നീ
അക്ഷരങ്ങളാല്‍ തീര്‍ത്ത മുറിവുകള്‍,
അത്,
കെട്ടുപിണഞ്ഞുകിടക്കുന്ന -
സത്യത്തിന്റെ
വേദനിപ്പിക്കുന്ന ശകലം!
ഒളിക്കാനറിയാത്ത,
ചരടറ്റ നാവുള്ള നിന്റെ-
നീറുന്ന നെഞ്ചകം
കടഞ്ഞൊഴുക്കുന്ന വാക്കുകളെ-
എനിക്ക് ഭയമാണ്!
തീക്ഷ്ണമായ നിന്റെ
നോട്ടം കൊണ്ട്
കത്തിക്കരിയുന്ന ചിന്തകളെ
മണ്ണിട്ടു മൂടി,
നേരുള്ള നിന്നിലേക്കുള്ള-
നടത്തം കഠിനം !!!
എഴുത്തില്‍ മറഞ്ഞുപോയ -
നിഷ്-പ്രഭമായ രൂപം
അതിനി കാണണമെന്നില്ല!
ഒരുക്കമുള്ളോരു ഹൃദയം-
നിന്നില്‍ വിശിഷ്ടമായത്.
അതിന് പാതി ചോദിച്ചു നിന്നെ,
അലോസരപ്പെടുത്താന്‍-
ഞാനൊരുക്കമല്ല.
ആ ജ്വലിക്കുന്ന വിരലുകള്‍!
അവയെ,
ഞാന്‍ പ്രണയിക്കുന്നു!
വിരസമായ നിമിഷങ്ങള്‍,
നിന്നെ തിരഞ്ഞ്,
നിന്റെ തിരുമുറിവുകള്‍ തേടിയിറങ്ങുന്നു!!!
15 comments:
ആദ്യത്തെ വരികളിലെ അര്‍ത്ഥവും അവസാന വരികളിലെ അര്‍ത്ഥവും തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ ആവുന്നില്ല.... ഒരു പക്ഷെ ഞാന്‍ പോയ ദിശയുടെ പ്രശ്നമായിരിക്കാം.... വിരോധമില്ലെങ്കില്‍ അവസാന വരികളുടെ ആശയം ഒന്ന് വ്യക്തമാക്കുമോ ചേച്ചി....
വിനീത്
ഏഴാം തിരുമുറിവ്
മധുരമെന്നാലും ശോക വിധുരമൊരു ഗാനം...
നല്ല വരികൾ....
ശുഭാശംസകൾ....
കൊള്ളാം.. നല്ല വരികള്‍..
ഇവിടെ മുറിവുകള്‍ അവന്റെ എഴുത്താണ് . തീവ്രമായ ആ വരികള്‍ തീര്‍ക്കുന്ന അവന്റെ വിരലുകളോടാണ് എനിക്ക് പ്രണയം. വിരസമായ ഓരോ നിമിഷങ്ങളിലും ഞാന്‍ തേടുന്നത് അവന് തീര്‍ത്ത വരികളാണ്...... അതില്‍ ദിവ്യത്വം ഞാനറിയുന്നു.... അതാണ് തിരുമുറിവുകള്‍ എന്ന് പറഞ്ഞത്.
@vineeth vava
AjithG, sougandhikam, nd Amal
THANK YOU :)
@സൗഗന്ധികം ...താങ്കളുടെ എഴുത്ത് ഞാനിപ്പോഴാ കാണുന്നത്. അതെന്താ ഫോളോ ചെയാന്‍ പറ്റാത്തത്
now i got it.... thanks chechi...
പുതിയ ബ്ലോഗല്ലേ ...? അതിന്റെ പോരായ്മകളുണ്ട്. മാറ്റണം.
നല്ല വാക്കുകള്‍ക്ക് ഹൃദയപൂര്‍വം നന്ദി ....
ശുഭാശംസകള്‍ ..............
മോശായില്ല .......... ഇന്നേം നന്നായി എഴുതുക
ജ്വലിക്കുന വിരലുകള്‍...
It's urs chaechy!
Thank You Nidheesh.
Jo വലിയ വാക്കുകള്‍ Tnx da. :)
ആ ജ്വലിക്കുന്ന വിരലുകള്‍!
അവയെ,
ഞാന്‍ പ്രണയിക്കുന്നു!
നല്ല വരികള്‍ ശുഭാശംസകള്‍
ജോലിക്കുന്ന വിരലുകളെ ആരാണ് പ്രണയിക്കാതത് ..!!!!
Post a Comment