RSS
Container Icon

വിഷു 2014




മേടച്ചൂടിലും 

സുഖമുള്ള ചിരിയോടെ 
സൂര്യനെ നോക്കുന്ന കൊന്നപ്പൂക്കള്‍ ,
ഒരു ആഘോഷത്തിന്റെ നിറവിലാണ് .



വിശാലമാകാശ നീലിമക്ക് താഴെ 
ഈ മഞ്ഞ ചന്തം
ഒരിക്കല്‍ കൂടി വിരുന്നു വരുമ്പോള്‍ 
ബാല്യത്തിന്നോര്‍മ്മകളില്‍ നിന്നൊരു 
വിഷുപക്ഷി പറന്നുയരുന്നു 

സമൃദ്ധിയുടെ കണിവട്ടങ്ങളില്‍
നറുനെയ്യാല്‍ തെളിയിക്കുന്ന
ഐശ്വര്യത്തിന്‍ വിളക്കുകള്‍ 
മത്താപ്പ് കമ്പിത്തിരി പടക്കങ്ങള്‍ 
സന്തോഷത്തിന്നകമ്പടിയാവുന്നു. 

ഈറനണിഞ്ഞ വിഷുപ്പുലരിയില്‍ 
വെള്ളിത്തുട്ടിന്‍ കിലുക്കം കേട്ട്,
കണ്ണടച്ചോടും മനസ്സുകളിതാ
കണ്ണന്‍റെ കാഴ്ചയിലേക്ക്,
നന്മയുടെ കൈനീട്ടത്തിനായ്... 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

Sulaimanblog said...

വിഷു ആശംസകൾ ഡൈസി !

സൗഗന്ധികം said...

പൊന്നുടയാട ചാർത്തിയൊരുങ്ങീ കർണ്ണികാരം;
പൊന്മണി കർണ്ണികാരം..

നന്മ നിറഞ്ഞ വിഷു ആശംസകൾ

നല്ല കവിത


ശുഭാശംസകൾ....

ajith said...

വിഷുഫലം നന്നാവുമോ എന്തോ
കവിത കൊള്ളാം!

ഡെയ്സി said...

നിങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
നന്മ നിറഞ്ഞ വിഷു ആശംസകൾ
സുലൈമാന്‍, സൗഗന്ധികം , പിന്നെ അജിത്തേട്ടനും. :)

എല്ലാം നന്നാവും അജിത്തേട്ടാ :)

Vineeth M said...

കവിതയും കൊന്നയും പിന്നെ എന്‍റെ കണിയും ഉഷാറായി...........

Post a Comment

Related Posts Plugin for WordPress, Blogger...