RSS
Container Icon

സ്വപ്നങ്ങളിലേക്കിറങ്ങി......



മനസ്സിന്റെ കയങ്ങളില്‍
തോരാതെ പെയ്യുന്ന മഴയുടെ തണുപ്പാവാം
എന്നിലേക്കിപ്പോള്‍ അരിച്ചിറങ്ങുന്നത്
ശാന്തമാവാതെ അലയുമീ
രാത്രിയുടെ മടക്കുകളില്‍
അകലങ്ങളില്‍ തേഞ്ഞു പോവുന്ന
വേഴാമ്പലിന്‍ തേങ്ങല്‍ കേള്‍ക്കാം
വിദൂരങ്ങളില്‍
ഒരു സാന്ത്വനമായ് കൂട്ടുകൂടുവാന്‍
നിന്നെ തിരഞ്ഞിറങ്ങുന്നതിന്നും
തിരിച്ചറിയാതെ,
മൗനം പിന്നെയും
ചിത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുന്നു
സ്വപ്നങ്ങളിലെവിടെയോ
നിന്നിലേക്ക്‌ കോര്‍ത്തിട്ട കണ്ണികള്‍
തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു
നിദ്രയെ കവര്ന്നുള്ള യാത്രകള്‍ക്കൊടുവില്‍
ഏകാകിയായ്‌ എന്നിലേക്ക് തന്നെ
മടുത്ത് മടങ്ങവേ
എവിടെയാണ് നിന്നെ നഷ്ടമായത്?


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

9 comments:

ഡെയ്സി said...

ജാലകത്തില്‍ ആഡ് ചെയ്യാന്‍ പറ്റുന്നില്ല. :(

ajith said...

നന്നായിട്ടുണ്ട്

Unknown said...

nice ...

Unknown said...

നന്നായി എഴുതി  നല്ല വരികൾ .

ഡെയ്സി said...

അജിത്തേട്ടാ,
ലെനിന്‍
അമല്‍ ......നന്ദി, സ്നേഹം :)

ശരത് പ്രസാദ് said...

കോള്ളാട്ടോ ..

സൗഗന്ധികം said...

നമ്മുടെ ഉപബോധ മനസ്സ്/ആത്മാവ്,നമ്മെക്കുറിച്ച് അനുനിമിഷം ഒരു പുസ്തകം രചിച്ചു കൊണ്ടിരിക്കുന്നുവത്രെ.!! ഇഹലോകത്തിൽ വച്ച്,അതു മുഴുവൻ വായിക്കാനുള്ള അനുമതിയും നമുക്കാർക്കുമില്ലത്രെ. എന്നാലും,അതിലെ ചില താളുകൾ ഉപബോധ മനസ്സ്
ഇടയ്ക്കിടയ്ക്ക് നമ്മെയൊന്ന് കാണിക്കും.അതത്രെ നാമെല്ലാം കാണുന്ന സ്വപ്നങ്ങൾ.!!! നല്ല സ്വപ്നങ്ങൾ കാണാനാവട്ടെ.

കവിത കൊള്ളാം.

ശുഭാശംസകൾ...

Vineeth M said...

സ്വപ്നങ്ങളൊക്കെ പെട്ടെന്ന് മരിക്കും......

മൌനം said...

ഒരു സാന്ത്വനമായ് കൂട്ടുകൂടുവാന്‍
നിന്നെ തിരഞ്ഞിറങ്ങുന്നതിന്നും
തിരിച്ചറിയാതെ,
മൗനം പിന്നെയും
ചിത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുന്നു.... അതെ എന്റെ മൌനമിന്നും...

Post a Comment

Related Posts Plugin for WordPress, Blogger...