സൂചനാതീത സാഹചര്യങ്ങളില്‍  
ജീവിതം എന്തെന്നറിയാന്‍ 
ഭാഷ പോലും അശക്തമാണ് . 
ശുഭപ്രതീക്ഷകള്‍ നിറച്ച വരികളില്‍
തുണ വരുന്ന ഭാഗ്യവും ദൈവവും..  
ആഘോഷങ്ങള്‍ക്ക് വിലങ്ങണിഞ്ഞ്   
നിസ്സഹായത പറയുന്ന കഥയോ വിധി?
മനസ്സ് തൊടുന്ന ഒരു കുഞ്ഞുചിരി, 
നനഞ്ഞു ചിതറാനൊരു നെഞ്ചകം, 
മനസ്സ് മറന്നോടിയെടുക്കാന്‍ 
മധുരിതമൊരു കുടന്ന സ്നേഹം, 
ഒടുവിലെല്ലാമേകുന്നത് നിരാശ മാത്രം 
പകര്‍ന്നു നല്‍കാത്ത പ്രകാശം 
സ്വന്തമെന്നു എന്തിന് അഹങ്കരിക്കുന്നു? 
നിരര്‍ത്ഥക വ്യക്തിബന്ധങ്ങള്‍, 
കളങ്കിത ചിന്തകള്‍, ചകിതരാക്കി, യവ    
നമ്മെ നിശ്ശബ്ദം കീഴ്പ്പെടുത്തുന്നു. 
മറിഞ്ഞു പോയ താളുകളിലെ വെറും 
പേരുകള്‍ മാത്രമായ് നാം മാറും മുന്നെ 
ഹൃദയത്തിന്‍റെ സ്ഥാനത്തു നല്ലൊരു 
ഹൃദയം തന്നെ ഉള്ള ഒരു അപൂര്‍വത 
അങ്ങിനെയും ഒന്ന് സംഭവിച്ചേക്കാം..  









2 comments:
മനസ്സുതൊടുന്ന ഒരു കുഞ്ഞുചിരി, അതുമതി
മനസ്സ് തൊടുന്ന ഒരു കുഞ്ഞുചിരി,
നനഞ്ഞു ചിതറാനൊരു നെഞ്ചകം,
മനസ്സ് മറന്നോടിയെടുക്കാന്‍
മധുരിതമൊരു കുടന്ന സ്നേഹം,
നല്ല വരികൾ
Post a Comment