ആത്മാവിന്റെ അഭൌമസൌന്ദര്യം ആസ്വദിക്കും മനസ്സുകള്‍
അനുഗ്രഹങ്ങളായ് ഗതി മാറുന്ന ചില പങ്കുവയ്ക്കലുകള്‍
അമിതശുഭാപ്തിവിശ്വാസമില്ല തെല്ലും എനിക്കതിനാലിന്നു
അതിശയോക്തികള്‍ ഒന്നും തന്നെ പ്രതീക്ഷിക്കരുത് പ്രിയനേ
അനുനിമിഷം അകതാരിലറിയുന്നു ആര്ദ്രമീയിരുമിഴികള്
അനസ്യൂതമെയ്യും സ്നേഹബാണങ്ങ,ളൊഴിയുന്നില്ലാവനാഴി..
3 comments:
മനുഷ്യന്റെ ബാഹ്യസൗന്ദര്യത്തിന്റെ ഒഴുക്കിന് ഒരു വിരാമമുണ്ട്.
എന്നാൽ ആത്മസൗന്ദര്യത്തിന്റെ ഒഴുക്ക് അവിരാമം തന്നെ..!
അത് അഭൗമമാണ്!....നിരന്തരമാണ്!....അനസ്യൂതമാണ്.!
വളരെ നല്ലൊരു കവിത :)
സന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു......
വിനയത്തിന്റെ വാക്കടരുകള്!!
നന്നായി!!!
ആവനാഴി ഒഴിയാതിരിക്കട്ടേ!
Post a Comment