ഈ ആള്‍ക്കൂട്ടമെന്നെ
അതിവേഗം പിന്നിലാക്കിക്കൊണ്ടിരിക്കുന്നു
അനഭിലഷണീയമായ വഴിത്തിരിവുകളില്‍
ഒരിത്തിരി തിരക്കുകുറയാന്‍
ഈ ഗതിവേഗമെന്നെ സഹായിച്ചേക്കാം
പരിത്യക്തമായ ഈ പാതകളില്‍ നിന്ന്
ഭയം വഴിമാറുന്നതും
സ്വീകാര്യമായ അവസരങ്ങളുടെ
ദിശാസൂചികകളും ഞാന്‍ കണ്ടു
കാത്തുനില്ക്കാം
ഒരു നിഴല്പക്ഷിയണയും
നീളന്‍ കാല്നഖങ്ങളി, ലെന്നെയുമെടുത്ത്
പറക്കും, ഒരു കടലിനും കൊടുക്കാതെ,
ആ ഒറ്റത്തുരുത്തിലേക്ക്....
5 comments:
തിരക്കിട്ട ജീവിതയാത്രയിൽ - കാലമുയർത്തിക്കാട്ടുന്ന ദിശാസൂചികകൾക്കനുസരിച്ച് - സന്തോഷത്തിന്റെ, സങ്കടത്തിന്റെ, ഭയത്തിന്റെ, സമാധാനത്തിന്റെ ഒക്കെ വിവിധപാതകളിലേക്ക് നമ്മൾ മനുഷ്യർ ഓട്ടം തുടരുന്നു. ദിശാസൂചികകൾ അപ്രസക്തമായ അനന്തവിഹായസ്സിൽ നിന്നും, നിനച്ചിരിക്കാത്ത നേരം പറന്നിറങ്ങുന്ന നിഴല്പ്പക്ഷിയുടെ കാൽനഖങ്ങളിൽ നാമേവരും കൊരുക്കപ്പെടുമെന്നതോർക്കാതെ...!
ചിന്തനീയമായ, മനോഹരമായ കവിത.
ശുഭാശംസകൾ......
ഒറ്റത്തുരുത്തുനോക്കി യാത്ര ചെയ്യുന്നവര്‍
ഒറ്റത്തുരുത്തിലെക്ക്..................
നന്നായിരിക്കുന്നു
നല്ല വരികൾ...
Post a Comment