RSS
Container Icon

മനസ്സ് തോരുമ്പോൾ


കണ്ട മഴയത്രയും 
ഹൃദയത്തിന്നടിത്തട്ടിൽ 
കുഞ്ഞോളങ്ങൾ തീർത്ത് 
ഒരു താളിലും ചായാതെ 
തിടുക്കപ്പെട്ട് 
യാത്രക്കൊരുങ്ങി 

ഏറ്റ കുളിരത്രയും
ജാതിയും റബ്ബറും മറച്ച
കുരിശുപള്ളിയെയും,
അഴിഞ്ഞപുടവപോൽ
അലസമായ പാതകളെയും കാണാതെ
കുഞ്ഞുപൂക്കളെ ചുംബിച്ച്
മഴക്കാറ്റിൽ ലയിച്ചു

മയിൽക്കാടുകൾ കടന്ന്,
പച്ചപ്പിന്റെ സമൃദ്ധിയിൽ നിന്നും
മോചിതയാവാതെ
മിഴികൾ ഉടഞ്ഞു ചിതറിയപ്പോഴും,
നീണ്ട കാത്തിരിപ്പിനൊടുവിൽ
എനിക്ക് പ്രതീക്ഷിക്കാനുണ്ടായിരുന്നത്
സമുദ്രങ്ങളുടെ അധിനിവേശത്തെ അതിജീവിച്ച
മണൽത്തിട്ടിൽ കുറിച്ചിട്ട
ഒളിമങ്ങാത്ത പ്രണയചിന്ത മാത്രമായിരുന്നു.

മണലിൽ കൊതിച്ച്
മനസ്സില് പെയ്ത്
മതിയാവാതെ........

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

11 comments:

ajith said...

മണലിൽ കൊതിച്ച്
മനസ്സില് പെയ്ത്
മതിയാവാതെ........

നന്നായിരിക്കുന്നു.

(ഡെയ്സിയെ കുറെ നാള്‍ കാണുന്നില്ലായിരുന്നല്ലോ)

ഡെയ്സി said...

ഒരു മാസം നാട്ടിലാരുന്നു അജിത്തേട്ടാ...:)

ajith said...

വെക്കേഷന്‍ ആഘോഷിച്ചു എന്ന് കരുതുന്നു.

സൗഗന്ധികം said...

വീണ്ടും കണ്ടതിൽ വളരെ സന്തോഷം.കവിത വളരെ നന്നായി.ജാലകത്തിലിത് പോസ്റ്റായി കണ്ടില്ല?


ശുഭാശംസകൾ...

SUNIL . PS said...

നന്നായി.......കവിത

ഡെയ്സി said...

പതിവ് പോലെ കുറെ സന്തോഷവും കുറച്ചു സങ്കടവും നിറഞ്ഞ ഒരു അവധിക്കാലം അജിത്തേട്ടാ.... ഒരു മാസം വളരെ പെട്ടന്ന് പോയി.

ഡെയ്സി said...

ജാലകം.... എപ്പോഴും ഓര്‍മ്മിപ്പിക്കാന്‍ ഇപ്പോള്‍ s ഉണ്ടല്ലോ. അതും ദേഷ്യം കൂടാതെ...:) . ചേര്‍ത്തിരിക്കുന്നു.

ഡെയ്സി said...

നന്ദി സുനില്‍.

ശ്രീ said...

കൊള്ളാം


ഓണാശംസകള്‍!

ഡെയ്സി said...

നന്ദി ശ്രീ
ഞാനും ആശംസിക്കുന്നു നല്ലൊരു ഓണം :)

Unknown said...

മണലിൽ കൊതിച്ച്
മനസ്സില്
മതിയാവാതെ
ഗ്രീഷ്മമായും
ശൈത്യമായും
ശരത്കാലമായും
പെയ്തിറങ്ങുക
ഒരു
മിന്നലേറ്റ
ഹൃദയത്തിനതുമതി
മോക്ഷം കിട്ടാന്‍.

നല്ല കവിത,ഒന്നുകൂടി ശ്രമിച്ചാല്‍ ഇനിയും നല്ല വരികള്‍ വരും,ആശംസകള്‍
http://strangersway.blogspot.com/

Post a Comment

Related Posts Plugin for WordPress, Blogger...