കടല്തീരങ്ങള്, 
എപ്പോഴും കണ്ണുകളെ അതിശയിപ്പിക്കുന്നു 
നോക്കി നില്‍ക്കേ
രണ്ട് ലോകങ്ങള്‍ ഒന്നുചേരുമിടം
കാലങ്ങളോളം 
മനുഷ്യന്റെ അസ്തിത്വത്തെ 
അഹംഭാവത്തെ 
ചോദ്യം ചെയ്യുന്ന അതിര്‍ത്തികള്‍
രണ്ടു ധ്രുവങ്ങള്‍ 
ജലരേഖയുടെ ചാഞ്ചാട്ടത്തില്‍
കൈകോര്‍ക്കാന്‍ ശ്രമിക്കുന്ന മാന്ത്രിക കാഴ്ച
തികച്ചും വ്യത്യസ്തമായ 
കരയുടെ നിയമങ്ങളെ 
കടല്‍ അനുസരിക്കുമിടം
എണ്ണമറ്റ അതീന്ദ്രിയ ശക്തികള്‍ 
ഒന്നാകുന്ന വൈകാരിക തലം 
അവിടെ 
നമ്മളും നിസ്സാരതയുടെ നിശ്ചിതമായ 
ഒത്തുതീര്‍പ്പുകള്‍ക്ക് കീഴടങ്ങുന്നു. 








1 comments:
കടല്‍ പോലെ അപാരം!
Post a Comment