RSS
Container Icon

ലഹരി




ബോധം മറഞ്ഞു പോയ ലോകത്ത്
ആഹ്ലാദം മറന്ന് പൊടിയില്‍
വീണുപോയൊരോര്മ്മയുടെ
ബാക്കിപത്രമാണവള് !
വിഫലമാവുന്ന ഒഴിഞ്ഞുമാറല്‍
ചഷകം നിറയുവോളം കാത്തിരുപ്പ്
പടരും വിഷാദത്തിന്റെ കരിനിഴല്‍,
തീരാദുഖം !
അഭംഗിയും അശുദ്ധിയും മുഖലക്ഷണം.
കണ്ണീരും ശാപവും കൂടപിറപ്പുകള്‍
വിശേഷണങ്ങളാല്‍ സമ്പന്നമായവള്‍
വിഷം നെഞ്ചിലൊളിപ്പിച്ചു വച്ചവള്‍

വഴിതെറ്റിയവള് വഴിതെറ്റിക്കുമവള്‍,
അവളെ പുണര്‍ന്നാശ്വസിക്കും അന്തര്‍മുഖനും
വാ തുറക്കുകയും ചിരിപ്പിക്കുകയും
കരയിക്കുകയും ചെയുന്നു.
പണവും നിണവും ഒന്നെന്നും
മതവും മനുഷ്യനും രണ്ടെന്ന തത്വം
സ്വത്വത്തിനു വിലയിട്ടു
വഴിവക്കില്‍ കിടന്നു ചിരിക്കുമവള്‍
അവളില്‍ നുരയും സിരകളില്‍
വിപത്തായൊടുക്കും ലഹരി
അകത്തും പുറത്തും നിന്നെ
ഒരു പോലെ എരിക്കുമവള്‍

അളവുകള്‍ മാറവേ നിലതെറ്റും നിന്റെ
ശരീരമവള്‍ക്കൊരു കൗതുകം
അറിവുകള്‍ വഴിമാറും മനസ്സിലെ
മൃഗീയവാസനകള്‍ അവള്‍ക്കു സ്വന്തം
അന്ധകാരത്തില്‍ നിന്‍ വിയര്‍പ്പുതുള്ളികള്‍
ദൈന്യതയുടെ മുഖങ്ങളില്‍ നിലവിളിയായ്
പടരുമ്പോള്‍ നീ തലയറഞ്ഞ്
പൊട്ടിച്ചിരിക്കുന്നു..

നിന്റെ മരണമല്ല ,
ക്ഷയിച്ചു പോവുന്ന കുടിലില്‍
ജീവിതം കൊതിക്കുമാ-
കണ്ണുകള്‍ ആണെന്റെ ദുഖം
മേദസ്സുമൂടുന്ന നിന്റെ ഞരമ്പുകളെ
മരണം കാര്‍ന്നെടുക്കുമ്പോഴും
നിന്റെ തലക്കല്‍
തിരി കൊളുത്തിയവള്‍ കൂട്ടിരിക്കും!
ഉഴറാതെ തിരിച്ചു നടക്കാന്‍
പാതകള്‍ ഏറെയുള്ളപ്പോള്‍
ആത്മാവിനെ ദഹിപ്പിക്കുമഗ്നിക്കു മുന്‍പില്‍
നീ തലകുനിക്കുന്നതെന്തിനു!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

7 comments:

സൗഗന്ധികം said...

ഉഴറാതെ തിരിച്ചു നടക്കാന്‍
പാതകള്‍ ഏറെയുള്ളപ്പോള്‍
ആത്മാവിനെ ദഹിപ്പിക്കുമഗ്നിക്കു മുന്‍പില്‍
നീ തലകുനിക്കുന്നതെന്തിനു!??

ശരി തന്നെ.എത്രയും നേരത്തേ പിൻ വാങ്ങുന്നുവോ,അത്രയും നല്ലത്...

കവിത വളരെ നന്നായിരിക്കുന്നു.ഇതെങ്ങനെ കഥാ വിഭാഗത്തിൽ വന്നു..?

'സ്വത്വം' ആണെന്നു തോന്നുന്നു ശരിയായ വാക്ക്.

ശുഭാശംസകൾ....


niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നീ തലകുനിക്കുന്നതെന്തിനു...........കവിത വളരെ നന്നായിരിക്കുന്നു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ദുഃഖിതരുടെ,പീഡിതരുടെ ജീവിതചിത്രങ്ങള്‍ ..നന്നായി.

ഡെയ്സി said...
This comment has been removed by the author.
ഡെയ്സി said...

നന്ദി S. കവിത വിഭാഗത്തില്‍ തന്നയാ ഇട്ടത്, അറിഞ്ഞൂടാ എന്താ സംഭവിച്ചതെന്ന്

തെറ്റുപറ്റിയതാ... തിരുത്തിയിട്ടുണ്ട്

ഡെയ്സി said...

നന്ദി നിധീഷ്

nd

നന്ദി മാഷെ

ajith said...

എന്തിന് തലകുനിക്കണം?

Post a Comment

Related Posts Plugin for WordPress, Blogger...