ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍
ഏറെ ദൂരെയല്ലാതെ നിന്നെ  കാണാം 
മനസ്സില്‍ അങ്ങിങ്ങായ് നടത്തിയ 
ചില ഉളിമിനുക്കുകളൊഴിച്ചാല് 
ഏറെ മാറ്റമൊന്നും പറയാനില്ല തന്നെ 
കാഴ്ചകള്‍ക്കപ്പുറമുള്ള 
ആ മാറ്റങ്ങളറിയാത്തവര്ക്ക് 
ഭിന്നരൂപങ്ങള്‍ കാണുകയുമില്ല.. 
ഇന്ന്, നാളെകളുടെ 
അവ്യക്തവും 
അതിനാ, ലാശ്രയിക്കാനാവാത്തതുമായ 
സൂചിക മാത്രമാണ്.. 
ചോദ്യമരുത് 
പൂര്‍ണ്ണമായും വിശ്വസിക്കാതെ തന്നെയാണ് 
ഏതിന്നലെകളുടെയും 
മുന്നിലേക്ക് 
നാമോടിക്കയറിയത്...  
ചിലപ്പോഴൊക്കെ, 
'നിന്നെ' മാറ്റി നിര്‍ത്തിക്കൊണ്ട് 
ആത്മാവറിഞ്ഞുതിരുന്ന 
ഹൃദയമര്‍മ്മരങ്ങള്‍ക്ക് കാതോര്‍ക്കവേ  
പ്രപഞ്ചത്തിന്റെ പ്രഹരങ്ങളില്‍ 
പ്രകൃതിയോടൊത്ത് 
ഞാനും ശാക്തീകരിക്കപ്പെടട്ടെ...
അഭേദ്യമായ
വലയങ്ങളിലകപ്പെടാതിരുന്നാല്  
അതിജീവനങ്ങള്‍
തെളിക്കുന്നത് ഒരു പക്ഷെ 
ആനന്ദത്തിന്റെ
അനന്തപഥങ്ങളാവാം!









1 comments:
കവിത വായിച്ചു. ചില രചനകള്‍ വായിച്ച് കുറെ നേരം ഇരുന്നാലും തക്കതായൊരു അഭിപ്രായം രൂപപ്പെട്ട് വരില്ല. ഇത് അതുപോലൊന്നാണ്.
Post a Comment