RSS
Container Icon

"മുദ്ര വച്ച നീരുറവ"




ഒരു ഡിസംബറിന്റെ കുളിരിലാണ്
എന്റെ പ്രണയമെന്നെ തിരഞ്ഞെത്തിയത് .
വെളുത്ത പൂക്കളില്‍  ചുവന്ന അക്ഷരങ്ങളാല്‍,
പറയാതെ പറഞ്ഞ ഇഷ്ട്ടം.

തിളക്കമുള്ള നക്ഷത്രങ്ങളെ തിരഞ്ഞ്-
നിലാവിന്നിഴകളാല്‍ ഞാനൊരു മാലാഖയായി.
പ്രണയപര്‌വത്തിന്നേകാന്തതയില്‍-
ദിവാസ്വപ്നങ്ങള്‍ പുഞ്ചിരി തൂവിയതുമന്നാണ്.

തിളങ്ങിതുളുമ്പും അരുവികളും
പാദസരം കിലുക്കിയുണര്ത്തിയ പുല്‍ക്കൊടിയും
തഴുകിതലോടിയ തെന്നലും തപ്തമായ എന്റെ-
ഹൃദയം തൊട്ടൊരു പ്രേമകാവ്യം രചിച്ചതുമന്നാണ്.

കുറുനിരകൊണ്ട് കവിള്‍ത്തടം  ചുവന്നതും
തേന്‍കുടം ഉടച്ചിട്ട സ്നേഹമന്ത്രങ്ങളാല്‍-
മിഴിപൂക്കള്‍ മറന്ന ചിത്രശലഭങ്ങള്‍,
ഹരിതശയ്യയില്‍ വീണമര്‌ന്നതുമന്നാണ്.

സ്നേഹാകുലയായ് അലിഞ്ഞുതീരുമാ മഞ്ഞിന്റെ-
തീരത്ത് ഞാനൊരു മണവാട്ടിയായി.
പ്രേമമുണര്ത്തിയ  മോതിരവിരലില്‍
ഒരു തരി മഞ്ഞിനാലവന്‍ ‍ മുദ്ര വച്ചതുമന്നാണ്.




  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

Sougandhikam said...

nice....

best wishes...

ajith said...

ഡിസംബറിലെ തണുപ്പാര്‍ന്നൊരു പ്രണയം

പൈമ said...

തിളക്കമുള്ള നക്ഷത്രങ്ങളെ തിരഞ്ഞ്-
നിലാവിന്നിഴകളാല്‍ ഞാനൊരു മാലാഖയായി.

SAHEER MAJDAL said...

ഡിസംബറിന്‍റെ നൈര്‍മ്മല്യവും , കുളിരും,നന്നായി അനുഭവിക്കാനായി വായിച്ചപ്പോള്‍.....,,,,,
ഭാവുകങ്ങള്‍ ......

Post a Comment

Related Posts Plugin for WordPress, Blogger...