RSS
Container Icon

ക്ഷണികം എല്ലാം....... ക്ഷമിക്കൂ !!അപൂര്‍ണ്ണമായ കഥകളിൽ 
മാറ്റമില്ലാതെ മാറും മണല്ക്കൂനകൾ 
കണ്‍കളിൽ സ്വപ്നത്തിൻ തരികളെറിഞ്ഞു 
മണ്മറഞ്ഞ ആത്മാവുകൾ 
ഓരോ കാറ്റിലും വരച്ചു കാട്ടുന്ന ജീവിതം 
ശാഖകൾ തളിര്ക്കുകയും 
പൂക്കൾ പൊഴിയുകയും ചെയ്യുമ്പോൾ
മറവിയോട് ഒട്ടിച്ചേരുന്നത് .

ഇതെന്റെ മനസ്സാണ്
നിന്റെ രൂപരേഖയിൽ പൂര്‍ത്തിയാവുകയും
അഹന്തയെ അലങ്കരിക്കുകയും ചെയ്യുന്ന
ഭാഷയില്ലാത്തൊരു മന്ത്രം
ത്യജിക്കാൻ കഴിയാത്തതും
ആളിക്കത്തി ദിനങ്ങൾ
അണഞ്ഞു പോവുകയും ചെയ്യുന്നത് .

നീലനിറമുള്ള
മിനുമിനുത്ത പരവതാനികൾ
ചിത്രത്തുന്നലുകളുള്ള ജന്നൽവിരികൾ
നീ മറക്കുന്ന അവസാന നിമിഷം വരെ
ജീവിച്ചിരിക്കുന്ന സുന്ദരമായ പ്രാണൻ
ഇത്രയേ ഉള്ളു
അന്ത്യം വരെ ദർശിക്കാവുന്നതും
എങ്കിലോ നിനക്കും എനിക്കും
ഗ്രഹിക്കാൻ കഴിയാതെ പോകുന്നതും.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

10 comments:

സൗഗന്ധികം said...

രണ്ടുമൂന്നു തവണ വായിച്ചു.കുറച്ചൊക്കെ ഗ്രഹിക്കാൻ കഴിഞ്ഞു.ബാക്കി കടുകട്ടി തന്നെ.ഇതെന്റെ റേഞ്ചിനപ്പുറത്താ.ഹ...ഹ..ഹ..

ക്ഷമിക്കൂ...


ശുഭാശംസകൾ...

Daisy George said...

അതെന്നെ കളിയാക്കിയത് പോലെ.....
ക്ഷണികമായ ജീവിതം തന്നെ...മൂന്ന് വിധത്തില്‍ പറയാന്‍ ശ്രമിച്ചു എന്ന് മാത്രം. ഇനി ഒന്നുടെ വായിക്കൂ....മനസ്സിലായില്ലാ എന്ന് പറയരുത് (പ്ലീസ്...ഹ ഹ ഹ )

മൌനം said...

എനിക്ക് മനസ്സിലായി... കാരണമിതെന്റെ കൂടെ ക്ഷണിക്കമായ ജീവിതം.. നന്മകളാശംസകൾ.. ഇന്നിപ്പോ മാത്രാമാണീ ലോകം കാണുന്നത് .. എനിക്ക് വന്നൊരു ഫ്രണ്ട് റിക്വസ്റ്റിന്റെ പിന്നാലേ പോയപ്പോ ആ പേജിൽ കണ്ടു ഡെയ്സിയെ..അങ്ങനെ പിന്നാലേ കൂടി.. ആശംസകൾ.. ഇനി ബാക്കി കൂടെ വായിക്കട്ടെ

കുട്ടനാടന്‍ കാറ്റ് said...

ഓരോ കാറ്റിലും വരച്ചു കാട്ടുന്ന ജീവിതം
ശാഖകൾ തളിര്ക്കുകയും
പൂക്കൾ പൊഴിയുകയും ചെയ്യുമ്പോൾ
മറവിയോട് ഒട്ടിച്ചേരുന്നത് (:

ശ്രീ said...

കൊള്ളാം

ajith said...

ക്ഷണികമാവുമ്പോള്‍ മാധുര്യമേറുമോ?

സൗഗന്ധികം said...

ഒരിയ്ക്കലും കളിയാക്കിയതല്ല.കാരണം, അല്പം ഉത്തരാധുനിക രീതിയിലൊക്കെ എഴുതാൻ ഞാനും ആഗ്രഹിച്ചിട്ടുണ്ട്.'കടൽ സന്ധ്യ' എന്ന ബ്ലോഗിന്റെ ഉടമ ശ്രീ.കലാധരൻ മാഷൊരിക്കൽ എഴുതിയിരുന്നു.കവിതകൾ രചിക്കുമ്പോൾ വായനക്കാർക്കും കൂടി ചിന്തിക്കാനവസരം കൊടുക്കണമെന്ന്.നല്ലൊരു നിർദ്ദേശം.അങ്ങനൊന്നെഴുതാൻ ഞാനുമൊന്നു ശ്രമിച്ചു നോക്കി.ചിന്തിച്ച് ചിന്തിച്ച് ഞാനൊരു വഴിയ്ക്കായത് മിച്ചം.ഹ..ഹ...

ക്ഷണികമായ ജീവിതമെന്ന ആശയത്തെ മുൻ നിർത്തി കവിത വീണ്ടും വായിച്ചു.ഇപ്പൊ കവിതയുടെ അന്തർധാരയിൽ, ആസ്സ്വാദകമനസ്സുകൾക്ക് അസ്പൃശ്യമായി ശയിച്ചിരുന്ന,ജീവിതക്ഷണികതയുടെ ആശയസ്ഫുരണങ്ങൾ ഗഹനനിദ്രവിട്ടുണരുന്നത് അനുഭവവേദ്യമാവുന്നു. ചുരുക്കം പറഞ്ഞാൽ മനസ്സിലായെന്ന് :):) അതല്പം മോഡേണായി പറഞ്ഞതാ.ഹ..ഹ..ഹ..

നല്ല കവിതയാ.കേട്ടോ.? :)ശുഭാശംസകൾ....

Daisy George said...

...ആ മോഡേണായുള്ള പറച്ചില്‍ മനസ്സിലാവാന്‍ എനിക്ക് കുറച്ച് സമയമെടുത്തുട്ടോ :)
മനസ്സിലാവാത്തത് മനസ്സിലായില്ല എന്ന് തന്നെ പറയണം... എന്നെ സ്ഥിരം വായിക്കുന്ന നിങ്ങള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ ആര് പറയാനാ. ഇപ്പൊ മനസ്സിലായെന്നു പറഞ്ഞതില്‍ സന്തോഷം :) :)

Daisy George said...

...ആവേണ്ടതാണ് അജിത്തേട്ടാ,
എങ്കിലും മനുഷ്യ മനസ്സല്ലേ, പരാതിയും കരച്ചിലും ഇല്ലാതെ വയ്യ!

Daisy George said...

നന്ദി ശ്രീ, കുട്ടനാടന്‍ nd മൗനം :)

Post a Comment

Related Posts Plugin for WordPress, Blogger...