RSS
Container Icon

സ്വപ്നവീഥി






വിട പറയുന്ന സൂര്യന്റെ തളര്ന്ന രശ്മികള്‍
ചൂഴ്ന്നിറങ്ങിയൊരു പകലന്തിയിലാണ്
ഞാന്‍ നിന്നെ തിരഞ്ഞിറങ്ങിയത്.
ഉയിര്‍ക്കുന്ന ഓര്‍മകളിലമരുന്ന-
നെടുവീപ്പുകള്‍ കണക്കെ തിരകള്‍-
പിന്‍വാങ്ങുന്ന കടലിന്റെ മനസ്സുമായി.
ഈ തീരങ്ങളിഴചേര്‍ത്ത കാല്‍പ്പാടുകള്‍-
നിന്റെതാണെന്ന് ഞാനറിയുന്നു
കൂടണയാത്ത ചെറുകിളികള്‍ കൂട്ടം-
കൂട്ടമായ്‌ ആകാശത്ത് വട്ടമിട്ടു നീങ്ങുന്നു
ഒരു കാറ്റില്‍ ആടിയുലയാത്ത
പ്രളയം തൊട്ടു തകര്‍ക്കാത്ത
ഒരു കൊച്ചുപ്രതീക്ഷയുടെ നാളം-
തിരഞ്ഞുള്ളയീ ഉയര്‍ന്നു പറക്കല്‍
മുറിവേറ്റ മനസ്സിന്നാഴങ്ങളില്‍ പതിക്കെ
വിദൂരങ്ങളില്‍ വലിച്ചെറിഞ്ഞ നമ്മുടെ സ്വപ്നങ്ങള്‍-
യാത്രാമൊഴിയെകാതെ ഒന്നിച്ചു കൂടണയാന്‍-
പുതിയൊരാകാശം തിരയുന്നു.
 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

ajith said...

പുതിയൊരാകാശവും പുതിയ ഭൂമിയും

Shahid Ibrahim said...

നന്നായിട്ടുണ്ട് മാഷേ..

Philip Verghese 'Ariel' said...

മനോഹരമായ വരികള്‍
"ഒരു കാറ്റില്‍ ആടിയുലയാത്ത
പ്രളയം തൊട്ടു തകര്‍ക്കാത്ത
ഒരു കൊച്ചുപ്രതീക്ഷയുടെ നാളം..."

ഇത് കലക്കീട്ടോ!!!
ഈ പ്രതീക്ഷ നമുക്ക് കൈവിടാതിരിക്കാം !
അക്ഷരങ്ങള്‍ക്ക്
അല്‍പ്പം കൂടി വലുപ്പം
കൊടുത്താല്‍ നന്നായിരിക്കും
ആശംസകള്‍

ഡെയ്സി said...

Thank You All

Post a Comment

Related Posts Plugin for WordPress, Blogger...