RSS
Container Icon

മരം പറയാഞ്ഞത്

ഞാവൽ പൊഴിഞ്ഞു കൊണ്ടേയിരുന്നു.. 
വേനൽ വറുതിയിൽ ചിതറിത്തെറിച്ച 
ലാവണ്ടർ നിറമുള്ള പഴങ്ങളിൽ 
ഒരു ചുവപ്പ് പടരുന്നുവോ? 
തന്നെ ചുറ്റിനടന്നൊരു കൊച്ചുപയ്യന് 
ചില്ലകളിൽ ചാടിക്കേറി തൂങ്ങിയാടി 
കരുത്തറിയിച്ച ഇന്നലെകളിലെ അവധിക്കാലങ്ങളുടെ
ഓർമ്മകൾ വർഷിക്കുന്നു രക്തബിന്ദുക്കൾ..

ഞാൻ പൂക്കാൻ മറന്ന ഒരു വസന്തത്തിലാണോ
ഇലപ്പഴുതിലൂടെയവനെ പ്രണയം തൊട്ടത്
എന്റെ ചുമലിൽ ചാരിയവൻ കോറിയിട്ട
ശീതള സല്ലാപങ്ങളും തേൻ നുറുങ്ങുകളും
വിരഹവും കണ്ണീരും ഞാനും അറിഞ്ഞതല്ലേ
പുതുവസ്ത്രമണിഞ്ഞ് പള്ളിമേടയിൽ തന്റെ
പ്രേയസിക്കൊപ്പം അവൻ നടന്നു നീങ്ങിയപ്പോഴും
പുതുജീവന് അവകാശിയായപ്പോഴും
മൂകയായ് അവനായ് ഞാനിലകൾ പൊഴിച്ചുകൊണ്ടേയിരുന്നു.

ഇന്നെന്റെ ധമനികൾ ത്രസ്സിച്ച് തകരുന്ന വേദനയിൽ
തളിർ ഇലകൾ പോലും കരഞ്ഞു വീഴുന്നു
കൂട്ടമണികൾ ഒച്ചവച്ച് വിറങ്ങലിച്ച ആ ജീവൻ
എന്നെ വല്ലാതെ തളർത്തുന്നു
മരിക്കുവാൻ വയ്യ,
ഓരോ ഋതുവിലും ഞാൻ നിന്നെ തൊടും
ഓരോ ഇളം കാറ്റും നിന്നിലെത്തിക്കും
കാണാൻ ബാക്കി വച്ച സ്വപ്ങ്ങൾ
എന്നിൽ വല്ലികളായ് പടര്ന്നു കയറുന്നത്
ഒരുണര്ച്ചയുടെ ഭംഗമില്ലാതെ നീ കാണും

ഒടുവിൽ നിന്റെ പ്രിയപ്പെട്ടവർക്ക് നീ
ഒരോർമ പോലുമല്ലാതാവുമ്പോഴും
ഞാനിവിടെയുണ്ടാകും ഒരു തേങ്ങലായ്..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

9 comments:

ajith said...

ഇവിടത്തെ ഭൂരിപക്ഷം കവിതകളും ഒരു തേങ്ങലില്‍ തുടങ്ങി തേങ്ങലില്‍ അവസാനിയ്ക്കുന്നു


But why.??

maharshi said...

പ്രണയം
ജീവിക്കുന്ന നിത്യ കന്യകയാണ് .
കന്യകയുടെ ദുഃഖം
വിഷാദമാകുമ്പോൾ
പ്രണയത്തിന്റെ കൂമ്പ് വാടും .
വിരഹമാണ് പ്രണയമെങ്കിൽ
പുതിയ പ്രണയത്തിനു തിരി തെളിയും .
തിരകൾ .കാറ്റിനെ തേടുന്നത് പോലെ.
പ്രിയ പ്പെട്ടവർ കാറ്റോ ,അതോ തിരയോ ?

KOYAS KODINHI said...

വസന്തം വരാനിരിക്കുന്നു....!!!

vineeth vava said...

പ്രണയം..
വിരഹം..
ഒടുവില്‍ മരണം.....

സൗഗന്ധികം said...

വളരെ നന്നായി എഴുതിയിരിക്കുന്നു. ഭാവുകങ്ങൾ..


ശുഭാശംസകൾ....

Daisy George said...

യാധൃശ്ചികമാണ് അജിത്തേട്ടാ. എത്ര വലിയ സന്തോഷത്തേയും എന്റെ മനസ്സ് ഒരുപാട് നേരം താലോലിക്കാറില്ല, ദുഖങ്ങളില്‍ മതിമറന്നിരിക്കാറാ പതിവ്. ഒന്ന് ചിരിക്കാതെ സംസാരിക്കാന്‍ കഴിയാത്ത എന്നെ കൂടുതല്‍ സന്തോഷിപ്പിക്കാറൂള്ളത് തേങ്ങല്‍ തൊടുന്ന പാട്ടുകളാണ് ....വിരഹവും, ദുഖവും എല്ലാം വിടാതെ ചേര്‍ത്ത് പിടിച്ച് ഒറ്റക്കിരുന്നു കരയാന്‍ എനിക്കിഷ്ടമാണെന്ന് തോനുന്നു :) അതാവാം വരികളും എന്നെ പോലെ ......

Daisy George said...

...പ്രണയപൂര്‍വ്വം ഹൃദയം തൊടുന്നവരെ കാറ്റിലും തിരയിലും എല്ലായിടത്തും കാണാന്‍ കഴിയും എന്നെനിക്ക് തോന്നുന്നു മഹര്‍ഷി :)

Daisy George said...

കോയസ്, വിനീത്, സൗഗന്ധികം..... നന്ദിയും സ്നേഹവും .

ajith said...

:)

Post a Comment

Related Posts Plugin for WordPress, Blogger...