ഒരു ഡിസംബറിന്റെ കുളിരിലാണ്
എന്റെ പ്രണയമെന്നെ തിരഞ്ഞെത്തിയത് .
വെളുത്ത പൂക്കളില്‍ ചുവന്ന അക്ഷരങ്ങളാല്‍,
പറയാതെ പറഞ്ഞ ഇഷ്ട്ടം.
തിളക്കമുള്ള നക്ഷത്രങ്ങളെ തിരഞ്ഞ്-
നിലാവിന്നിഴകളാല്‍ ഞാനൊരു മാലാഖയായി.
പ്രണയപര്വത്തിന്നേകാന്തതയില്‍-
ദിവാസ്വപ്നങ്ങള്‍ പുഞ്ചിരി തൂവിയതുമന്നാണ്.
തിളങ്ങിതുളുമ്പും അരുവികളും
പാദസരം കിലുക്കിയുണര്ത്തിയ പുല്‍ക്കൊടിയും
തഴുകിതലോടിയ തെന്നലും തപ്തമായ എന്റെ-
ഹൃദയം തൊട്ടൊരു പ്രേമകാവ്യം രചിച്ചതുമന്നാണ്.
കുറുനിരകൊണ്ട് കവിള്‍ത്തടം ചുവന്നതും
തേന്‍കുടം ഉടച്ചിട്ട സ്നേഹമന്ത്രങ്ങളാല്‍-
മിഴിപൂക്കള്‍ മറന്ന ചിത്രശലഭങ്ങള്‍,
ഹരിതശയ്യയില്‍ വീണമര്ന്നതുമന്നാണ്.
സ്നേഹാകുലയായ് അലിഞ്ഞുതീരുമാ മഞ്ഞിന്റെ-
തീരത്ത് ഞാനൊരു മണവാട്ടിയായി.
പ്രേമമുണര്ത്തിയ മോതിരവിരലില്‍
ഒരു തരി മഞ്ഞിനാലവന്‍ മുദ്ര വച്ചതുമന്നാണ്.
4 comments:
nice....
best wishes...
ഡിസംബറിലെ തണുപ്പാര്‍ന്നൊരു പ്രണയം
തിളക്കമുള്ള നക്ഷത്രങ്ങളെ തിരഞ്ഞ്-
നിലാവിന്നിഴകളാല്‍ ഞാനൊരു മാലാഖയായി.
ഡിസംബറിന്റെ നൈര്‍മ്മല്യവും , കുളിരും,നന്നായി അനുഭവിക്കാനായി വായിച്ചപ്പോള്‍.....,,,,,
ഭാവുകങ്ങള്‍ ......
Post a Comment