3 comments:
കവിത ഇഷ്ടമായി.
‘ചില നല്ല ഓര്‍മ്മപ്പെടുത്തലുകള്‍’ എന്നെഴുതാമായിരുന്നു, ഇല്ലേ?
പറക്കാന്‍ തുടങ്ങിയാല്‍ ചിറകുകള് മുളയ്ക്കും!
കൊള്ളാം
Post a Comment