RSS
Container Icon

മണമുള്ള മഴപൂവ്


അരിമുല്ലകൾ പൂത്തൊരു നാളിലാണ് 
അതിരാവിലെ ഞാനുണർന്നത് 
പുതുമഴ പെയ്ത പുലരിയൊന്നിൽ 
വിരൽ തേടി ചെറുവള്ളികൾ 
വേലിയെല്ലാം പടര്ന്നു കയറി 
ഇളവെയില്‍ തൊടും മുന്നേ 
ഇടവഴിയിലവള്‍  ഇണങ്ങി നിന്നു
ഒന്ന് തൊട്ടു തലോടിയാ മേനി നോവാതെ 
നുള്ളിയെടുത്തെന്‍റെ സ്വന്തമാക്കി 
പൂക്കൂടയിൽ നിന്നും വാരിയെടുത്തു 
കറുത്ത മുടിയിഴകളിൽ പടര്ത്തിയ സുഗന്ധം 
ചന്തം തിരഞ്ഞെൻ കണ്ണാടിയരുകത്ത് നിന്നു 
ഉലഞ്ഞുവാടാതെ മിഴികളിൽ കുളിർന്ന് 
പകലിനീറൻ മോഹങ്ങൾ 
അവന്റെ മുന്നിലിരുന്നു ......

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

7 comments:

സൗഗന്ധികം said...

പൂക്കളോടും,കിളികളോടൊത്തുമുണരണമെന്നാ പഴമക്കാർ പറയാറ്.കർമ്മവിജയമുണ്ടാകുമത്രെ.എന്തൊക്കെയായാലും അത് നല്ലൊരു ശീലം തന്നെ.നന്മ വരുത്തുന്നശീലങ്ങളെല്ലാം നല്ലതു തന്നെ.നന്മ വരട്ടെ.സന്തോഷമുണ്ടാവട്ടെ.

നല്ല കവിത.

ശുഭാശംസകൾ....

ശരത് പ്രസാദ് said...

മഴക്കലത്തൊരു വസന്തം പൂവിട്ടു ..

ajith said...

ബാക്കിയുംകൂടെ പാടൂ..!!

AnuRaj.Ks said...

മഴത്തുളളികള്‍ ഒരു പൂവായി വിടര്‍ന്നിരുന്നെങ്കില്‍....

ഡെയ്സി said...

...അമ്മയുടെ കൂടെ ആയിരുന്നപ്പോള്‍, കിളികളുടെ കൊഞ്ചലും , പൂക്കളുടെ ഭംഗിയും അറിഞ്ഞിരുന്നു... ഇവിടെ ഫ്ലാറ്റ് -ലെ അടച്ചിട്ട മുറിയില്‍ ഉറങ്ങി ഉറങ്ങി തീരാത്തത്ര മടിയും അകലങ്ങളിലെ ഓര്‍മ്മകളും മാത്രം.... പ്രകൃതിയോട് ഇണങ്ങാനും വയ്യ, ശീലങ്ങള്‍ വഴിമാറുന്നു.....ദുഖത്തോടെ... നന്ദി സൗഗന്ധികം

ഡെയ്സി said...

ശരത്....
അനു രാജ്...
നന്ദി, സ്നേഹം :)

ഡെയ്സി said...

അജിത്തേട്ടന്‍ പാടാന്‍ പറഞ്ഞത് കൊണ്ടാ,
ഇടക്ക് രണ്ടു മൂന്ന്‍ വരികള്‍ ചേര്‍ത്തത് ..... :)

Post a Comment

Related Posts Plugin for WordPress, Blogger...